• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടത് സഹോദരിമാരുടെ മുൻപിൽ വെച്ച്: സലാഹുദ്ദീൻ ക്രിമിനൽ കേസിലും പ്രതി?

  • By Desk

കണ്ണൂർ: കണ്ണൂർ ജില്ലയിൽ വീണ്ടും രാഷ്ട്രീയ വൈര്യം തുടർക്കഥയാവുന്നു. കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവാഴ്ച്ച വൈകുന്നേരം നടന്ന എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം ഇതിന്റെ കൃത്യമായ സൂചനയാണ്.വെഞ്ഞാറമൂട് കൊലപാതകത്തിനു ശേഷം കണ്ണൂരിൽ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. ഇരുപതോളം രാഷ്ട്രീയ പാർട്ടി ഓഫിസുകൾ തകർക്കപ്പെട്ടിരുന്നു. ഇതിനു തുടർച്ചയായിട്ടാണ് കതിരൂരിൽ ബോംബ് നിർമാണ കേന്ദ്രത്തിൽ പൊട്ടിത്തെറിയുമുണ്ടാവുതയും മുന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തത്. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് വീണ്ടുമൊരു രാഷ്ട്രീയ കൊലപാതകം കുടി നടന്നത്.

നിങ്ങൾ മനുഷ്യനെന്ന നിലയിലും, പൊതുപ്രവർത്തകൻ എന്ന നിലയിലും പരാജയപ്പെട്ടുകഴിഞ്ഞു: കുറിപ്പ്

കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ ചിറ്റാരിപ്പറമ്പിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നത് സ്വന്തം സഹോദരിമാരുടെ മുൻപിൽ വെച്ചാണ്. കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ (30) ആണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവെ പിൻതുടർന്ന് ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ട് നാലു മണിയോടെ ചിറ്റാരിക്കടവിനടുത്ത് കൈച്ചേരിയിലാണ് ആക്രമണം നടന്നത്.

രണ്ട് സഹോദരിമാർക്കൊപ്പം കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരികയായിരുന്നു. കാറിന് പിന്നിൽ ബൈക്ക് ഇടിച്ചതിനെ തുടർന്ന് സലാഹുദ്ദീൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. ഈ സമയത്ത് രണ്ടു പേർ പിന്നിൽ നിന്ന് വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന് ബൈക്കിലെത്തിയ സംഘം കടന്നു കളഞ്ഞു. ബഹളം കേട്ട് ഓടികൂടിയ നാട്ടുകാരാണ് പോലിസിന് വിവരം കൈമാറിയത്. സലാഹുദ്ദീനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സ്ഥലത്തെത്തിയ പോലീസ് കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു. പിതാവ് യാസീൻ തങ്ങൾ , മാതാവ് നുസൈബ, ഭാര്യ നജീബ (24), അസ്‌വ (4), ഹാദിയ (2) എന്നിവർ മക്കളാണ്. സ്ഥലത്ത് സംഘർഷം നിലനിൽക്കുന്നതിനാൽ കണ്ണവം, ചിറ്റാരിപ്പറമ്പ് ,കൂത്തുപറമ്പ് മേഖലയിൽ കനത്ത പൊലിസ് സാന്നാഹമേർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര സ്ഥലം സന്ദർശിച്ചു. കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് എസ്ഡിപിഐ നേതാക്കൾ ആരോപിച്ചു. കൊലപാതകികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. വർഷങ്ങൾക്കു മുൻപ് എബിവിപി നേതാവ് ശ്യാമപ്രസാദിനെ കണ്ണവത്ത് വെച്ച് കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ. കണ്ണവം പോലീസാണ് ഇക്കാര്യം അറിയിച്ചിട്ടള്ളത്.

English summary
Kannur: SDPI leader killed infront of sister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X