പുതുമുഖങ്ങൾ കരുത്ത് തെളിയിക്കും: വ്യക്തികൾ പ്രസ്ഥാനങ്ങൾക്ക് മുകളിലല്ലെന്ന് എം.വി ജയരാജൻ
കണ്ണുർ: രണ്ടാം പിണറായി മന്ത്രിസഭയിൽ അംഗങ്ങളായ പുതുമുഖങ്ങൾ കരുത്തു തെളിയിക്കുമെന്നും വ്യക്തികൾ പാർട്ടിക്ക് മുകളിലാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സി.പി.എം കണ്ണുർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.വ്യക്തികളെ വളർത്തുന്നത് പാർട്ടിയാണ്. വ്യക്തികൾക്ക് പാർട്ടിയിൽ സ്ഥാനമുണ്ടെങ്കിലും ആരും പാർട്ടിക്ക് അതീതരല്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
ആരോഗ്യ മന്ത്രിയായിരുന്ന കാലയളവിൽ കെ കെ ശൈലജ ടീച്ചർക്ക് കരുത്ത് പകർന്നത് പാർട്ടിയും എൽ.ഡി എഫുമാണെന്നും എം.വി ജയരാജൻ പറഞ്ഞു വ്യക്തികളെ പാർട്ടിയാണ് വളർത്തുന്നതെന്നും പാർട്ടിയിൽ വ്യക്തികൾക്കല്ല പ്രാധാന്യമെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.

മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ പതിനേഴാം ചരമദിനാചരണത്തിൻ്റെ ഭാഗമായി നായനാർ അക്കാദമിയിൽ കൊടിയുയർത്തി പുഷ്പാർച്ചന നടത്തിയതിനു ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .2016ൽ ആരോഗ്യ മന്ത്രിയാകുമ്പോൾ ശൈലജ ടീച്ചറും പുതുമുഖമായിരുന്നു. അന്ന് പാർട്ടി ആരോഗ്യ വകുപ്പിൻ്റെ ചുമതലയേൽപ്പിച്ചപ്പോൾ അവർ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ പ്പോയി കണ്ടു. തനിക്ക് ഭരണപരിചയമില്ലെന്നും ആരോഗ്യ വകുപ്പ് പോലുള്ള ഗൗരവമുള്ള വകുപ്പ് തന്നിൽ നിന്നും മാറ്റി തര ണ മെ ന്ന് പറഞ്ഞു. എന്നാൽ ടീച്ചർ ധൈര്യമായി ഭരിച്ചോളൂ. പാർട്ടിയും എൽ.ഡി.എഫും ജനങ്ങളും കൂടെയുണ്ടെന്ന് പറഞ്ഞു അവർക്ക് ധൈര്യം നൽകി കോടിയേരി മടക്കുകയാണ് ചെയ്തത്.പിന്നീടവർ ആരോഗ്യ വകുപ്പ് മന്ത്രിയെന്ന നിലയിൽ കഴിവു തെളിയിച്ചു.
കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ ഒഴിവാക്കപ്പെട്ടവരെല്ലാം കഴിവ് തെളിയിച്ചവരാണ് മന്ത്രിസഭയുടെ കൂട്ടായ മികവാണ് ഭരണ തുടർച്ചയുണ്ടാക്കുന്നത്.ശൈലജ ടീച്ചർ മാത്രമല്ല ഇ.പി.ജയരാജനും ടി.പി രാമകൃഷ്ണനും എം.എം മണിയും ജലീലുമൊക്കെ ഇതിൽ ഉൾപ്പെടും.പാർട്ടിയും ജനങ്ങളും നൽകിയ കരുത്താണ് അവരെ മികവ് തെളിയിക്കാൻ പ്രേരിപ്പിച്ചത് ഇത്തരത്തിൽ പുതുമുഖങ്ങളെ കൊണ്ടുവരാൻ എൽ.ഡി.എഫിന് മാത്രമേ കഴിയു.കോൺഗ്രസിൽ ഉമ്മൻ ചാണ്ടി തന്നെയാണ് സ്ഥിരമായുള്ളത്. ഉമ്മൻ ചാണ്ടി സ്ഥാനമൊഴിയുമ്പോൾ ചാണ്ടി ഉമ്മനാണ് വരിക മുസ്ലീം ലീഗിൽ പി കെ കുഞ്ഞാലികുട്ടിക്ക് പകരം മറ്റാരു വരുമെന്ന് അവർക്കറിയില്ല.എന്നാൽ പുതുമുഖങ്ങൾക്ക് ഇത്രമാത്രം അവസരം കൊടുക്കാൻ എൽ.ഡി.എഫിന് മാത്രമെ കഴിയു.
ചരിത്രത്തിലാദ്യമായി മൂന്ന് വനിതകളും മന്ത്രിസഭയിലുണ്ട്.പുതുമുഖങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ടെന്നും അവർ പാർട്ടി പ്രവർത്തനം നൽകിയ അനുഭവ കരുത്തിൽ അവർ കഴിവു തെളിയിക്കുമെന്നും ജയരാജൻ പറഞ്ഞു 1957 ൽ ബാലറ്റിലൂടെ കമ്യുണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ മന്ത്രിസഭയെ നയിച്ച ഇ.എം.എസ് പുതുമുഖമായിരുന്നുവെന്നും എൺപതുകളിൽ മുഖ്യമന്ത്രിയായ ഇ.കെ നായനാരും പുതുമുഖമായിരുന്നുവെന്നും ജയരാജൻ പറഞ്ഞു. വ്യക്തി താൽപ്പര്യങ്ങൾക്കു മീതെ പാർട്ടിയെ സർവ്വ സ മാ യി കണ്ട നേതാവായിരുന്നു നായനാരെന്നും അദ്ദേഹത്തിന് എല്ലാം പാർട്ടിയായിരുന്നുവെന്നും ജയരാജൻ അനുസ്മരിച്ചു ഇ.എം.എസും നായനാരും മികച്ച മുഖ്യമന്ത്രിമാരായത് ജനങ്ങൾക്കിടെയിൽ പ്രവർത്തിച്ച അനുഭവ കരുത്തു കൊണ്ടാണ്.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
നല്ല കമ്യുണിസ്റ്റിന് നല്ല ഭരണാധികാരിയാകാൻ കഴിയുമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട് ജനങ്ങൾക്കിടെയിൽ പ്രവർത്തിച്ചു പരിചയമുള്ളവർക്ക് ജനവികാരം അറിയാൻ കഴിയും.ഇ.കെ നായനാർ ജനമനസിൽ ഇടം പിടിച്ചത് അത്തരം ഭരണാധികാരിയായതുകൊണ്ടാണ്. കേരളത്തിൽ ഇന്നും തുടരുന്ന സാമൂഹികക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ഒട്ടേറെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ തുടക്കമിട്ടത് നായനാരാണെന്നും ജയരാജൻ പറഞ്ഞു.
ചടങ്ങിൽ എൻ.ചന്ദ്രൻ അധ്യക്ഷനായി.എം.പ്രകാശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ, നായനാരുടെ മകൻ കൃഷ്ണകുമാർ ,കെ .പി സുധാകരൻ 'പ്രൊഫ.കെ. സരള 'ഒ.കെ വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications