Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന് കനത്ത തിരിച്ചടി; ജോസഫ് വിഭാഗം മുന്നണി വിടുന്നു?.. കണ്ണൂരിൽ പൊട്ടിത്തെറി രൂക്ഷം.. ഭരണം നഷ്ടമായേക്കും

കണ്ണൂർ; ജോസ് കെ മാണി വിഭാഗത്തേക്കാൾ കരുത്തർ പിജെ ജോസഫ് വിഭാഗം തന്നെയാണെന്നായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വരെ യുഡിഎഫ് നേതത്വം അവകാശപ്പെട്ടത്. അതുകൊണ്ട് തന്നെ ജോസ് പക്ഷം മുന്നണി മാറിയതിൽ യുഡിഎഫിന് യാതൊരു നഷ്ടവും സംഭവിക്കില്ലെന്നും ജോസഫിന്റെ 'ചെണ്ട'കേരളത്തിൽ കൊട്ടിക്കയറുമെന്നും പാർട്ടി നേതാക്കൾ അവകാശപ്പെട്ടു.

എന്നാല് ഫലം വന്നപ്പോഴോ? യുഡിഎഫിന്റെ അവകാശവാദങ്ങളെല്ലാം പൊളിഞ്ഞെന്നു മാത്രമല്ല കേരള കോൺഗ്രസിലെ കരുത്തർ തങ്ങൾ തന്നെയെന്ന് ജോസ് വിഭാഗം അടിവരയിട്ട് ഉറപ്പിച്ചു.

നേർക്ക് നേർ പോരാട്ടം

നേർക്ക് നേർ പോരാട്ടം

കേരള കോൺഗ്രസിലെ പിളർപ്പും ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനവുമായിരുന്നു ഇത്തവണ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെട്ടത്. ഇടതുമുന്നണിയിലെത്തിയ ജോസിന് മുന്നേറാൻ സാധിക്കുമോ അതോ ജോസ് കെ മാണിയുടെ അഭാവത്തിൽ ജോസഫ് യുഡിഎഫിൽ ശക്തി തെളിയുക്കുമോയെന്നതായിരുന്നു ചർച്ച.

കരുത്ത് തെളിയിച്ച് ജോസ്

കരുത്ത് തെളിയിച്ച് ജോസ്

ഫലം വന്നപ്പോൾ ജോസ് അതിനുള്ള ഉത്തരം വ്യക്തമാക്കി. ജോസഫ് വിഭാഗത്തിനെതിരെ പലയിടത്തും പാർട്ടി കരുത്ത് തെളിയിച്ചു. ജോസില്ലേങ്കിലും വിജയിച്ച് കയറാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ജോസഫ് വിഭാഗമാകട്ടെ ശക്തി കേന്ദ്രങ്ങളിൽ പോലും പരാജയപ്പെടുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്.

യുഡിഎഫിൽ പൊട്ടിത്തെറി

യുഡിഎഫിൽ പൊട്ടിത്തെറി

അതേസമയം തിരഞ്ഞെടുപ്പ് പരാജയത്തിൽ പിജെ ജോസഫിനെതിരെ കോൺഗ്രസ് നേതൃത്വം വാളെടുത്തതോടെ യുഡിഎഫിൽ പുതിയ പൊട്ടിത്തെറികൾക്കാണ് വഴിവെച്ചിരിക്കുന്നത്.കണ്ണൂരിലാണ് മുന്നണിയിൽ പൊട്ടിത്തെറി രൂക്ഷമായിരിക്കുന്നത്.

അർഹമായ പരിഗണന ഇല്ലെന്ന്

അർഹമായ പരിഗണന ഇല്ലെന്ന്

മുന്നണിയിൽ തങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ജോസഫ് വിഭാഗം മുന്നണി വിടാൻ ഒരുങ്ങുന്നത്.തിരഞ്ഞെടുപ്പിന് മുൻപേ തന്നെ കണ്ണൂരിൽ യുഡിഎഫിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു.
സീറ്റ് വിഭജനത്തിൽ വേണ്ടത്ര പരിഗണിച്ചില്ലെന്ന ആക്ഷേപമായിരുന്നു ജോസഫ് വിഭാഗം ഉയർത്തിയിരുന്നത്.

കൈപ്പത്തി ചിഹ്നത്തിൽ

കൈപ്പത്തി ചിഹ്നത്തിൽ

16 സീറ്റുകളാണ് മത്സരിക്കാൻ ഇക്കുറി ജോസഫ് വിഭാഗത്തിന് ജില്ലയില്‍ യുഡിഎഫ് നേതത്വം നൽകിയിരുന്നത്.ഇതിൽ നാലിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിമതരായി മത്സരിക്കുകയും ചെയ്തു. അതുംകൈപ്പത്തി ചിഹ്നത്തില്‍ തന്നെ.

ജയിച്ചത് ആറിടത്ത്

ജയിച്ചത് ആറിടത്ത്


തിരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിലായിരുന്നു ജോസഫ് വിഭാഗത്തിന് ജയിക്കാൻ കഴിഞ്ഞത്. മത്സരിച്ച 5ൽ മൂന്നു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും 6ൽ 3 ഗ്രാമപഞ്ചായത്ത് ഡിവിഷനുകളിലുമാണ് വിജയം നേടിയത്. ജോസ് വിഭാഗവുമായി നേരിട്ട് ഏറ്റുമുട്ടിയ 3 അടങ്ങളിലും ജോസഫ് വിഭാഗം ജയിച്ചിരുന്നു.

ജോസിനെക്കാൾ കൂടുതൽ

ജോസിനെക്കാൾ കൂടുതൽ

തങ്ങളാണ് ജോസ് വിഭാഗത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതെന്നും ജയിച്ച സീറ്റെണ്ണത്തിൽ കഴിഞ്ഞ തവണത്തെ 12ൽ തന്നെ തുടാരാനേ ഇത്തവണ ജോസ് വിഭാഗത്തിന് കഴിഞ്ഞുള്ളൂവെന്നും ജോസഫ് വിഭാഗം പറയുന്നു. അതുകൊണ്ട് തന്നെ തങ്ങൾക്ക് അർഹമായ പരിഗണന വേണമെന്നാണ് പാർട്ടി അവകാശപ്പെടുന്നത്.

പിളർപ്പാണെന്ന്

പിളർപ്പാണെന്ന്

ഇരിട്ടി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും അയ്യന്‍കുന്ന് പഞ്ചായത്തിലും വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്.എന്നാൽ ഇത് അനുവദിക്കാൻ കോൺഗ്രസ് തയ്യാറായില്ല. അതേസമയം മലയോര മേഖലയിൽ മികച്ച മുന്നേറ്റം നേടാൻ കഴിയാതിരുന്നത് കേരള കോൺഗ്രസ് എമ്മിലെ പിളർപ്പാണെന്നാാണ് കോൺഗ്രസിന്റെ ആരോണം.

അതിജീവിക്കാനായില്ല

അതിജീവിക്കാനായില്ല

ജോസ് കെ മാണി വിഭാഗം ഉയർത്തിയ വെല്ലുവിളി അതിജീവിക്കാൻ ജോസഫ് വിഭാഗത്തിന് സാധിച്ചില്ലെന്നും നേതാക്കൾ പരസ്യ വിമർശനം ഉയർത്തിയിരുന്നു.ഇതോടെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താൻ ചേർന്ന് യുഡിഎഫ് നേതൃ യോഗത്തിലും ജോസഫ് വിഭാഗം പങ്കെടുത്തിരുന്നില്ല.

കടിച്ച് തൂങ്ങേണ്ടതില്ല

കടിച്ച് തൂങ്ങേണ്ടതില്ല

കടുത്ത അവഗണന നേരിടുന്ന സാഹചര്യത്തിൽ ഇനിയും മുന്നണിയിൽ കടിച്ച് തൂങ്ങേണ്ട ആവശ്യം ഇല്ലെന്നാണ് ജോസഫ് വിഭാഗം നേതാക്കളുടെ വികാരം.ഇന്ന് തൊടുപുഴയിൽ ചേരുന്ന പാർട്ടി ഉന്നാധികാര യോഗത്തിൽ ഇത് സംബന്ധിച്ച് നേതൃത്വം ചർച്ച ചെയ്യും.

 യോഗത്തിൽ

യോഗത്തിൽ

അതേസമയം ജോസഫ് വിഭാഗം മുന്നണി വിട്ടാൽ ജില്ലയില്‍ രണ്ട് ബ്ലോക്ക് പഞ്ചായത്ത് അടക്കം മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫിന് അധിാകര പ്രതീക്ഷ നഷടമാകും.രിക്കൂര്‍ ബ്ലോക്കിലും ഒരു സീറ്റിന്റെ ഭൂരിപക്ഷമുള്ള ഇരിട്ടി ബ്ലോക്കിലും വിമത ഭീഷണിയുള്ള അയ്യന്‍കുന്ന് പഞ്ചായത്തിലുമാണ് യുഡിഎഫിന് വെല്ലുവിളിയാകുക.

Recommended Video

cmsvideo
    നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+