ഇടതിന്‍റെ കുത്തക മണ്ഡലം, പിണറായി വിജയന്‍റെ തട്ടകം: ധര്‍മ്മടം മണ്ഡല പരിചയം
കണ്ണൂര്‍: കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സമ്മേളനത്തിന് വേദിയായ പിണറായി പാറപുറം ഉൾപ്പെടുന്ന മണ്ഡലമാണ് ധര്‍മ്മടം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലം എന്ന സവിശേഷയും കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്‍റെ ഉറച്ച കോട്ടകളിലൊന്നായ ഈ മണ്ഡലത്തിനുണ്ട്. തലശ്ശേരി മണ്ഡലത്തിന്‍റെയും പഴയ എടക്കാട് മണ്ഡലത്തിന്‍റെയും ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 2008 ലാണ് ധര്‍മ്മടം മണ്ഡലം രൂപീകൃതമാവുന്നത്. എടക്കാട്, തലശേരി ബ്ലോക്കുകളില്‍ ഉൾപ്പെടുന്ന ചെമ്പിലോട്, കടമ്പൂർ, പെരളശേരി, ധർമടം, പിണറായി, മുഴുപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളാണ് ധര്‍മ്മടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.
മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് മികച്ച വിജയം നേടാന്‍ സാധിച്ചുന്നു. 2011 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കെകെ നാരായണന്‍ ആയിരുന്നു സിപിഎമ്മിന് വേണ്ടി ജനവിധി തേടിയത്. അന്ന് കോണ്‍ഗ്രസിലെ മമ്പറം ദിവാകരനെതിരെ 15162 വോട്ടുകള്‍ക്ക് കെകെ നാരായണന്‍ വിജയിച്ചു. നാരായണന് 72354 വോട്ടുകള്‍ ലഭിച്ചപ്പോള്‍, മമ്പറം ദിവാകരന് നേടാന്‍ സാധിച്ചത് 57192 വോട്ടുകള്‍ മാത്രം. ബിജെപി സ്ഥാനാരത്ഥിയായ സിപി സംഗീതയക്ക് ലഭിച്ചത് കേവലം 4963 വോട്ട് മാത്രമായിരുന്നു.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ധര്‍മ്മടത്ത് മത്സരിക്കാന്‍ എത്തി. കോണ്‍ഗ്രസ് ഇത്തവണയും മമ്പറം ദിവാകരന് അവസരം നല്‍കി. എന്നാല്‍ 2011 ലേതിനേക്കാള്‍ ഭൂരിപക്ഷം ഇരട്ടിയാക്കി പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്നും വിജയിച്ച് കയറി കേരള മുഖ്യമന്ത്രിയായി. മമ്പറം ദിവാകരനെതിരെ 36905 വോട്ടിനായിരുന്നു പിണറായിയുടെ വിജയം. സിപിഎമ്മില്‍ നിന്നും ഇത്തവണയും പിണറായി വിജയന്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടരുകയാണ്. ഇത്തവണ മത്സരത്തിന് ഇല്ലെന്ന് മമ്പറം ദിവാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തില്‍ 49180 വോട്ടിന്‍റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിനുള്ളത്. ആകെയുള്ള എട്ട് പഞ്ചായത്തുകളിൽ കടമ്പൂർ ഒഴികെ എല്ലാ പഞ്ചയത്തുകളിലും ഭരണം പിടിച്ചു. അതേസമയം മറുവശത്ത് 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം കാഴ്‌ച വെക്കാൻ സാധിച്ചതും, തദ്ദേശ തെരഞ്ഞെടുപ്പിൽ കടമ്പൂർ പഞ്ചായത്തിൽ അനുകൂല തരംഗം ഉണ്ടായതുമാണ് യുഡിഎഫിന്‍റെ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം. മികച്ച സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കി മത്സരം കടുപ്പിക്കാനാണ് അവരുടെ നീക്കം.
ജോസഫിനെ തൊടുപുഴയില്‍ തളയ്ക്കാനുറച്ച് ജോസ് കെ മാണി; ചില്ലറക്കാരനല്ല കെഐ ആന്റണിയെന്ന സ്ഥാനാര്‍ത്ഥി
ഹോട്ട് ലുക്കിൽ രഷാമി ദേശായി- ചിത്രങ്ങൾ കാണാം