കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് രോഗിക്ക് പ്ളാസ്മാ തെറാപ്പി പരീക്ഷണവുമായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊവിഡ് പ്രതിരോധ ചികിത്സാരംഗത്ത് പുത്തൻ പരീക്ഷണവുമായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്. വടക്കൻ കേരളത്തിലെ കൊമ്പിസ് ചികിത്സാ രംഗത്ത് പുതിയ പരീക്ഷണമാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് നടത്തുന്നത്. ഇവിടെ കൊവിഡ് രോഗം ബാധിച്ചു പ്രവേശിക്കപ്പെട്ട 54കാരന് അതി നൂതന ചികിത്സാ സമ്പ്രദായമായ പ്ലാസ്മ തെറാപ്പി നല്‍കി കഴിഞ്ഞു.

 വെള്ളിയാഴ്ച മുതൽ കേരളത്തിലെത്തുന്നത് ദിവസേന 50 വിമാനങ്ങൾ: പ്രവാസികൾ നേരെ വീട്ടിലേക്ക് പോകണമെന്ന് വെള്ളിയാഴ്ച മുതൽ കേരളത്തിലെത്തുന്നത് ദിവസേന 50 വിമാനങ്ങൾ: പ്രവാസികൾ നേരെ വീട്ടിലേക്ക് പോകണമെന്ന്

Recommended Video

cmsvideo
അമ്മക്ക് വേണ്ടി കരഞ്ഞ മകളെ ഏറ്റെടുത്ത് കേരളം; അക്കൗണ്ടിൽ എത്തിയത് 50 ലക്ഷം രൂപ

ജൂണ്‍ 20നാണ് കടുത്ത ന്യൂമോണിയ ബാധിതനായ കൂടാളി സ്വദേശിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഗള്‍ഫില്‍ നിന്ന് എത്തിയതായിരുന്നു ഇദ്ദേഹം. പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ഐ സി യുവില്‍ പ്രവേശിപ്പിച്ച രോഗിയെ പിന്നീട് സി- പാപ് വെന്റിലേറ്ററിലേക്ക് മാറ്റി. ഇയാള്‍ക്ക് പിന്നീട് കൊവിഡ് പോസിറ്റീവ് ആണ് എന്ന് കണ്ടെത്തി.

medical-15

രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ കേരള സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെയും എത്തിക്കല്‍ കമ്മറ്റിയുടെയും അനുമതിയോടുകൂടി പ്രിന്‍സിപ്പല്‍ ഡോ. കെ എം കുര്യാക്കോസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ സുദീപ്, കൊറോണ മെഡിക്കല്‍ ബോര്‍ഡിലെ നോഡല്‍ ഓഫീസര്‍ കൂടിയായ പ്രൊഫ. ഡോ. പ്രമോദ്, ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ ഡോ. സരോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് മെഡിക്കല്‍ ബോര്‍ഡിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ സങ്കീര്‍ണ്ണവും നൂതന ചികിത്സാ രീതിയുമായ പ്ലാസ്മ തെറാപ്പി രോഗിക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കോവിഡ് രോഗമുക്തി നേടിയ ഒരു രോഗിയുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചാണ് പ്ലാസ്മ തെറാപ്പി ചെയ്തത്. കോവിഡ് -19 രോഗമുക്തി നേടിയ ഒരു രോഗിയുടെ രക്തത്തില്‍ ഉള്ള പ്ലാസ്മ വേര്‍തിരിച്ചു മറ്റൊരു രോഗിക്ക് നല്‍കുന്ന ചികിത്സാ രീതിയാണ് ഇത്. രോഗം ഭേദമായ ഒരാളുടെ രക്തത്തില്‍ രോഗാണുവിന് എതിരായ ആന്റിബോഡി ഉണ്ടാവും. ഈ ആന്റിബോഡികള്‍ രോഗം ബാധിച്ച രോഗിയില്‍ വൈറസിനെതിരായി പ്രവര്‍ത്തിക്കും.

ശരീരത്തില്‍ ഓക്‌സിജന്റെ അളവില്‍ 84% താഴെ വരുന്ന രോഗികളെ ആണ് പ്രധാനമായും ഇതിനു വിധേയമാക്കുന്നത്. ചികിത്സയ്ക്ക് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഓരോ രോഗിയുടെയും പ്രത്യേക ശരീരാവസ്ഥകള്‍ കൂടി കണക്കിലെടുത്തു മാത്രമേ ഡോകടര്‍മാര്‍ ഇത് നല്‍കാറുള്ളൂ.അതേസമയം തെറാപ്പി നൽകിയ രോഗിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.കൊ വിഡ് ബാധിച്ചു അത്യാസന്ന നിലയിലായ രോഗികളെ പ്പാസ് മാതെറാപ്പി നൽകി ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും രക്ഷപ്പെട്ത്തിയിട്ടുണ്ട്.

 കോട്ടയ്ത്ത് രണ്ട് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു: രോഗം ബാധിച്ചത് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവർക്ക് കോട്ടയ്ത്ത് രണ്ട് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു: രോഗം ബാധിച്ചത് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവർക്ക്

English summary
Kannur medical college going to tests plasma therapy in coronavirus patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X