• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊറോണ വൈറസ് ബാധിച്ച് മരിച്ച മാഹി സ്വദേശിയുടെ സംസ്കാരം കഴിഞ്ഞു: നടപടികൾ പ്രോട്ടോക്കോൾ സുരക്ഷയോടെ!!

  • By Desk

കണ്ണൂർ: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച മാഹിചെറുകല്ലായി പി മെഹ്റൂഫിന്റെ (71) സംസ്കാരം നടന്നു. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോൾ പ്രകാരം പരിയാരം കോരൻപീടിക ജുമാ മസ്ജിദിൽ ശനിയാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഖബർസ്ഥാനിൽ കബറടക്കത്തിനുള്ള സൗകര്യമൊരുക്കിയതെന്ന് കോരൻപീടിക ജുമാ മസ്ജിദ് ഭാരവാഹികൾ അറിയിച്ചു.

മുള്‍മുനയില്‍ ഗള്‍ഫ് മേഖല; സൗദിയില്‍ അഞ്ച് മരണം; യുഎഇയില്‍ നാല് മരണം, രോഗികള്‍ കൂടുന്നു

അതീവ സുരക്ഷയോടെയാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ നിന്നും സുരക്ഷാ ക്രമീകരണങ്ങളോടെ കൊണ്ടുവന്നത്. പത്തടി താഴ്ചയുള്ള കുഴിയാണ് കബറടക്കുന്നതിനായി ഒരുക്കിയത്. വിരലിൽ എണ്ണാവുന്നവരെ മാത്രമേ ചടങ്ങിൽ പങ്കെടുപ്പിച്ചളളൂ. മരിച്ചയാൾ മാഹി സ്വദേശിയാണെങ്കിലും മുതശരീരം കൊണ്ട് അത്രയും ദൂരം സഞ്ചരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടു കൂടിയാണ് കണ്ണൂർ ജില്ലാ ഭരണകൂടം മയ്യഴി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് അന്തിമ കർമ്മങ്ങൾ പരിയാരം മെഡിക്കൽ കോളേജിന് സമീപത്തുള്ള കോരൻ പിടിക ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്താൻ തീരുമാനിച്ചത്.

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ അന്ത്യകർമ്മങ്ങൾ എങ്ങനെ നടത്തണമെന്നതിന് ലോകാരോഗ്യ സംഘടനയുടെ വ്യക്തമായ നിർദ്ദേശമുണ്ട്. ഇതു പാലിക്കാൻ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ബാധ്യതയുണ്ട്. മരിച്ചയാൾ പുതുച്ചേരി സംസ്ഥാനക്കാരനായതു കൊണ്ട് അതീവ ജാഗ്രതയോടെയാണ് സ്ഥിതിഗതികൾ കൈകാര്യം ചെയ്യുക. മരണം കേരളത്തിലെ പരിയാരത്തുള്ള കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലായതിനാൽ കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പ് പ്രത്യേക ആംബുലൻസിലാണ് മൃതദേഹം കോരൻ പിടിക ജുമാ മസ്ജിദ് കബർസ്ഥാനിൽ കൊണ്ടുവന്നത്. ലോകാരോഗ്യ സംഘടനയുടെ നിലവിലുള്ള നിർദ്ദേശമനുസരിച്ച് ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് ചടങ്ങുകൾ നടന്നത്. മതാചാരപ്രകാരം ആരാധനാലയത്തിലെ കബർസ്ഥാനിൽ ഖബറടക്കം നടത്തുമ്പോഴും ഈ നിബന്ധനകൾ

പാലിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾക് യാതൊരു വിധ ആൾ കൂട്ടവും അനുവദിച്ചിട്ടില്ല പത്ത് അടി താഴ്ചയുള്ള പ്രത്യേകം തയാറാക്കിയ കുഴിയിലാണ് മൃതദേഹം സംസ്കരിച്ചത്.

മരണമടഞ്ഞ മഹ്റുഫ് സാങ്കേതികമായി നോക്കിയാൽ പുതുച്ചേരി സംസ്ഥാനക്കാരനാണ്.അതുകൊണ്ട് തന്നെ പുതുച്ചേരിയിലെ ആദ്യ കൊവിഡ് മരണമാണ് മെഹ്റുഫിന്റത്. മാഹിയിലെ പൊതുപ്രവർത്തകൻ കൂടിയായ ഇദ്ദേഹത്തിന്റെ സമ്പർക്കം മുഴുവൻ കേരളത്തിലാണ്. ചൊക്ളി, പന്ന്യന്നൂർ പഞ്ചായത്തുകളിലാണ് കൂടുതൽ ബന്ധങ്ങളുള്ളത്. സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷം ഇദ്ദേഹത്തിന്റെ കുടുബാംഗങ്ങളായ ഒൻപതു പേരെ പരിശോധിച്ചുവെങ്കിലും നെഗറ്റീവാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ മൂവായിരം പേരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ ഇതിനു പുറമേ ഹൃദ്‌രോഗി കൂടിയായ ഇദ്ദേഹം വൃക്ക രോഗത്തിനും ശ്വാസകോശ സംബന്ധമായ അസുഖത്തിനും തലശേരി ടെലി ആശുപത്രിയിൽ വർഷങ്ങളായി ചികിത്സയിലായിരുന്നു.

കൊവിഡ് മുർച്ഛിച്ചതിനു ശേഷമാണ് ചാല മിംസ് ആശുപത്രിയിൽ നിന്നും പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച്ച ബോധം തിരിച്ചു കിട്ടിയിരുന്നുവെങ്കിലും ശനിയാഴ്ച്ച രാവിലെ ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്. എന്നാൽ മരണ കിടക്കയിൽ ആയിരുന്നപ്പോഴും മഹ്റു ഫുമായി ബന്ധമുള്ളവരുടെ പൂർണ വിവരങ്ങൾ തയാറാക്കാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ആരിൽ നിന്നാണ് രോഗം പടർന്നതെന്ന് ഇന്നും അഞ്ജാതമാണ്. ഇതു മാഹി മേഖലയിലെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

English summary
an dies with Coronavirus, dead body burries with protocol in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X