Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് ഇടിഞ്ഞുതാഴ്ന്നു, കണ്ണൂരില്‍ വ്യാപകനാശനഷ്ടം

നെടുംപൊയില്‍: കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ രണ്ടുദിവസമായി തുടരുന്ന കനത്തമഴയില്‍ നാശനഷ്ടം തുടരുന്നു.കോളയാട് നിര്‍മ്മാണത്തിലിരുന്ന ഇരു നില വീട് കനത്ത മഴയില്‍ തകര്‍ന്നു വീണു. ചിറ്റേരി ബാബുവിന്റെ 2500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുളള കോണ്‍ക്രീറ്റ് വീടാണ് കനത്ത മഴയില്‍ അടിത്തറ ഇളകി വീണു ഉഗ്രശബ്ദത്തോടെ ഇടിഞ്ഞു വീണത്. ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടായതിനാല്‍ സംഭവ സമയത്ത് ആരും അവിടെയുണ്ടായിരുന്നില്ല.

മുന്‍പിലത്തെ കോണ്‍ക്രീറ്റ് തുണുകള്‍ ഒഴികെ ബാക്കിയുള്ള ഭാഗങ്ങള്‍ മുഴുവന്‍നിലം പൊത്തിയിരിക്കുകയാണ്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും കനത്ത മഴയുമാണ് വീട് തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം അഞ്ചു ലക്ഷത്തിന് മുകളില്‍ നഷ്ടമുണ്ടായിട്ടുണ്ട്. ബാങ്കില്‍ നിന്നും ഭവന നിര്‍മാണ വായ്പയെടുത്താണ് വീടുനിര്‍മിച്ചുവരുന്നത്. വീടിന് ഭിത്തിയായി കെട്ടിയിരിക്കുന്ന ചെങ്കെല്ലുകള്‍ഉള്‍പെടെ ചിതറി തെറിച്ച നിലയിലാണ്. കോണ്‍ക്രീറ്റ് ബിമുകളും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോളയാട് ഭാഗത്ത് കനത്ത മഴയാണുണ്ടായിരിക്കുന്നത്.

kannur-rain-2023

കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ ഇക്കുറി നുറുകണക്കിന് വീടുകളാണ് തകര്‍ന്നത്. ഇതിനൊപ്പം വീശിയടിച്ച ചുഴലിക്കാറ്റ് കാര്‍ഷിക മേഖലയില്‍ കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്.ധര്‍മടം മണ്ഡലത്തിലെ പെരളശേരി വെളളച്ചാലില്‍ വീടിന് മുകളില്‍ തേക്കുമരം കടപുഴകി വീണു. വെള്ളച്ചാല്‍ ആശാരികാവിന് സമീപം അക്ഷയ നിവാസില്‍ ദിനേശന്റെ വീടിനു മുകളിലാണ് ജാതി മരം കടപുഴകി വീണത്.

കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലാണ് അപകടം. സന്‍ഷേഡ് പൂര്‍ണ്ണമായും തകര്‍ന്നു. സമീപത്തെ മുരിക്ക് മരം വൈദ്യുതി ലൈനില്‍ പൊട്ടിവീണ് വൈദ്യുതി വിതരണവും നിലച്ചിരിക്കുകയാണ്. വാര്‍ഡ് മെമ്പര്‍ പി.കെ.ഷംന സ്ഥലം സന്ദര്‍ശിച്ചു. വെള്ളച്ചാല്‍ അശാരികാവിന് സമീപം വീടിനു മുകളില്‍ തെങ്ങും കടപുഴകി വീണു.സ്യന്ദനത്തില്‍ ശ്രീധരന്റെ വീടിനു മുകളിലാണ് തെങ്ങ് കടപുഴകി വീണത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+