Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാത്തൻ സേവയുടെ മറവിൽ 16 വയസുകാരിയെ പീഡിപ്പിച്ചു; വ്യാജസിദ്ധൻ അറസ്റ്റിൽ

കൂത്തുപറമ്പ്: ചാത്തൻ സേവയുടെ മറവിൽ പതിനാറുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച വ്യാജസിദ്ധൻ കൂത്തുപറമ്പ് പൊലിസിന്റെ പിടിയിലായികൂത്തുപറമ്പ് എലിപ്പറ്റച്ചിറയില്‍ ചാത്തന്‍ സേവാകേന്ദ്രം നടത്തുന്ന ജയേഷിനെ(44)യാണ് സി. ഐ ശ്രീഹരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

കൂത്തുപറമ്പ് പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. ഇരയായ പെണ്‍കുട്ടി വിഷാദരോഗത്തിന്റെലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍കൗണ്‍സിലിങിന് വിധേയമാക്കിയത്.

arrest

അപ്പോഴാണ് കുട്ടി സിദ്ധന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നകുട്ടിക്ക് പഠനമികവിന് ചാത്തന്‍ സേവ അത്യാവശ്യമാണെന്ന് രക്ഷിതാക്കളെ ജയേഷ് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.അതനുസരിച്ചു ചാത്തന്‍ സേവയില്‍വിശ്വാസമുളള ഇയാളുടെമഠത്തില്‍ സ്ഥിരമായി വരാറുളള രക്ഷിതാക്കള്‍ തന്നെയാണ് ചാത്തന്‍ സേവയ്ക്കായി കുട്ടിയെ എത്തിച്ചത്.

പിന്നീട് ഇ ഇയാളുടെകസ്റ്റഡിയില്‍ നിന്നും വിട്ടുപോകാന്‍കഴിയാത്ത വിധം പെണ്‍കുട്ടിയെ വശീകരിക്കുകയും ഇതുരക്ഷിതാക്കള്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കുട്ടിയെ നേരത്തെ രക്ഷിതാക്കള്‍ മന: ശാസ്ത്രകൗണ്‍സിലിങിന് വിധേയമാക്കിയിരുന്നുവെങ്കിലും ജയേഷിന്റെ ഭീഷണി ഭയന്ന് അന്ന് പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല.

അതിനു ശേഷവും പെണ്‍കുട്ടിയെ സിദ്ധന്‍ പ്രലോഭിപ്പിച്ചു മഠമായി പ്രവര്‍ത്തിക്കുന്ന വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

മന്ത്രവാദവും ചാത്തന്‍ സേവയുമാണ് ജയേഷിന്റെ പ്രധാന തൊഴില്‍. പലപ്രദേശങ്ങളില്‍ നിന്നും ഇവിടേക്ക് ഇയാളെ അന്വേഷിച്ചു ആളുകള്‍ എത്തുന്നത് പതിവായതോടെ പ്രദേശത്തെ ഡി.വൈ. എഫ. ഐ പ്രവര്‍ത്തകര്‍ ചാത്തന്‍സേവാ മഠം അടിച്ചു തകര്‍ത്തിരുന്നു. പോക്‌സോ കേസ് ചുമത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട്‌കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഇത്തരം ചാത്തന്‍സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വ്യാജസിദ്ധന്‍മാര്‍ ജിന്ന്ചികിത്‌സ നടത്തിയതുകാരണംകണ്ണൂര്‍ സിറ്റിവയലിലെ നാലുവയല്‍ സ്വദേശിനിയായ പെണ്‍കുട്ടി പനിമൂര്‍ച്ഛിച്ചു മരണമടഞ്ഞിരുന്നു. ഇതിനു ശേഷം പൊലിസ് നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ക്രമേണ അതു നിലയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+