കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിന്റെ കണ്ണീരൊപ്പാന്‍ കണ്ണൂരിന്റെ സഹായഹസ്തം: നാല് ട്രക്ക് ഭക്ഷ്യവസ്തുക്കളയച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കനത്ത മഴയും പ്രകൃതി ക്ഷോഭവും മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വരുന്ന വയനാടന്‍ ജനതയ്ക്ക് കണ്ണൂരിന്റെ സഹായവുമായി നാല് ട്രക്കുകള്‍ നിറയെ ഭക്ഷ്യവസ്തുക്കളും സാധന സാമഗ്രികളും അയച്ചു. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് വയനാട്ടിലേക്ക് സാധനങ്ങള്‍ അയച്ചത്. അരി, പഞ്ചസാര, ഉപ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍, കുടിവെള്ളം, ബെഡ് ഷീറ്റ്, വസ്ത്രങ്ങള്‍, ബ്ലാങ്കറ്റ്, സോപ്പ്, നാപ്കിന്‍, മെഴുകുതിരി, പാത്രങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, തുണിത്തരങ്ങള്‍, ടൂത്ത് ബ്രഷ്, പേസ്റ്റ് തുടങ്ങിയ സാധനങ്ങള്‍ അയച്ചവയില്‍ പെടും. കണ്ണൂര്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ വസ്തുക്കളും ഇവിടെ നിന്ന് അയക്കുന്നുണ്ട്.

കലക്ടറേറ്റിലെത്തിക്കുന്ന സാധനങ്ങള്‍ ജീവനക്കാര്‍ തരംതിരിച്ചാണ് പാക്കറ്റുകളിലാക്കി അയക്കുന്നത്. ഇതിനായി കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. കലക്ടറ്റേില്‍ ഡെപ്യൂട്ടി കലക്ടര്‍ സി.എം ഗോപിനാഥനാണ് ഇതിന്റെ ചുമതല. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഹായം കലക്ടറേറ്റില്‍ സ്വീകരിക്കുന്നുണ്ട്.

kannurreliefactivity1


അതിനിടെ, പ്രളയ ദുരിതബാധിതര്‍ക്ക് ആവശ്യമായ സാധനങ്ങളായ അരി, പഞ്ചസാര, ബെഡ്ഷീറ്റ്, ടവല്‍, ബക്കറ്റ്, ഗ്ലാസ്, സ്റ്റീല്‍ പ്ലേറ്റ് തുടങ്ങിയ സാധനങ്ങള്‍ വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചു നല്‍കുന്നതിന് കണ്ണൂര്‍ കാല്‍ടെക്‌സിനു സമീപമുള്ള ഡിടിപിസി ഓഫീസില്‍ കൗണ്ടര്‍ തയ്യാറാക്കിയതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0497 2706336.

English summary
kannur sends truck loads of relief materials to wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X