കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജയരാജവിജയത്തിനായി അമ്പാടിമുക്ക് സഖാക്കള്‍: പരീക്ഷണം തനി കണ്ണൂര്‍മോഡലില്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ സിപിഎമ്മിന്റെ ഹൃദയവും ആത്മാവുമായ പി ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായി കച്ചമുറുക്കുമ്പോള്‍ ആവേശം അലയടിക്കുന്നത് കണ്ണൂരിലാണ്. ജില്ലയിലെ സിപിഎം കോട്ടകളായ തലശ്ശേരി, കൂത്തുപറമ്പ് എന്നിവടങ്ങളില്‍ നിന്നും വന്‍ലീഡ് നേടാന്‍ ജയരാജനു കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി ജയരാജന്‍ നിയന്ത്രിക്കുന്ന അമ്പാടിമുക്ക് സേനയുള്‍പ്പെടെ രംഗത്തിറങ്ങിയേക്കും.

<strong>ബാലക്കോട്ട് ആക്രമണം; രാജ്യം തെളിവ് ചോദിക്കുന്നു, ഭീകരര്‍ കൊല്ലപ്പെട്ടെന്ന് തെളിവുകളില്ലാതെ എങ്ങനെ വിശ്വസിക്കും?</strong>ബാലക്കോട്ട് ആക്രമണം; രാജ്യം തെളിവ് ചോദിക്കുന്നു, ഭീകരര്‍ കൊല്ലപ്പെട്ടെന്ന് തെളിവുകളില്ലാതെ എങ്ങനെ വിശ്വസിക്കും?

ജില്ലയില്‍ പി ജയരാജന്റെ നിയന്ത്രണത്തിലുള്ള അഞ്ഞൂറിലേറെ യുവാക്കളുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയ എതിരാളികളുടെ അക്രമം പ്രതിരോധിക്കാന്‍ ജയരാജന്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ യുവാക്കളില്‍ നിന്നും തെരഞ്ഞെടുത്തവരെ ഉള്‍ക്കൊള്ളിച്ചു രൂപീകരിച്ചതാണ് ഡിഫന്‍സ് ടീം. ചെഗുവേര സക്വാഡെന്നും ഇതിനു മറ്റൊരു പേരുണ്ട്.

P Jayarajan

ജില്ലയിലും പുറത്തും പാര്‍ട്ടിക്കു നേരെ അക്രമമുണ്ടാകുമ്പോള്‍ തടയാനും എതിരാളികളുടെ തട്ടകങ്ങളില്‍ ചെന്നു തിരിച്ചടിക്കാനും കെല്‍പ്പുള്ളതാണ് ഈ സേന. പണ്ട് കോണ്‍ഗ്രസ് അതിക്രമം തടയാന്‍ എ.കെ.ജി രൂപീകരിച്ച ഗോപാലസേനയുടെ മറ്റൊരു പതിപ്പാണിത്. ഷുക്കൂര്‍, മനോജ് വധക്കേസുകളില്‍ പ്രതിയാക്കപ്പെട്ട ജയരാജന് സിബിഐ പേടിയില്‍ നിന്നും മുക്തനാകണമെങ്കില്‍ അധികാരത്തിന്റെ തണല്‍ ആവശ്യമാണ്.

അതുമാത്രമല്ല ജയരാജനെ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുമെന്നു നേരത്തെ സി.പി. എമ്മില്‍ അടക്കം പറച്ചിലുകളുണ്ട്. മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ പലപ്പോഴും ജയരാജന്റെ അസാന്നിധ്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ കാലത്ത് ജില്ലാസെക്രട്ടറിയുടെ ചുമതല കെകെ രാഗേഷ് എംപിക്ക് നല്‍കാനാണ് തീരുമാനം.

തെരഞ്ഞെടുപ്പ് കണ്‍വീനര്‍ കൂടിയായ പ്രവര്‍ത്തിക്കുന്ന കെ.കെ രാഗേഷ് ക്രമേണെ ജില്ലാസെക്രട്ടറി പദവിയിലേക്കെത്തുമെന്നാണ് സൂചന. തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ പരമാവധി പാര്‍ട്ടി വോട്ടുകള്‍ സമാഹരിക്കുന്നതിനൊപ്പം. ബിജെപി, ആര്‍എംപി കോണ്‍ഗ്രസ് മണ്ഡലങ്ങളിലേക്ക് കടന്നുകയറാനും സിപിഎം ലക്ഷ്യമിടുന്നുണ്ട്. കാടിളക്കിയപ്രചരണമാണ് ഇതിനായി നടത്തുക. അമ്പാടി മുക്ക് സഖാക്കളുള്‍പ്പെടെയുള്ളവര്‍ നേരത്തെ ഇതിനു തയാറായി കഴിഞ്ഞു.

English summary
Kannur model election campaign in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X