കണ്ണൂരിനെ ഞെട്ടിച്ച റാഗിംഗ്; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയില്‍; ഏഴ് പ്രതികള്‍ അറസ്റ്റില്‍
കണ്ണൂര്‍: ജില്ലയെ ഞെട്ടിച്ച കാഞ്ഞിരോട് നഹര്‍ കോളജിലെ റാഗിംലില്‍ ഉല്‍പ്പെട്ട മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ നടുവനാട് സ്വദേശി എന്‍ കെ മുഹമ്മദ് അന്‍ഷിഫിനെ ഇന്നാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒളിവിലായിരുന്നു. സംഭവത്തില്‍ നേരത്തെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി പി.അന്‍ഷാദിനെ മാരകമായി മര്‍ദ്ദിച്ച സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളായ മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്വാന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെയാണ് പ്രതികളുടെ വീട്ടില്‍ പോയി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
പ്രതികള്‍ക്കെതിരേ റാഗിങ് കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ആന്റി റാഗിങ് നിയമം കൂടി ചേര്‍ത്തതോടെ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ഇനി ഈ ക്യാംപസില്‍ പഠിക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥി അന്‍ഷാദിനെ റാഗിങ്ങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചത്. പ്രതികളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കണ്ണൂര്‍ ചെട്ടിക്കുളം സ്വദേശിയാണ് മര്‍ദനമേറ്റ അന്‍ഷാദ്. അന്‍ഷാദിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായും മര്‍ദനമേറ്റ അന്‍ഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കണ്ണൂരിലെ സ്വാകര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അന്‍ഷാദിന്റെ ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്തിരുന്നത്.എന്തിനാണ് പെണ്‍കുട്ടികളോട് സംസാരിച്ചതെന്ന് ചോദിച്ചാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ക്രരമായി അക്രമിച്ചതെന്നാണ് അന്‍ഷാദ് പറഞ്ഞത്. മൊബൈല്‍ ഫോണ്‍ വാങ്ങി അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചു, ഇതിന് ശേഷം ഒരു സംഘം വിളിച്ചിറക്കികൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു അന്‍ഷാദ് നല്‍കിയ പരാതിയില്‍ പറയുന്നു.പിന്നീട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വിട്ടയക്കുകയും ചെയ്തു.
എന്നാല്‍ വിട്ടയച്ച ശേഷം വീണ്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ തിരിച്ചെത്തി ശൗചാലയത്തിലേക്ക് കൊണ്ടുപോയി തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും അന്‍ഷാദ് പറഞ്ഞിരുന്നു. തല ചുവരിലിടിപ്പിച്ചെന്നും നെഞ്ചിലും തലയിലും നിരന്തരം ചവിട്ടിയെന്നും അന്‍ഷാദ് പലീസില്‍ നല്‍കിയപരാതിയില്‍ പറയുന്നു. ശൗചാലയത്തില്‍ നിലത്തിട്ടും മര്‍ദിക്കുകയും ചെയ്തുവെന്നും അന്‍ഷാദ് പറഞ്ഞു. സിസിടിവി ക്യാമറയില്‍ ഉള്‍പ്പെടാതിരിക്കാനാണ് ശുചിമുറിയിലേക്ക് കൊണ്ടുപോയിരുന്നതെന്നും അന്‍ഷാദ് പറഞ്ഞു.












Click it and Unblock the Notifications