കൊവിഡ് പ്രതിസന്ധിയിൽ ബസുകൾ കട്ടപ്പുറത്ത് :മാഹിയിലെ ഉൾനാടൻ സർവീസുകൾ നിലച്ചു
മയ്യഴി: കോവിഡ് തുടങ്ങിയതു മുതൽ മയ്യഴിക്കാർക്ക് ബസ് സർവീസും ഇല്ലാതെയായി. സർക്കാർ ബസ്സുകളും, സഹകരണ സൊസൈറ്റി ബസ്സുകളും മാത്രം സർവീസ് നടത്തിയിരുന്ന ഉൾനാടൻ റോഡുകളിൽ ജനങ്ങൾ രണ്ടര വർഷമായി ഇതര വാഹനങ്ങളെ ആശ്രയിക്കേണ്ടി വരികയാണ്.മൂലക്കടവിൽ നിന്ന് ഒമ്പത് കിലോമീറ്റർ സഞ്ചരിച്ച് മാഹി റെയിൽവെ സ്റ്റേഷനിലെത്താൻ പത്ത് രൂപ നൽകിയേടത്ത്, ഇന്ന് ഓട്ടോറിക്ഷക്ക് ഇരുന്നൂറ് രൂപ നൽകേണ്ടി വരികയാണ്.
നവംബർ ഒന്നിന് കേരളത്തിൽ വിദ്യാലയങ്ങൾ കൂടി തുറക്കുന്നതോടെ, യാത്രാദുരിതം അതിരൂക്ഷമാകുമെന്നാണ് യാത്രക്കാർ പറയുന്നത്. മാഹിയിൽ നിന്നും ഉൾനാടുകളിലേക്ക് സർവീസ് നടത്തിയിരുന്ന എട്ട് ബസ്സുകളും ,കട്ടപ്പുറത്ത് തുരുമ്പെടുക്കുകയാണ്. മയ്യഴിയിൽ നിന്ന് നിത്യേന പുതുച്ചേരിക്ക് സർവീസ് നടത്തിയിരുന്ന പി.ആർ.ടി.സി.ദീർഘദൂര ബസ്റ്റുകളും ഓട്ടം നിർത്തിയിരിക്കുകയാണ്. ലാഭകരമായി നടത്തിവന്ന ഈ സർവീസുകൾ ,പുതുച്ചേരിയിലും മാഹിയിലും പഠിക്കുന്ന നൂറു കണക്കിന് വിദ്യാർത്ഥികൾക്കും, തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കുമെല്ലാം ആശ്രയമായിരുന്നു.

മയ്യഴി നഗരത്തെ ചാലക്കര പള്ളൂർ, പന്തക്കൽ, മൂലക്കടവ് പ്രദേശങ്ങളുമായി ബന്ധപ്പെടുത്തുന്ന പ്രധാന റോഡിൽ ഗതാഗതം ഇല്ലാതായിട്ട് രണ്ടര വർഷമായെന്നാണ് പ്രദേശവാസികൾ പറയുന്നത്. തലശ്ശേരി-മാഹി ബൈപാസ്സ് റോഡിന് അടി പ്പാലം പണിയാൻ പളളൂർ വി.എൻ.പി. ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന് സമീപം വെച്ച് റോഡ് മുറിച്ച് പാലം പണി തുടങ്ങിയിട്ട് രണ്ടര വർഷമായി. യുദ്ധകാലാടിസ്ഥാനത്തിൽ പാലം പണി പൂർത്തിയാക്കുമെന്ന് അന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും, ഇപ്പോൾ പാലം പണി ഒച്ഛിൻ്റെ വേഗതയിലാണ് നീങ്ങുന്നത്.റോഡ് മുറിച്ചതോടെ ഇത് വഴി പോയിരുന്ന ഭാരവാഹനങ്ങളുൾപ്പടെ, നൂറ് കണക്കിന് വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റിവള ച്ചാണ് ഓടുന്നത്.
'ഗതാഗതം നിലച്ചതോടെ ഇട റോഡുകളിലൂടെയാണ് ചെറുകിട വാഹനങ്ങൾ കടന്നു പോകുന്നത് .ഇവയാകട്ടെ, കുണ്ടും കുഴിയും ചെളിക്കുളവുമായി മാറിയിരിക്കുകയുമാണ്.-പോരാത്തതിന് ഒട്ടേറെ വളവ് തിരിവുകളുള്ള റോഡിൻ്റെ ഇരുവശവും കാട്പിടിച്ച് കിടക്കുകയുമാണ്. ഒറ്റ വാഹനത്തിന് മാത്രം കടന്ന് പോകാൻ കഴിയുന്ന ഈ റോഡുകളിൽ എതിർവശത്തു നിന്നും വാഹനങ്ങൾ വന്നാൽ ഗതാഗത കുരുക്കിൽ കുടുങ്ങിയത് തന്നെ. വടകര, കോഴിക്കോട് ഭാഗത്തു നിന്നും മലബാർ കേൻസർ സെൻ്ററിലേക്കും മറ്റും വരുന്ന വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റി വളച്ച് പോകേണ്ട അവസ്ഥയാണ്.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
അതിനിടെ തലശ്ശേരി.മാഹി ബൈപാസ്സിനോടനുബന്ധിച്ചുള്ള സർവീസ് റോഡ്, ഓവുചാലുകൾ എന്നിവയ്ക്കായി 22 ഓളം സ്ഥലമുടമകളിൽ നിന്നും ഭൂമി അക്വയർ ചെയ്യേണ്ടതുണ്ട്. നോട്ടീസ് നൽകി ഒരു വർഷമായെങ്കിലും തുടർ നടപടികളായിട്ടില്ല. ഡി-വൺനോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. സ്ഥലത്തിന് പരമാവധി മാർക്കറ്റ് വിലകിട്ടുമെന്ന പ്രതീക്ഷയിലാണ് സ്ഥലമുടമകൾ 'അതു കൊണ്ടു തന്നെ റോഡ് നിർമ്മാണ പ്രവർത്തനവും സ്തംഭിച്ചിരിക്കുകയാണ്. മാഹി പെരുന്നാൾ തുടങ്ങാനിരിക്കെ ബസ് സർവീസ് ഉടൻ പുനരാരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications