Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയില്‍ കവര്‍ച്ചാസംഘങ്ങള്‍ പിടിമുറുക്കുന്നു, ഇരുട്ടില്‍ തപ്പി പൊലീസ്

തലശേരി: തലശേരി നഗരസഭാ പരിധിയില്‍ കവര്‍ച്ചാ സംഘങ്ങള്‍ പിടി മുറുക്കുമ്പോഴും ഇരുട്ടില്‍ തപ്പി പൊലിസ് അന്വേഷണം. നാള്‍ക്കുനാള്‍ കവര്‍ച്ചക്കാര്‍ പെരുകുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ നടന്ന കവര്‍ച്ചക്കേസുകളില്‍ പ്രതികളെ പൊലിസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തലശേരി നഗരത്തില്‍ നിര്‍ത്തിയിട്ട കാറില്‍ നടന്ന മോഷണവും ക്ഷേത്രഭണ്ഡാരം തകര്‍ത്തുള്ള മോഷണവും അര്‍ധരാത്രി സ്ത്രീയെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരിയെടുത്തതും ഇതിലുള്‍പ്പെടും.

ചിറക്കര കെടിപി മുക്ക് ഫിഫാസില്‍ ഗൃഹനാഥയുടെ വായില്‍ തുണിതിരുകി കഴുത്തിന് കത്തികാട്ടി ഭീഷണിപ്പെടുത്തി ആറരപ്പവന്‍ സ്വര്‍ണാഭരണവും 10,000 രൂപയും കവര്‍ന്ന പ്രതികളെ ഇതുവരെ പിടികൂടാനായില്ല. മാര്‍ച്ച് 20-ന് പുലര്‍ച്ചെ 3.30-നായിരുന്നു കവര്‍ച്ച നടന്നത്. വീടിന്റെ ഗ്രില്‍സിന്റെ പൂട്ടും വാതിലിന്റെ പൂട്ടും തകര്‍ത്ത് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയത്.

kannur

68-കാരിയായ വീട്ടമ്മ അഫ്സത്തിനെ കസേരയില്‍ ഇരുത്തി ഭീഷണിപ്പെടുത്തി കഴുത്തിലും കൈയിലും ധരിച്ച ആഭരണങ്ങള്‍ ഊരിയെടുക്കുകയായിരുന്നു. മേശ വലിപ്പുകളില്‍ പഴ്സില്‍ സൂക്ഷിച്ച 10,000 രൂപയും എടിഎം. കാര്‍ഡും കൈക്കലാക്കി. അഫ്സത്തിന്റെ കൈയിലെ മൂന്ന് മോതിരം ഊരിയെടുത്തു. നാലാമത്തേത് ഊരിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വേദനിച്ച അഫ്സത്ത് ബഹളം വെച്ചപ്പോഴാണ് ഇവര്‍ വീട്ടില്‍ നിന്നുപോയത്.

മുണ്ട് മാത്രം ധരിച്ച് മുഖം മറച്ച മോഷ്ടാക്കളുടെ കൈയില്‍ കത്തി, കൊടുവാള്‍ എന്നിവ ഉണ്ടായിരുന്നു. ഇതേസമയം സമീപത്തെ മൂന്ന് വീടുകളില്‍ അന്ന് കവര്‍ച്ചശ്രമം നടന്നു. രാജേഷ് മാരാരുടെ വൈകുണ്ഠം വീട്ടിന്റെ ഗ്രില്‍സിന്റെ പൂട്ടുതകര്‍ത്ത് അടുക്കള വാതില്‍ പൊളിച്ചു. ശ്രീഹരിയില്‍ ഹരിദാസിന്റെ വീടിന്റെ മുന്‍ഭാഗത്തെ പൂട്ട് പൊളിച്ചു. പിവി പ്രദീപ്കുമാറിന്റെ വീടിന്റെ അടുക്കളഭാഗത്തെ വാതില്‍ പൊളിച്ച് അകത്തെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ടു.

എന്നാല്‍ ഇവിടെ നിന്നും നഷ്ടപ്പെട്ടില്ല. തലശേരി നഗരത്തില്‍ സ്ഥാപിച്ച ചില ക്യാമറകളില്‍ നിന്നും പ്രതികളുടെതെന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങള്‍ കണ്ടുകിട്ടിയിരുന്നുവെങ്കിലും ഇവരെ തിരിച്ചറിയാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാനക്കാരായ കവര്‍ച്ചാ സംഘങ്ങള്‍ തലശേരിയില്‍ ക്യാംപ് ചെയ്യുന്നുണ്ടെന്ന പൊലിസ് പറയുമ്പോഴും ഇവരെ കണ്ടെത്താനാവാത്തത് വന്‍ തിരിച്ചടിയായി മാറിയിട്ടുണ്ട്.

കവര്‍ച്ചാസംഘത്തോടൊപ്പം പിടിച്ചുപറി ഗുണ്ടാസംഘവും സ്വര്‍ണം പൊട്ടിക്കല്‍ സംഘവും തലശേരിയില്‍ സജീവമാണ്. നിരവധി അക്രമ സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച്ച പട്ടാപ്പകലാണ് നഗരത്തില്‍ ഒരു വ്യാപാരി കവര്‍ച്ചയ്ക്കിരയായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+