കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസിന് തിരിച്ചടി; പാര്‍ട്ടി കോട്ടയില്‍ നിന്നും നേതാക്കള്‍ ഉള്‍പ്പടെ കേരള കോണ്‍ഗ്രസിലേക്ക്

Google Oneindia Malayalam News

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് കണ്ണൂര്‍ ജില്ലയിലെ യുഡിഎഫിലും കോണ്‍ഗ്രസിലും ഉണ്ടായത്. മലയോര മേഖല ഉള്‍പ്പടെ യുഡിഎഫിന്‍റെ പരമ്പരാഗത വോട്ട് മേകലകളിലേക്ക് കടന്നുകയറാന്‍ ഇത്തവണ ഇടതുമുന്നണിക്ക് സാധിച്ചു. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതും യുഡിഎഫിലെ പടലപ്പിണക്കങ്ങലും കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരുമാണ് യുഡിഎഫിന്‍റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഇതിന്‍റെ പ്രതിധ്വനികള്‍ വിവിധ മേഖലകളില്‍ നിന്നും പുറത്ത് വന്നു തുടങ്ങുകയും ചെയ്തിട്ടുണ്ട്. മുന്നണിയിലെ പാര്‍ട്ടികളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കും ശക്തമായിട്ടുണ്ട്.

കോട്ടകള്‍ നിലനിര്‍ത്തി

കോട്ടകള്‍ നിലനിര്‍ത്തി


കോട്ടകള്‍ നിലനിര്‍ത്തിയ ഇടതുമുന്നണി യുഡിഎഫില്‍ നിന്നും ഉദയഗിരി, ചെറുപുഴ, പയ്യാവൂര്‍, ആറളം, കണിച്ചാര്‍, കുന്നോത്തുപറമ്പ് എന്നിങ്ങനെ മലയോര മേഖലയിലെ പഞ്ചായത്തുകള്‍ പിടിച്ചെടുത്തു. കൊട്ടിയൂരില്‍ യുഡിഎഫിന് ഒപ്പമെത്താന്‍ കഴിഞ്ഞ ഇടതുമുന്നണിക്ക് കടമ്പൂര്‍ പഞ്ചായത്ത് മാത്രമാണ് നഷ്ടപ്പെട്ടത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നീക്കത്തിലൂടെ നടുവില്‍ പഞ്ചായത്ത് പിടിച്ചെടുക്കാന്‍ കഴിഞ്ഞതും എല്‍ഡിഎഫിന് നേട്ടമായി.

കേരള കോണ്‍ഗ്രസിന്‍റെ വരവ്

കേരള കോണ്‍ഗ്രസിന്‍റെ വരവ്

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനമാണ് മലയോര മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നേടിക്കൊടുത്തത്. എല്‍ജെഡിയുടെ മുന്നണി മാറ്റം കുന്നോത്ത് പറമ്പ് പഞ്ചായത്തിലാണ് ഗുണം ചെയ്തത്. ജില്ലാ പഞ്ചായത്തിലെ കൊളവല്ലൂര്‍ ഡിവിഷന്‍ പിടിച്ചെടുത്തപ്പോള്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍എല്‍ഡിഎഫ സമ്പൂര്‍ണ വിജയം നേടി. പരമ്പരാഗത കോട്ടകള്‍ നഷ്ടപ്പെട്ടതിന് പിന്നാലെ ഭൂരിപക്ഷം നേടിയ നടുവില്‍ പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തിയും മുന്നണിയിലും പാര്‍ട്ടിയിലും അസംതൃപ്തരുടെ നിര തന്നെ സൃഷ്ടിക്കുകയായിരുന്നു.

നടുവില്‍ പഞ്ചായത്ത്

നടുവില്‍ പഞ്ചായത്ത്

പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് യുഡിഎഫ് വിട്ട ഡിസിസി സെക്രട്ടറി ബേബി ഓടംമ്പള്ളില്‍ എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കുകയായിരുന്നു. ഇതോടെ പഞ്ചായത്തിലെ 40 വര്‍ഷത്തെ യുഡിഎഫ് ഭരണത്തിനാണ് അന്ത്യമായിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-7, യുഡിഎഫ്-11, സ്വതന്ത്രന്‍-1 എന്നിങ്ങനെയായിരുന്നു കക്ഷിനില.

കോണ്‍‍ഗ്രസ് വിട്ടു

കോണ്‍‍ഗ്രസ് വിട്ടു


ഈ സംഭവം കൂടി ആയതോടെ പാര്‍ട്ടിയിലെ അസംതൃപ്തരുടെ നിര നീണ്ടു. ഒടുവില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയിലും തമ്മിലടിയിലും മടുത്ത് ചെമ്പന്തൊട്ടി മേഖലയില്‍ നിന്ന് 150 ലേറെ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുകയും ചെയ്തു. പ്രാദേശികന നേതാക്കള്‍ ഉള്‍പ്പടേയുള്ള ഈ സംഘം എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേരാന്‍ തീരുമാനിച്ചതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒന്നുമുതല്‍ അഞ്ചുവരെ

ഒന്നുമുതല്‍ അഞ്ചുവരെ

ദീര്‍ഘകാലം കോണ്‍ഗ്രസ് ഭാരവാഹികളും പ്രവര്‍ത്തകരുമായിരുന്നവരാണ് പാര്‍ട്ടി വിടുന്നത്. ഇരിക്കൂർ മണ്ഡലത്തിലെ കോൺഗ്രസ്​ കോട്ടകളായ ചെമ്പന്തൊട്ടി, നിടിയേങ്ങ മേഖലയിലുള്ളവരാണ് ഇവര്‍. നഗരസഭയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും മുതല്‍ ഇവിടെ കോണ്‍ഗ്രസ് പ്രശ്നങ്ങല്‍ ഉടലെടുത്തിരുന്നു. തിരഞ്ഞെടുപ്പില്‍ ഒന്നുമുതല്‍ അഞ്ചുവരെ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിമതരായി മത്സരിച്ചവും അവരെ പിന്തുണച്ചവരുമാണ് ഷാജി കുര്യൻ, ജോർജ് വട്ടനിരപ്പേൽ, ബാബു തയ്യിൽ എന്നിവരുടെ നേതൃത്വത്തിൽ കേരള കോണ്‍ഗ്രസില്‍ ചേരുന്നത്.

ജോസ് കെ മാണി

ജോസ് കെ മാണി

ഞായറാഴ്ച വൈകീട്ട് ചൊമ്പന്തൊട്ടി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണവും പൊതുസമ്മേളനവും പാര്‍ട്ടിലേക്ക് കടന്നു വന്നവര്‍ക്കുള്ള അംഗത്വ വിതരണവും പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡൻറ്​ ബിജു കൈച്ചിറമറ്റം അധ്യക്ഷത വഹിക്കും. സംസ്ഥാന ജന. സെക്രട്ടറി പി.ടി. ജോസ് മുഖ്യപ്രഭാഷണം നടത്തും

കര്‍ഷകര്‍ക്കൊപ്പം

കര്‍ഷകര്‍ക്കൊപ്പം

എക്കാലത്തും കര്‍ഷകര്‍ക്കൊപ്പം നില കൊള്ളുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. അതിനാല്‍ തന്നെ നിരവധി പേര്‍ തങ്ങളുടെ പാര്‍ട്ടിയിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇരിക്കൂറിനെ മറ്റൊരു പാലാ മണ്ഡലമാക്കി മാറ്റുന്നതിന്‍റെ തുടക്കമാണിതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി മണ്ഡലത്തില്‍ വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങലാണ് കേരള കോണ്‍ഗ്രസ് എം നടത്തുന്നത്. കണ്ണൂര്‍ ജില്ലയില്‍ കേരള കോണ്‍ഗ്രസിന് എല്‍ഡിഎഫ് അനുവദിക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് ഇരിക്കൂര്‍.

ജോസഫിനും നഷ്ടമുണ്ടാവും

ജോസഫിനും നഷ്ടമുണ്ടാവും

അതേസമയം, കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്നുള്ള ഒരു വിഭാവും വൈകാതെ തങ്ങളോടൊപ്പം ചേരുമെന്നും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ജില്ലയില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തര്‍ക്കം ശക്തമാവുകയും ജില്ലയില്‍ പാര്‍ട്ടി മുന്നണി വിട്ടേക്കാം എന്നതിലേക്ക് വരെ അത് എത്തി നില്‍ക്കുകയും ചെയ്തിരുന്നു.

കൈപ്പത്തി ചിഹ്നനത്തില്‍

കൈപ്പത്തി ചിഹ്നനത്തില്‍

സീറ്റ് വിഭജനത്തിലും വിജയിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതികളിലും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപണമാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നടത്തിയത്. 16 സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് ജില്ലയില്‍ യുഡിഎഫ് മത്സരിക്കാന്‍ നല്‍കിയത്. ഇതില്‍ നാലിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കൈപ്പത്തി ചിഹ്നനത്തില്‍ തന്നെ വിമതരായി മത്സരിക്കുകയും ചെയ്തു. ആറ് സീറ്റുകളിലാണ് ജില്ലയില്‍ ജോസഫ് വിഭാഗം വിജയിച്ചത്.

ജോസ് വിഭാഗത്തിന്‍റെ ശ്രമം.

ജോസ് വിഭാഗത്തിന്‍റെ ശ്രമം.

ഇതോടെയാണ് അസംതൃപ്തി പരസ്യമാക്കി നേതാക്കള്‍ രംഗത്ത് എത്തിയത്. ഒടുവില്‍ അയ്യങ്കുന്ന് പഞ്ചായത്തിൽ അവസാന രണ്ടര വർഷം വൈസ് പ്രസിഡന്റ്‌ സ്ഥാനം ജോസഫ് ഗ്രൂപ്പിന് നല്‍കി പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കുകയായിരുന്നു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്‍റ് സ്ഥാനവും ജോസഫിന് ലഭിച്ചെങ്കിലും പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ഇപ്പോഴും അസംതൃപ്തരാണ്. ഇവരെ പാര്‍ട്ടിയിലേക്ക് എത്തിക്കാനാണ് ജോസ് വിഭാഗത്തിന്‍റെ ശ്രമം.

English summary
More than 100 Congress workers from Irikkur constituency have joined the Kerala Congress m
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X