കാത്തിരിപ്പിന് അവസാനം; കണ്ണൂർ ജില്ലയിൽ ആദ്യ മെമുവെത്തി
ആദ്യമായി കണ്ണൂരിലെത്തിയ ഷൊർണൂർ -കണ്ണൂർ മെമു ട്രെയിനിനു നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി സ്വീകരണം നൽകി
കണ്ണൂർ: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കണ്ണൂർ ജില്ലയിൽ മെമു സർവീസ് നടത്തി. ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമുവാണ് ജില്ലയിലെത്തിയത്. ഒരുവർഷത്തെ ലോക്ഡൗണിന് ശേഷം ആദ്യ അൺ റിസർവ്ഡ് ട്രെയിൻ കൂടിയാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല.

ആദ്യമായി കണ്ണൂരിലെത്തിയ ഷൊർണൂർ -കണ്ണൂർ മെമു ട്രെയിനിനു നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി സ്വീകരണം നൽകി. അതേസമയം മെമു സർവീസ് മംഗലാപുരത്തേക്കു നീട്ടാത്ത റെയിൽവേ നിലപാടിനെതിരെ യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്തു.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം
ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമുവിന് 21 സ്റ്റേഷനുകളിലാണു സ്റ്റോപ്പുള്ളത്. ഒരു സ്റ്റേഷനിൽ ഒരു മിനിറ്റാണു സമയം. കോഴിക്കോട് 3 മിനിറ്റും തിരൂർ 2 മിനിറ്റും നിർത്തും. അതേസമയം പാസഞ്ചർ നിർത്തിയിരുന്ന വള്ളിക്കുന്ന്, വെള്ളയിൽ, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, നാദാപുരം റോഡ്, മുക്കാളി, ധർമടം എന്നീ ഹാൾട്ട് സ്റ്റേഷനുകളിൽ മെമുവിന് സ്റ്റോപ്പില്ല.
മെമുവിന് ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും ലഭിക്കും. ഞായർ ഒഴികെ മറ്റെല്ലാ ദിവസവും സർവീസുണ്ട്. 915 സീറ്റുകളിലായി 2634 പേർക്ക് യാത്ര ചെയ്യാം. എക്സ്പ്രസ് ട്രെയിൻ നിരക്കാണ് മെമുവിന്.
നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍












Click it and Unblock the Notifications