Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷീരകര്‍ഷകന്‍ ജീവനൊടുക്കിയതില്‍ ദുരൂഹത: ജപ്തി നോട്ടീസ് നല്‍കിയിട്ടില്ലെന്ന് കേരളബാങ്ക് അധികൃതര്‍

പേരാവൂര്‍: പേരാവൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊളക്കാടില്‍ വീട്ടില്‍ ജീവനൊടുക്കിയ ക്ഷീരകര്‍ഷകന് ജപ്തി നോട്ടീസ് നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കി കൊണ്ടു കേരളബാങ്ക് അധികൃതര്‍ രംഗത്തെത്തി. പേരാവൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊളക്കാട് ആത്മഹത്യ ചെയ്ത മുതിര്‍ന്ന ക്ഷീര കര്‍ഷകന്‍ ആല്‍ബര്‍ട്ടിന് ജപ്തി നോട്ടീസ് നല്‍കിയിട്ടില്ലെന്ന് കേരള ബാങ്ക് പേരാവൂര്‍ ശാഖയിലെ അധികൃതര്‍ ഇന്ന് പേരാവൂരില്‍ അറിയിച്ചു.

ആല്‍ബര്‍ട്ടിന്റെ ഭാര്യ ഉള്‍പ്പെടെയുളള ജെഎല്‍ജി ഗ്രൂപ്പിന് അഞ്ചുപേര്‍ക്കായി യാതൊരു ഈടുമില്ലാതെ മൂന്നരലക്ഷം രൂപയാണ് വായ്പ നല്‍കിയത്. അഞ്ചുപേരും കൂടി 20240 രൂപയാണ് ബാങ്കില്‍ അടയ്‌ക്കേണ്ടത്. ഇതില്‍ ഒരാള്‍ അടയ്‌ക്കേണ്ടത് 40,408 രൂപമാത്രമാണ് ഈതുക അടയ്ക്കാന്‍ സ്വാഭാവികമായുളള നോട്ടീസാണ് എല്ലാവര്‍ക്കും അയച്ചിട്ടുളളതെന്നും ബാങ്ക്അധികൃതര്‍ അറിയിച്ചു.

suicide-pic

കൊളക്കാട് രാജമുടിയിലെ മുണ്ടക്കല്‍ എം.ആര്‍ ആല്‍ബര്‍ട്ടാണ് (68) വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ ഭാര്യ പള്ളിയില്‍ പോയി തിരിച്ചു വന്നപ്പോഴാണ് ആല്‍ബര്‍ട്ടിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും നാട്ടിലെ സര്‍വ മേഖലകളിലെയും നിറ സാന്നിധ്യവുമായിരുന്നു എം.ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ആല്‍ബര്‍ട്ട്. ഭാര്യ: അല്‍ഫോണ്‍സ മക്കള്‍: ആശ,അമ്പിളി. സിസ്റ്റര്‍.അനിത. മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മുഴുവന്‍സമയക്ഷീരകര്‍ഷകനാണ് ആല്‍ബര്‍ട്ട്. പേരാവൂര്‍ ജില്ലാബാങ്കില്‍ മാത്രമല്ല ആല്‍ബര്‍ട്ടിന് പലബാങ്കുകളിലും കടബാധ്യതയുണ്ടെന്നാണ് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് പേരാവൂര്‍ ബ്‌ളോക്ക് കമ്മിറ്റി കേരള ബാങ്ക് പേരാവൂര്‍ ശാഖയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. പ്രതിഷേധത്തിന് ജൂബിലി ചാക്കോനേതൃത്വം നല്‍കി. സംഭവത്തില്‍ പേരാവൂര്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആല്‍ബര്‍ട്ടിന്റെ ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കുമെന്ന് പൊലിസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+