കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ടങ്കാളി പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി യെച്ചൂരിക്ക് കത്തെഴുതി

  • By Desk
Google Oneindia Malayalam News

പയ്യന്നൂര്‍: കണ്ടങ്കാളി പെട്രോളിയം സംഭരണപദ്ധതി ഉപേക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമരസമിതി ചെയര്‍മാന്‍ ടിപി പത്മനാഭന്‍ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ഏഴു കോടിയോളം ലിറ്റര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ ഒരുവന്‍കിട സംഭരണി പയ്യന്നൂരിലെ തലോത്ത് വയലില്‍ സ്ഥാപിക്കാന്‍ എച്ച്പിസിഎല്‍, ബിപിസിഎല്‍ കമ്പനികള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്‍കാനുള്ള നീക്കം തടയണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

<br>കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; പിന്നിൽ നരേന്ദ്ര മോദിയെന്ന് ഡിഎംകെ
കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; പിന്നിൽ നരേന്ദ്ര മോദിയെന്ന് ഡിഎംകെ

പദ്ധതിക്കായി 86 ഏക്കര്‍ നെല്‍വയല്‍ പ്രദേശത്ത് 20 ഓളം വന്‍ ടാങ്കുകകളാണ് സ്ഥാപിക്കുന്നത്. രണ്ട് പുഴകള്‍ക്കിടയില്‍ കവ്വായിക്കായല്‍ അതിരിടുന്ന ഒരു പ്രദേശമാണിത്. പദ്ധതി പ്രദേശം തീരദേശ പരിപാലന നിയമപ്രകാരം മേഖല ഒന്നില്‍ പെടുന്നതാണ്. കണ്ടല്‍ ജൈവവൈവിധ്യ മേഖലയോട് തൊട്ടുമാണ്. പാരിസ്ഥിതിക ലോല പ്രദേശവും മഴവെള്ള സംഭരണിയുമായ വയലാണ് പദ്ധതി പ്രദേശം. ആയിരക്കണക്കിന്‍ പേര്‍ മത്സ്യബന്ധനത്തിന്റെ കക്ക വാരലിനും കല്ലുമ്മക്കായ കൃഷിക്കും ഉപയോഗിക്കുന്നതാണ് പദ്ധതി പ്രദേശത്തെ പുഴകളും കായലും.

sitaram-yechury46

പദ്ധതി വന്നാല്‍ അത് ആയിരങ്ങളുടെ തൊഴിലിനെ ബാധിക്കും പൂഴിമണല്‍ പ്രദേശത്ത് തൂവുന്ന പെട്രോളിയം അവശിഷ്ടങ്ങള്‍ കായല്‍പ്പുഴ ജൈവവൈവിധ്യത്തെയും ബാധിക്കും. മൂന്നു മീറ്ററോളം ഉയരത്തില്‍ വയല്‍ മണ്ണിട്ട് നികത്തപ്പെടുമ്പോള്‍ നിരവധി കുന്നുകളും അപ്രത്യക്ഷമാകും. ഇത് കുടിവെള്ള ക്ഷാമത്തിനിടയാക്കുകയും ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

ലോക്സഭ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ഒറ്റക്ലിക്കില്‍.. നിങ്ങള്‍ക്ക് കണ്ണൂര്‍ മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം..

English summary
Letter to Yechuri to drop Kandamkali Pet scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X