Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ മേയര്‍ സ്ഥാനം, ഒത്തുതീര്‍പ്പിനില്ലെന്ന് മുസ്ലിം ലീഗ് നേതൃത്വം

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം പങ്കുവയ്ക്കുന്നതില്‍ നിലപാട് കര്‍ശനമാക്കി മുസ്ലിംലീഗ് ജില്ലാ നേതൃത്വം. ഈ വിഷയത്തില്‍ വഴങ്ങാത്ത സാഹചര്യത്തില്‍ഇനി കോണ്‍ഗ്രസുമായി ചര്‍ച്ചയില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മുസ്ലിം ലീഗ് ജില്ലാകമ്മിറ്റി ഓഫീസായ കാല്‍ടെക്സിലെ ബാഫക്കിതങ്ങള്‍ മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രണ്ടരവര്‍ഷം മേയര്‍സ്ഥാനം വേണമെന്ന് ആവശ്യത്തില്‍ നിന്നും മുസ്ലിം ലീഗ് പിന്നോട്ടുപോവില്ല. ഇനി കോണ്‍ഗ്രസ് തീരുമാനമെടുത്ത് ഞങ്ങളെ അറിയിക്കണം.

ഇക്കാര്യത്തില്‍ മുസ്ലിംലീഗ് ജില്ലാനേതൃത്വത്തിന്റെ തീരുമാനം ജൂലായ് രണ്ടിന് പ്രഖ്യാപിക്കുമെന്നും അബ്ദുല്‍ കരീം ചേലേരി പറഞ്ഞു. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ സാന്നിധ്യത്തില്‍ നടന്ന സമവായ ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ കടുംപിടിത്തം കാരണം അനുരഞ്ജനമുണ്ടായില്ല. മൂന്നുവര്‍ഷം പിന്നിട്ടാല്‍ മാത്രമേ മേയര്‍ സ്ഥാനം കൈമാറാന്‍ കഴിയുകയുളളൂവെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നിലപാട് സ്വീകരിച്ചത്. തളിപറമ്പ് നഗരസഭയില്‍ ഇതുവരെ ചെയര്‍മാന്‍ സ്ഥാനം മുസ്ലിംലീഗ് തങ്ങള്‍ക്കു നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

congress-muslim-league

എന്നാല്‍ തളിപറമ്പില്‍ തെരഞ്ഞെടുപ്പിനു മുന്‍പില്‍ അങ്ങനെയൊരു ഉഭയകക്ഷി ധാരണയില്ലെന്നാണ് ഇതിന് ലീഗ് നേതാക്കളുടെ മറുപടി. മേയര്‍ സ്ഥാനംപങ്കുവയ്ക്കുന്നത് അനിശ്ചിതമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ യുഡിഎഫ് സംസ്ഥാന നേതാക്കള്‍ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കണ്ണൂരിലെ മേയര്‍സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കം ജില്ലയിലെ നേതാക്കള്‍ തന്നെ തീര്‍ക്കണമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടെന്നാണ് സൂചന. കഴിഞ്ഞദിവസം കണ്ണൂരില്‍ ചേര്‍ന്ന മുസ്ലിം ലീഗ് കണ്ണൂര്‍ മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് അധികാരം കൈമാറിയില്ലെങ്കില്‍ കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+