'പൊട്ടന് ആനയെ കണ്ടപോലെ, എല്ലാം വിഡ്ഢിത്തം' : കോണ്‍ഗ്രസ് വിലക്ക് നടപടിയില്‍ എംഎം മണി
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധികളെ വിലക്കിയ നടപടിക്കെതിരെ പ്രതികരണവുമായി എംഎം മണി. ഗാന്ധി ഘാതകരുടെ കൈയ്യില്‍ രാജ്യത്തെ ഭരണത്തെകൊണ്ട് എത്തിച്ചത് 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണമാണ്. ഗാന്ധി പ്രതിമയുടെ അടുത്ത് ഗാന്ധി ഘാതകരുടെ പ്രതിമ സ്ഥാപിക്കുന്ന സാഹചര്യമുണ്ടാക്കിയതും കോണ്‍ഗ്രസാണെന്നും എംഎം മണി പറഞ്ഞു. ഇന്ത്യയില്‍ വര്‍ഗീയതക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ട്. ഇതൊന്നും കാണാതെ സോണിയാ ഗാന്ധിയോ സുധാകരനോ എന്തെങ്കിലും കാണിച്ചാല്‍ പൊട്ടന് ആനയെ കണ്ടപോലെയാണ്. അതെല്ലാം വിഡ്ഢിത്തമാണെന്നും എംഎം മണി പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തോട് പിണങ്ങി സിപിഎം പാര്‍ട്ടി സമ്മേളനത്തില്‍ പോകാന്‍ ഒരുങ്ങുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ വി തോമസിന് ചെറിയാന് ഫിലിപ്പിന്റെ ഉപദേശം നല്കി. സിപിഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ.വി തോമസ് ദയവായി കുടുങ്ങരുതൊണ് ചെറിയാന് ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം...
സിപിഎം ന്റെ പ്രണയ തട്ടിപ്പില്‍ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാന് ഫിലിപ്പ്. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം. യൗവ്വനം മുതല്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സി പി എം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥര്‍ ഒരിക്കലും പട്ടിണിക്കിടാറില്ല. കോണ്‍ഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി തോമസിന് സി പി എം ന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് നില്ക്കുന്ന ശശി തരൂരിനെയും കെ വി തോമസിനെയും സിപിഎം ക്ഷണിച്ചിരുന്നു. എന്നാല്‍ എഐസിസി നേതൃത്വവുമായി ആലോചിച്ച ശേഷം ശശി തരൂര്‍ പരിപാടിയില്‍ നിന്ന് പിന്മാറി. വിവാദമാക്കാതെ വിഷയത്തെ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ചില കേന്ദ്രങ്ങള്‍ വിഷയം വിവാദമാക്കി മാറ്റിയെന്നും പ്രസ്താവനയില്‍ ശശി തരൂര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു ശശി തരൂരിന്റെയും കെ വി തോമസിന്റെയും നിലപാട്. എന്നാല്‍ ദേശിയ നേതൃത്വം എതിര് നിലപാട് സ്വീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കിനെ മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് വ്യക്തമാക്കിയിരുന്നു. കെ വി തോമസിന് രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ നേതൃത്വവുമായി ഇടച്ചിലിലാണ് അദ്ദേഹം. ജി 23 അംഗമായ തരൂര്‍ ദേശീയ നേതൃത്വത്തവുമായി ഉടക്കിലാണ്.

സില്‍വര്‍ലൈനില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കടുത്ത സമരം നടത്തുമ്പോള്‍ സിപിഎം പരിപാടിയില്‍ പാര്‍ട്ടി നേതാക്കള്‍ പോകുന്നത് ശരിയല്ല എന്നതായിരുന്നു കെപിസിസിയുടെ വിശദീകരണം. കെ.സുധാകരന് ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചത്. അതേ സമയം രാജ്യസഭ സീറ്റിലേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരിചയ സമ്പന്നനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് താനെന്നും രാജ്യസഭ സീറ്റിന് താന്‍ അര്‍ഹനാണെന്നുമാണ് കെ വി തോമസ് താരിഖ് അന്‍വറിനെ അറിയിച്ചത്.
-
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
കെസി വിളിച്ച് തണുപ്പിച്ചു, സീറ്റ് നൽകാം, രാജിയിൽ നിന്ന് പിന്മാറി കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ -
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില












Click it and Unblock the Notifications