Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരി പുതിയ ബസ്സ്റ്റാന്‍ഡിലെ കടകളില്‍ മോഷണം: പണവും മൊബൈലുകളും ലോട്ടറിയും കവര്‍ന്നു

തലശേരി: കനത്ത മഴയുടെ മറവില്‍ തലശേരി നഗരത്തില്‍ വ്യാപകമായ കവര്‍ച്ച. തലശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ നാരങ്ങാപുറത്തെ അഞ്ചു കടകളില്‍ ഒരേ രീതിയില്‍ കള്ളന്‍ കയറിയിറങ്ങി. പണവും മൊബൈലുകളും ബമ്പര്‍ ലോട്ടറി ടിക്കറ്റുകളും കവര്‍ന്നെടുത്തു രക്ഷപ്പെട്ടു.

പച്ചക്കറി മാര്‍ക്കറ്റിന്റെ റെയിലോരത്തുള്ള പിപിഎല്‍ സ്റ്റോര്‍, തൊട്ടടുത്തുള്ള പച്ചക്കറിക്കട, പച്ചക്കറികള്‍ സൂക്ഷിക്കുന്ന മുറി, ടിസി മുക്കിലെ വണ്‍ ഫോര്‍ വണ്‍ മൊബൈല്‍ കട, സമീപത്തെ ലോട്ടറി കം സ്റ്റേഷനറി സ്റ്റാള്‍ എന്നിവിടങളിലാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ മോഷണം നടന്നത്. പച്ചക്കറി, മുട്ടപ്പീടിക കടകളില്‍ മുകളിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ തകര്‍ത്തും മൊബൈല്‍ ഷാപ്പില്‍ മുകളിലെ ഓടുകള്‍ ഇളക്കി മാറ്റിയുമാണ് കള്ളന്‍ അകത്ത് കയറിയത്.

ROB

പിപിഎല്‍ സ്റ്റോറില്‍ സൂക്ഷിച്ച 15000 രൂപ കാണാനില്ല. മോഷണ സമയം ശക്തമായ മഴ പെയ്തതിനാല്‍ അകത്തെ പാക്കിംഗ് സാധനങ്ങള്‍ ഉള്‍പെടെ കുതിര്‍ന്നു നശിച്ചതായി കടയുടമ ധര്‍മ്മടം സ്വദേശി നൗഷാദ് പറഞ്ഞു. ടിസി. മുക്കിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും വില്‍പനക്ക് വച്ചതും റിപ്പയര്‍ ചെയ്തതും റിപ്പയറിനായി സൂക്ഷിച്ചതുമായ മൊബൈല്‍ സെറ്റുകളും ഹെഡ്സെറ്റുകള്‍, ചാര്‍ജറുകള്‍ ഉള്‍പ്പടെ ട നഷ്ടപ്പെട്ടു.

ഏതാണ്ട് 19000 രൂപയുടെ സാധനങള്‍ മോഷണം പോയതായി കടയുടമ പൊന്യം ചുണ്ടങ്ങാ പൊയില്‍ സ്വദേശിനി ഷീബ ജയന്‍ പറഞ്ഞു. ഇതിന് തൊട്ടപ്പുറത്തുള്ള ലോട്ടറി കം സ്റ്റേഷനറി കടയിലും മോഷണം നടന്നു. ഇവിടെ നിന്ന് ലോട്ടറിയുടെ 12 ബമ്പര്‍ ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. കടക്കാരന് ഏതാണ്ട് 4000 രൂപയുടെ നഷ്ടമുണ്ട്. പരാതികളെ തുടര്‍ന്ന് തലശ്ശേരി പൊലീസെത്തി അന്വേഷണം നടത്തി.

കവര്‍ച്ച നടന്ന സ്ഥലങ്ങളില്‍ ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്. കാലവര്‍ഷമാരംഭിച്ചതോടെ തലശേരി നഗരത്തില്‍ കവര്‍ച്ചക്കാരുടെ വിളയാട്ടവും വര്‍ധിച്ചതായി നഗരവാസികള്‍ അറിയിച്ചു. ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ അവരുടെ താമസസ്ഥലത്തുകയറി കൊള്ളയടിക്കുന്നത് പതിവ് സംഭവങ്ങളാണ്. എന്നാല്‍ ഈ കേസുകളിലെ പ്രതികളെ പൊലിസിന് പിടികൂടാന്‍ കഴിയുന്നില്ലെന്ന പരാതിയും ശക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+