കുഞ്ഞുടുപ്പ് ചിഹ്നമാക്കി വാളയാർ പെൺകുട്ടികളുടെ അമ്മ നീതി തേടി ധർമ്മടത്ത് പ്രചാരണമാരംഭിച്ചു
കണ്ണൂർ: വാളായറിൽ അകാലത്തിൽ മരണമടഞ്ഞ സഹോദരിമാരെ കേരളം ഓർക്കുന്നത് ആ കുഞ്ഞുടുപ്പുകളുടെ ചിത്രത്തിലൂടെയാണ്. മന:സാക്ഷി മരവിക്കാത്ത ഓരോ മലയാളിയുടെയും മനസിലെ വിങ്ങലാണ് ആ കുഞ്ഞുടുപ്പുകൾ' ഇപ്പോഴിതാ ആ കുഞ്ഞുടുപ്പ് ചിഹ്നമാക്കി മക്കൾക്ക് നീതി തേടി സമുഹത്തിൻ്റെ മുൻപിലേക്ക് വോട്ടിനായി ഇറങ്ങിയിരിക്കുകയാണ് വാളയാർ പെൺകുട്ടികളുടെ അമ്മ ഭാഗ്യവതി. കുഞ്ഞുടുപ്പ് ചിഹ്നമാക്കി വാളയാർ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വോട്ടു തേടിയിറങ്ങുമ്പോൾ അവരുടെ കൂടെ ഒട്ടനവധി സാമുഹിക പ്രവർത്തകരുമുണ്ട്.
ധർമ്മടം മണ്ഡലത്തിലെ അമ്മമാരുടെയും സഹോദരിമാരുടെയും പൊതുജനങ്ങളുടെയും പിൻതുണ തേടിയാണ് വാളയാർ പെൺകുട്ടികളുടെ അമ്മ ഭാഗ്യവതി തൻ്റെ രാഷ്ട്രീയ പോരാട്ടം നടത്തുന്നത്. വിവിധ സാംസ്കാരിക, സാമുഹിക സംഘടനകളിലെ പ്രവർത്തകരും അവർക്കൊപ്പമുണ്ട്. തലശേരിയിൽ താമസിച്ചാണ് വാളയാർ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് നീതി നിഷേധത്തിനെതിരെ പ്രചാരണം നടത്തുന്നത്. വാളയാർ സമരപന്തലിൽ ഒരിക്കലെങ്കിലും അവർക്ക് പിൻതുണയായെത്തിയ കോൺഗ്രസും ബി.ജെ.പിയും തെരഞ്ഞെടുപ്പിൽ വാളയാർ പെൺകുട്ടികളുടെ അമ്മയെ പിൻതുണക്കാൻ തയ്യാറാകണമെന്ന് എഴുത്തുകാരിയും ഫെമ നിസ്റ്റുമായ ഡോ.പി.ഗീത ആവശ്യപ്പെട്ടു.

വാളയാറിലെ പെൺകുട്ടികളുടെ അമ്മഭാഗ്യവതിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചക്കരക്കൽ ഗോകുലം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.. പരിമിത സൗകര്യങ്ങൾ ഉപയോഗിച്ച് മണ്ഡലത്തിലെ അമ്മമാരെയും സഹോദരിമാരെയും മറ്റുള്ളവരെയും വോട്ടു തേടി സമീപിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാനം ഭരിച്ച എൽ.ഡി.എഫ് സർക്കാർ വാളയാർ സഹോദരിമാരുടെ മരണത്തിൽ സ്വീകരിച്ച അനീതിയുയർത്തി കാട്ടിയാണ് അമ്മഭാഗ്യവതി പ്രചരണം നടത്തുക. സമാനമനസ്കരായ പൊതുപ്രവർത്തകരുട കൂട്ടായ്മ ഇതിനായി രംഗത്തിറങ്ങണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. വാളയാർ പെൺകുട്ടികളുടെ മരണം അന്വേഷിച്ച പൊലിസ് ഓഫീസർക്ക് സർക്കാർ സ്ഥാനക്കയറ്റം നൽകിയത് കേസ് അട്ടിമറിച്ചതിൻ്റെ പാരിതോഷികമായിട്ടാണെ: ന്ന് പ്രശസ്ത :സാമുഹ്യ പ്രവർത്തകൻ സി.ആർ നീലകണ്ഠൻ പറഞ്ഞു.
കൺവെൻഷനിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു. സി.ആർ. നീലകണ്ഠൻ എല്ലാ പോരാട്ടങ്ങളും ചരിത്രത്തിൽ വിജയിച്ചിട്ടില്ലെന്നും വാളയാർ കുട്ടികളുടെ അമ്മ നീതിക്ക് വേണ്ടി നടത്തുന്ന പോരാട്ടം സമുഹമന:സാക്ഷിയെ ഉണർത്താനാണെന്നും സി. ആർ നീലകണ്ഠൻ പറഞ്ഞു. കൺവെൻഷൻ ഡോ.പി. ഗീത ഉദ്ഘാടനം ചെയ്തു. ഡോ.ആസാദ്, സുനിൽകുമാർ തെക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.












Click it and Unblock the Notifications