റിസര്‍ച്ച് സ്‌കോര്‍ കൂടിയത് കൊണ്ട് നിയമനം ലഭിക്കണം എന്നില്ല; വിശദീകരണവുമായി കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമന വിവാദത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ സര്‍വകലാശാല. റിസര്‍ച്ച് സ്‌കോര്‍ കൂടിയത് കൊണ്ട് നിയമനം ലഭിക്കണം എന്നില്ല എന്നും അതിനാല്‍ സ്‌കോര്‍ കൂടിയ ആള്‍ തഴയപ്പെട്ടു എന്ന വാദത്തില്‍ കഴമ്പില്ല എന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവുള്ള പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കുക എന്ന മുന്‍വിധിയോടെ ആണ് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തിയത് എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ വിശദീകരണം.

യു ജി സി നിയമത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയ്ക്ക് അപേക്ഷിക്കാന്‍ മറ്റ് യോഗ്യതകള്‍ക്കൊപ്പം 75 റിസര്‍ച്ച് സ്‌കോര്‍ മതി എന്നും ഈ സ്‌കോര്‍ കൂടുതലായത് കൊണ്ട് മാത്രം നിയമനം ലഭിക്കണം എന്നില്ല എന്നുമാണ് സര്‍വകലാശാല പറയുന്നത്.
അധ്യാപക തസ്തികകളിലേക്ക് സര്‍വകലാശാല തയ്യാറാക്കിയ ഓണ്‍ലൈന്‍ അപേക്ഷയില്‍ അപേക്ഷാര്‍ഥി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പബ്ലിക്കേഷനുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് സോഫ്റ്റ് വെയര്‍ സ്‌കോര്‍ കണക്കാക്കുന്നത് എന്നും വി സി വ്യക്തമാക്കി.
ശരിയാണ്...രാജ്ഞിയെ പോലെ തന്നെ ഉണ്ട്..; സാരിയില്‍ സംയുക്തയുടെ കിടിലന്‍ ചിത്രങ്ങള്‍
യോഗ്യതയുള്ളവര്‍ മാത്രമേ നിയമിക്കപ്പെടുകയുള്ളു എന്ന് ഉറുപ്പ് വരുത്തിയിട്ടുണ്ട് എന്നും കണ്ണൂര്‍ സര്‍വകലാശാല വ്യക്തമാക്കി. നേരത്തെ വിവരാവകാശ നിയമപ്രകാരം ലഭിച്ച നിര്‍ണായക രേഖകളിലാണ് നിയമനത്തിലെ ക്രമക്കേട് പുറത്തുവന്നത്. അഭിമുഖത്തില്‍ പങ്കെടുത്ത ആറ് പേരില്‍ ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ക്ക് ഉള്ള റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കൂടുതലുള്ളത് ജോസഫ് സ്‌കറിയ എന്നയാള്‍ക്കായിരുന്നു.
എന്നാല്‍ അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് പ്രിയ വര്‍ഗീസിനായിരുന്നു. ഉയര്‍ന്ന റിസര്‍ച്ച് സ്‌കോറുള്ള മറ്റുള്ളവര്‍ക്ക് അഭിമുഖത്തില്‍ പ്രിയ വര്‍ഗീസിനേക്കാള്‍ കുറവ് മാര്‍ക്കാണ് നല്‍കിയത്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ല എന്ന് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി പറഞ്ഞിരുന്നു.












Click it and Unblock the Notifications