ആന്തൂരിൽ പോളിംഗ് ഉയർന്നത് കള്ളവോട്ടുകൾ കാരണം: സിപിഎമ്മിനെതിരെ തിരിഞ്ഞ് കെ സുധാകരൻ
കണ്ണൂർ: കണ്ണൂരിൽ ആന്തൂർ നഗരസഭയിൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയതിന് പിന്നാലെ സിപിഎമ്മിനെതിരെ കെ സുധാകരൻ. പോളിംഗ് ശതമാനം ഉയരാനുള്ള കാരണം കള്ളവോട്ടുകളാണെന്നാണ് കെ സുധാകരൻ ആരോപിക്കുന്നത്. ജില്ലയിലെ പഞ്ചായത്തുകളിലും യുഡിഎഫ് ബൂത്ത് ഏജന്റുമാരെ സിപിഎമ്മുമാർ ഇരിക്കാൻ പോലും സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെുപ്പിൽ കണ്ണൂർ കോർപ്പറേഷനിൽ 35 സീറ്റുകൾ പാർട്ടി നേടുമെന്ന് പറഞ്ഞ സുധാകരൻ യുഡിഎഫിന് കണ്ണൂരിൽ വലിയ നേട്ടമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
ഇന്ന് നടക്കുന്ന മൂന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത് ആന്തൂർ നഗരസഭയിലാണ്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ഇവിടെ രാവിലെ മുതൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ ബൂത്തുകളുടെയും സ്ഥിതി സമാനമാണ്. പോളിംഗ് ആരംഭിച്ച് ആദ്യ നാല് മണിക്കൂറിനുള്ളിൽ 50 ശതമാനം പോളിംഗാണ് നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും രേഖപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിളെല്ലാം ആന്തൂർ നഗരസഭയിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഉയർന്ന പോളിംഗും രേഖപ്പെടുത്തിയിരുന്നു. 90നും 99നും ഇടയിലായിരുന്നു പല ബൂത്തുകളിലും പോളിംഗ് രേഖപ്പെടുത്തിയിരുന്നത്. ആന്തൂർനഗരസഭയിലെ 22 ഡിവിഷനുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആറിടങ്ങളിലും എൽഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 15 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്.
Recommended Video



Click it and Unblock the Notifications