കുടുംബശ്രീ ഹോട്ടല്‍പൊളിക്കല്‍:കോര്‍പറേഷന്‍ അധികൃതര്‍ക്കെതിരെ പൊലിസ് കേസെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന് പുതിയ ആസ്ഥാന മന്ദിരം പണിയുന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീയുടെ ടേസ്റ്റി ഹട്ട് ഹോട്ടലിലെ സാധനങ്ങള്‍ കോര്‍പറേഷന്‍ മോഷ്ടിച്ചുവെന്ന പരാതിയില്‍ ടൗണ്‍ പോലീസ് കോര്‍പറേഷന്‍ അധികൃതര്‍ക്കെതിരെ കേസെടുത്തു.
കോര്‍പറേഷന് പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായി ഹോട്ടല്‍ കഴിഞ്ഞ ദിവസം കോര്‍പറേഷന്‍ അധികൃതര്‍ ജെ.സി ബി ഉപയോഗിച്ച് പൊളിച്ച് നീക്കുകയും സാധനങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് മാറ്റുകയും ചെയ്തിരുന്നു.ഇതേ ചൊല്ലി കുടുംബശ്രീയും കോര്‍പ്പറേഷനും തമ്മില്‍ പോര് നടക്കവെയാണ് ഹോട്ടലിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ഫ്രിഡ്ജ്, മിക്‌സി, ഗ്രൈന്‍ഡര്‍ എന്നിവ കാണാനില്ലെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ ഇവ മോഷ്ടിച്ചതായും കുടുംബശ്രീ പ്രവര്‍ത്തകര്‍ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കോര്‍പറേഷന്റെ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലാണ്‌പൊളിച്ചുമാറ്റി സാധനങ്ങള്‍ മാറ്റിയത് എന്നിരിക്കെ കോര്‍പറേഷന്റെ പേരില്‍ കുടുംബശ്രീ നല്‍കിയ പരാതി നിലനില്‍ക്കുമോയില്ലയോ എന്നത് നിയമ പ്രശ്‌നത്തിന് ഇടയാക്കുമെന്നാണ് കരുതുന്നത്. കോര്‍പറേഷന്‍ ഭരണഘടനാപദവിയുള്ള സ്ഥാപനമാണ് കോര്‍പറേഷനെന്നും കേസെടുക്കാന്‍ പൊലിസിന് സര്‍ക്കാര്‍ അനുമതിയാവശ്യമാണെന്നും മേയര്‍ ടി.ഒമേയര്‍ പറഞ്ഞു.മറ്റുസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കാമെന്നു പറഞ്ഞിട്ടും കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാകാത്തതാണ് പ്രശ്‌നമെന്നും മേയര്‍ പറഞ്ഞു.പുതിയ കെട്ടിടസമുച്ചയം പണിയുന്നതിനുള്ള തടസങ്ങള്‍ നീക്കുകമാത്രമാണ് ചെയ്യുന്നത്. അല്ലാതെ ബുള്‍ഡോസര്‍ രാജെന്നു വിശേഷിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടാണെന്നും മേയര്‍ വ്യക്തമാക്കി.
'ലോകത്ത് സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുത്'; ഒടുവില്‍ പ്രതികരിച്ച് അതിജീവിത