Get Updates
Get notified of breaking news, exclusive insights, and must-see stories!

പി ജയരാജനെ തഴയുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് എംവി ജയരാജന്‍; ജില്ലാ സമ്മേളനം ഇന്ന്

കണ്ണൂര്‍: പി ജയരാജനെ പാര്‍ട്ടി തഴയുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. വ്യക്തി പാര്‍ട്ടിക്ക് കീഴടങ്ങണം എന്നതാണ് കമ്മ്യൂണിസ്റ്റ് നയം. ഇക്കാരണത്താലാണ് കെകെ ശൈലജയെ മന്ത്രിയാക്കാത്തതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

താഴെ തട്ടില്‍ നിന്ന് വിമര്‍ശനം ഉയരുന്നതില്‍ പാര്‍ട്ടിക്ക് ഭയമില്ലെന്നും ജയരാജന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച കഴിഞ്ഞ ആരോഗ്യ മന്ത്രിയായിരുന്ന കെകെ ശൈലജയെ ഇത്തവണയും മന്ത്രിയാക്കാത്തതില്‍ പാര്‍ട്ടിയുടെ താഴെതട്ടില്‍ നിന്നും ജനങ്ങളില്‍ നിന്നും പാര്‍ട്ടിക്ക് വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു.

1

കൂടാതെ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പി ജയരാജനെ തഴഞ്ഞുവെന്നും പി ജയരാജനെ പാര്‍ട്ടി മനപൂര്‍വം ഒഴിവാക്കുകയാണ് എന്ന രീതിയില്‍ പിജെ ആര്‍മി എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഫല്ക്‌സ് ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ വാദത്തെ പി ജയരാജന്‍ എതിര്‍ത്തിരുന്നു. പാര്‍ട്ടിയില്‍ വ്യക്തി ആരാധനകളില്ലെന്നാണ് അന്ന് നേതാക്കള്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മത്സരിച്ച കെവി സുമേശിന്റെ ചെരഞ്ഞെടുപ്പ് ചുമതലയാണ് പി ജയരാജന് നല്‍കിയിരുന്നത്.

2

എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച്‌കൊണ്ട് മുസ്്‌ലിം ലീഗിലെ കെഎം ഷാജി രണ്ട് വര്‍ഷം എംഎല്‍എയായിരുന്ന അഴീക്കോട് കെ വി സുമേഷ് വിജയിക്കുകയായിരുന്നു. കൂടാതെ ഇ പി ജയരാജനെ ഇത്തവണ മത്സരിപ്പിക്കാത്തതില്‍ അപാകതയില്ലെന്നും മരിക്കുന്നത് വരെ ഒരാളെ എംഎല്‍എയാക്കാന്‍ സിപിഎം തയ്യാറല്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.

3

അതേസമയം, സിപിഎം ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് മുതല്‍ തുങ്ങും. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായ കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. തുടര്‍ ഭരണം നേടിയ രാഷട്രീയ നേട്ടത്തെ സമ്മേളനങ്ങളിലെ ചര്‍ച്ചകളില്‍ പ്രതിനിധികള്‍ പ്രശംസിക്കുമ്പോഴും രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്തെ പൊലീസ് വീഴ്ചകളില്‍ ശക്തമായ വിമര്‍ശനമാണ് സമ്മേളനങ്ങളില്‍ ഉയര്‍ന്നിരുന്നത്.

4

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ ഉള്‍പെടെ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. ജില്ലയില്‍ ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളവര്‍ക്കെതിരെ എടുത്ത നടപടി നേതൃത്വം വിശദീകരിക്കുകയും ചെയ്യും. പി ജയരാജന്‍ അനുകൂലികളെ തഴയുന്നതും ഇപി ജയരാജനെ മത്സരിപ്പിക്കാഞ്ഞതും ശൈലജയ്ക്ക് മന്ത്രി സ്ഥാനം നല്‍കാത്തതുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+