Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് നിയമ ലംഘകരെ പിടികൂടാൻ മഫ്തി പോലീസും ക്യാമറയും: കണ്ണൂരിൽ നിലപാട് കർശനമാക്കി യതീഷ് ചന്ദ്ര!!

കണ്ണൂർ: കൊവിഡ് രോഗികൾ വർധിച്ചു വരുന്ന കണ്ണൂരിൽ മാസ്ക് ധരിക്കാതെയും സമൂഹ അകലം പാലിക്കാതെയും ഇടപെഴുകുന്നവരെ പൂട്ടാൻ മഫ്തി പോലീസ് രംഗത്ത്. ജില്ലയിലെ മുഴുവൻ സ്റ്റേഷൻ പരിധിയിലെ നഗരങ്ങളിലുമാണ് ലോക്ക് ഡൗൺ നിയമ ലംഘകരെ പൂട്ടാൻ പോലീസ് പുതിയ തന്ത്രവുമായി രംഗത്തിറങ്ങിയത്. നേരത്തെ കൊ വിഡ് നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ടി വി സുഭാഷ് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയോട് ആവശ്യപ്പെട്ടിരുന്നു.

ഇളവുകൾ ദുരുപയോഗം ചെയ്താൽ നിയമം കൂടുതൽ കർക്കശമാക്കുമെന്നും കലക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും ജനമൈത്രി പോലീസിനെയും എസ് പി കളത്തിലിറക്കിയത്. ഇതുപ്രകാരം നഗരങ്ങളിൽ മഫ്തി പോലീസ് നിയമ ലംഘകരെ നിരീക്ഷിച്ചു വരികയാണ്. നി യമ ലംഘനം നടത്തിയവരെ കസ്റ്റഡിയിലെടുത്ത് കേസെടുക്കാനാണ് ഉത്തരവ്.

lockkannur-15

ഇതിനോടൊപ്പം ലോ​ക്ക്ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​രെ കു​ടു​ക്കാ​ൻ ക​ണ്ണൂ​രി​ൽ കാ​മ​റ​യു​മാ​യി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സ്ക്വാ​ഡ് ഇ​റ​ങ്ങിയിട്ടുണ്ട്.​സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് സ്ക്വാ​ഡു​ക​ൾ പ​രി​ശോ​ധ​ന നടത്തി വരുന്നത്. ജി​ല്ല​യി​ലെ മി​ക്ക വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സാ​മൂ​ഹ്യ അ​ക​ല പാ​ലി​ക്കാ​തെ ആ​ളു​ക​ൾ എ​ത്തു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ന​ട​പ​ടി തു​ട​ങ്ങി​യ​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് ചു​റ്റും ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​യാ​ൽ ഇ​തി​ന്‍റെ ഫോ​ട്ടോ​യും വീ​ഡി​യോ​യും മൊ​ബൈ​ൽ ഫോ​ണി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് ചി​ത്രീ​ക​രി​ക്കും. ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ങ്ങ​ൾ അ​താ​ത് പോ​ലീ​സ് ഡി​വി​ഷ​നി​ലെ ഡി​വൈ​എ​സ്പി​മാ​ർ​ക്ക് അ​യ​ച്ചു കൊ​ടു​ക്കും.

തു​ട​ർ​ന്ന് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ കേ​സെ‌​ടു​ക്കും. ക​ണ്ണൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം 11 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ഇത്തരത്തിൽ കേ​സെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ സാ​നി​റ്റൈ​സ​ർ, ഹാ​ൻ​ഡ് വാ​ഷ് എ​ന്നി​വ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ത്യേ​ക സ്ക്വാ​ഡ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് കേ​സെ​ടു​ക്കു​ന്നു​ണ്ട്.

അ​മി​ത​മാ​യി ആ​ളു​ക​ളെ ക​യ​റ്റു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി തു​ട​ങ്ങിയിട്ടുണ്ട്.പോ​ലീ​സും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പും ആ​ണ് പ​രി​ശോ​ധ​ന നടത്തി വരുന്നത്. ക​ഴി​ഞ്ഞ ദി​വ​സം കൂ​ത്തു​പ​റ​മ്പിലും ആ​ല​ക്കോ​ടും ര​ണ്ട് ബ​സു​ക​ൾ പി​ടി​കൂ​ടി​യി​രു​ന്നു. നി​ല​വി​ൽ സീ​റ്റിം​ഗുള്ള പ​കു​തി ആ​ളു​ക​ളെ മാ​ത്ര​മേ ബ​സു​ക​ളി​ൽ ക​യ​റ്റാ​ൻ അ​നു​വാ​ദ​മു​ള്ളൂ.

ഏ​ക​ദേ​ശം 30 തി​ൽ താ​ഴെ മാ​ത്രം ആ​ളു​ക​ളെ പാ​ടു​ള്ളൂ. എ​ന്നാ​ൽ ര​ണ്ടു സീ​റ്റി​ലും ആ​ളു​ക​ളെ ഇ​രു​ത്തി​യും ബ​സി​നു​ള്ളി​ൽ ആ​ളു​ക​ളെ നി​ർ​ത്തി​യും സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്.
മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പി​ന്‍റെ ര​ണ്ട് സ്ക്വാ​ഡു​ക​ൾ ഇ​ത്ത​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളെ ക​ണ്ടെ​ത്താ​ൻ കാവൽ നിൽക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+