കുരങ്ങ് തേങ്ങ പറിച്ച് എറിഞ്ഞു; വീട്ടമ്മയുടെ കണ്ണിന് പരിക്കേറ്റു, അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി
ഇരിക്കൂർ: കുരങ്ങ് തേങ്ങ പറിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വീട്ടമ്മയുടെ കണ്ണിന് പരിക്കേറ്റു. പടിയൂര്‍ പഞ്ചായത്തിലെ കുയിലൂര്‍ വളവിന് സമീപം സതീ നിലയത്തില്‍ സതീദേവി (64)ക്കാണ് പരിക്കേറ്റത്.വീടിന് പിറകിലെ തെങ്ങില്‍ നിന്ന് കുരങ്ങിന്‍കൂട്ടം തേങ്ങ പറിച്ചിടുന്ന ശബ്‌ദം കേട്ട് വെളിയിലിറങ്ങിയതായിരുന്നു സതീദേവി. ശബ്ദമുണ്ടാക്കി കുരങ്ങിനെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കുരങ്ങ് തേങ്ങ പറിച്ചെറിയുകയായിരുന്നെന്ന് സതീദേവി പറഞ്ഞു.
മുഖത്തും കണ്ണിനും പരിക്കേറ്റ സതീദേവിയെ ഉടന്‍ ബന്ധുക്കളും നാട്ടുകാരുംകണ്ണൂരിലെ എകെജി ആശുപത്രിയില്‍ എത്തിച്ചു. ഇവരെ അടിയന്തിരശസ്ത്രക്രിയ യ്ക്ക് വിധേയമാക്കി. ഇരിക്കുറിനടുത്തെ
കുയിലൂരില്‍ കുരങ്ങിന്റെയും കാട്ടു പന്നിയുടേയും ശല്യം അതിരൂക്ഷമാണ്. വനമേഖലയില്‍ നിന്നും 25 കിലോമീറ്ററോളം അകലെയുള്ള പ്രദേശമായിട്ടും പൊറുതിമുട്ടി കഴിയുകയാണ് നാട്ടുകാര്‍.

പത്തും അൻപതും എണ്ണമടങ്ങുന്ന കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ വീട്ടിനുള്ളില്‍ കയറി ഉണ്ടാക്കുന്ന ശല്യത്തിന് പുറമെ കാര്‍ഷിക വിളകള്‍ക്കും വലിയ നാശമാണ് ഉണ്ടാക്കുന്നത്. ചിലത് അക്രമകാരികളുമാകുന്നുണ്ട്. കുരങ്ങുകളെ കാട്ടിലേക്ക് തുരത്താനോ കൂട് സ്ഥാപിച്ച് പിടിക്കാനോ വനം വകുപ്പില്‍ നിന്നു നടപടി ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കുരങ്ങുകൾ തെങ്ങിൽ കയറി കരിക്കുകൾ നശിപ്പിക്കുന്നതിനാൽ നാളികേര കർഷകർ വൻപ്രതിസന്ധിയിലാണ് ഇതു കൂടാതെ മറ്റു കാർഷിക വിളകളും നശിപ്പിക്കുന്നുണ്ട്.
കുരങ്ങുകൾ മാത്രമല്ല കാട്ടുപന്നിയുടെ ശല്യവും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. മലയോര മേഖലയിൽ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമായതിനാൽ കർഷകർ കൃഷിയിറക്കാൻ തന്നെ മടിക്കുകയാണ്. കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങുന്നതും പതിവായി മാറിയിരിക്കുകയാണ് റബ്ബർ മരങ്ങൾ കാട്ടാന കുത്തി നശിപ്പിക്കുന്നതിനാൽ വൻ നാശനഷ്ടമാണ് നേരിടുന്നത്. ആറളം ഫാമിൽ കാട്ടാനയുടെ വിളയാട്ടം കാരണം ഇക്കുറി കശുവണ്ടി വിളവെടുപ്പ് പൂർണമായി നടന്നിട്ടില്ല. മറ്റു കാർഷിക വിളകൾക്കും വൻ നാശനഷ്ടമാണ് സംഭവിക്കുന്നത്.












Click it and Unblock the Notifications