കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളം ചരിത്രസ്മാരകമാക്കാന്‍ മോടികൂട്ടിയ കൂട്ടുപുഴ പാലം കര്‍ണാടക പൊലിസ് ബാരിക്കേഡുയര്‍ത്തി അടച്ചു

അതിര്‍ത്തിക്കിപ്പുറം കേരളത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്‌നേഹഭവനിലേക്ക് പോകാന്‍ ഇത് എളുപ്പ വഴിയായിരുന്നെങ്കിലും കേരളാ പോലീസ് ബാരിക്കേഡ് വെച്ച് പാലത്തിലൂടെയുള്ള വാഹനയാത്ര തടഞ്ഞെങ്കിലും പുതിയ പാലം വഴി പഴയ

Google Oneindia Malayalam News
kootupuzha

കൂട്ടുപുഴ: കേരളം ചരിത്രസ്മാരകമാക്കാന്‍ ഒന്‍പതുലക്ഷം രൂപ ചെലവഴിച്ചു അറ്റകുറ്റപ്പണി നടത്തുകയും ബലപ്പെടുത്തുകയും ചെയ്ത കൂട്ടുപുഴ പഴയ പാലം കര്‍ണാടക പൊലിസ് കുടക് ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ബാരിക്കേഡുവച്ചു അടച്ചു.

കേരള -കര്‍ണാടക അന്തര്‍സംസ്ഥാന അതിര്‍ത്തിയായ കൂട്ടുപുഴയിലെ പഴയ പാലം റോഡാണ് കര്‍ണാടക പോലീസ് ബാരിക്കേഡ് വച്ച് അടച്ചത്. പുതിയ പാലത്തിന് സമീപമാണ് കര്‍ണാടകം പഴയ പാലത്തിലേക്കുള്ള പഴയറോഡ് ബാരിക്കേഡ് വെച്ച് അടച്ചത്. 1928-ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കൂട്ടുപുഴം പാലം ഒട്ടേറെ പടയോട്ടങ്ങള്‍ക്ക് സാക്ഷിയായതാണ്. മൈസൂര്‍ സൈന്യം മലബാറിലേക്ക് കടന്നുവന്നത് ഇതിലൂടെയാണ്. പാലം ചരിത്രസ്മാരകമാക്കാന്‍ കേരളം ഒന്‍പതുലക്ഷം രൂപ ചെലവഴിച്ചു അറ്റക്കുറ്റപ്പണി നടത്തുകയും ബലപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കിലും കര്‍ണാടകയുടെ കടന്നുകയറ്റത്തോടെ ചരിത്രസ്മാരകമാക്കാനുളള നീക്കത്തിന് വഴിമുട്ടിയിരിക്കുകയാണ്.

കൂട്ടുപുഴ പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ പഴയ പാലത്തിലൂടെ വാഹനങ്ങളുടെ പോക്കുവരവ് നന്നേ കുറിഞ്ഞിരുന്നു. അതിര്‍ത്തിയിലെ പരിശോധനയുടെ ഭാഗമായി ഇതുവഴി വ്യാജമദ്യം കടത്തിക്കൊണ്ട് പോകാതിരിക്കാന്‍ പഴയ പാലത്തിലൂടെയുള്ള ഗതാഗതം കൂട്ടുപുഴ ഭാഗത്ത് കേരള പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. ഇതിനു ശേഷമാണ് പാലം പൂര്‍ണമായി അടച്ചുകൊണ്ടു കര്‍ണാടക നിയന്ത്രണമേര്‍പ്പെടുത്തിയത്.

അതിര്‍ത്തിക്കിപ്പുറം കേരളത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്‌നേഹഭവനിലേക്ക് പോകാന്‍ ഇത് എളുപ്പ വഴിയായിരുന്നെങ്കിലും കേരളാ പോലീസ് ബാരിക്കേഡ് വെച്ച് പാലത്തിലൂടെയുള്ള വാഹനയാത്ര തടഞ്ഞെങ്കിലും പുതിയ പാലം വഴി പഴയ പാലം റോഡിലൂടെ കടന്ന് പോകാന്‍ കഴിയുമായിരുന്നു. ഈ റോഡ് കര്‍ണ്ണാടക ബാരിക്കേഡ് വെച്ച് അടച്ചതോടെ നൂറിലധികം വൃദ്ധരും മാനസിക വൈകല്യങ്ങളുമുള്ള അന്തേവാസികളുള്ള സ്‌നേഹ ഭവാനിലേക്കുള്ള യാത്രാ മാര്‍ഗ്ഗമാണ് തടയപ്പെട്ടിരിക്കുന്നത്.

ഇതോടെ ഇവിടുത്തെ അന്തേവാസികള്‍ക്ക് വിവിധതരത്തിലുള്ള സഹായങ്ങള്‍ എത്തിക്കുന്നവര്‍ക്ക് വാഹനങ്ങളില്‍ ഇവിടെ എത്തുക പ്രയാസമായിരിക്കുകയാണ്. ഇവിടെ നിന്നും ഒരു കിലോമീറ്ററോളം അകലെ കിടക്കുന്ന സ്‌നേഹഭവന്‍ ഒറ്റപ്പെട്ട അവസ്ഥയിലായിട്ടുണ്ട്. ഇവിടെ താമസിക്കുന്ന അന്തേവാസികള്‍ക്ക് അസുഖങ്ങള്‍ വന്നാല്‍ പോലും രോഗികളെ ആശുപത്രിയിലെത്തിക്കുകയെന്നത് പ്രയാസമായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

English summary
Karnataka Police has barricaded Kootupuzha Bridge, which was made a historic monument in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X