കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗ്രാമവണ്ടികള്‍ ഓടിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി കൈക്കോര്‍ക്കും: മന്ത്രി ആന്റണി രാജു

Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയിലെ മലയോര മേഖലയില്‍ യാത്രാ സൗകര്യങ്ങള്‍ മെച്ചെപ്പെടുത്തുന്നതിന് മൂന്നിടങ്ങളില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആന്റണി രാജു. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ യാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇരിട്ടി, ഇരിക്കൂര്‍, ചെറുപുഴ എന്നിവിടങ്ങളിലാണ് ഓപ്പറേറ്റിങ് സെന്ററുകള്‍ ആരംഭിക്കുക.

1

ഇവിടെ നിന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് റിസര്‍വേഷനും പണമടക്കലും നടത്താനാകും.വടക്കന്‍ മേഖലകളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറവാണെങ്കിലും ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങള്‍ കൂടുതലും കെഎസ്ആര്‍ടിസിയെയാണ് ആശ്രയിക്കുന്നത്.

പ്രതിസന്ധികളേറെയുണ്ടെങ്കിലും കെഎസ്ആര്‍ടിസിയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ട്. ഇതിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഉള്‍ഗ്രാമങ്ങളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനായി ആരംഭിക്കുന്ന 'ഗ്രാമവണ്ടി' പദ്ധതിയുടെ വിജയത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കെഎസ്ആര്‍ടിസിയുമായി കൈകോര്‍ക്കണം.

ഗ്രാമങ്ങളില്‍ നടത്തുന്ന സര്‍വ്വീസിന്റെ ഇന്ധന ചിലവ് മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ചാല്‍ ഇതുവരെ ബസ് സര്‍വ്വീസ് ആരംഭിക്കാത്ത ഇടങ്ങളില്‍ പോലും സര്‍വ്വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസിക്കാകും.

ബസിന് ലഭിക്കുന്ന പരസ്യത്തിന്റെ പണമടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തന്നെ നല്‍കും. ഗ്രാമവണ്ടിയുടെ ഫ്‌ളാഗ് ഓഫ് തിരുവനന്തപുരം പാറശ്ശാലയില്‍ ജൂലൈ 30ന് നടക്കും.ഗ്രാമവണ്ടി പദ്ധതിയില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് പ്രത്യേക നിറമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വ്യാപാര സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ ആലോചനയുണ്ട്. ആദ്യഘട്ട പദ്ധതിയില്‍ തന്നെ കണ്ണൂരിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കെഎസ്ആര്‍ടിസി ലാഭത്തിലാണ് പോകുന്നത്.ചെലവിനെക്കാള്‍ കൂടുതല്‍ വരവ് ലഭ്യമാകുന്നുണ്ട്.

എന്നാല്‍ ഇന്ധന വിലവര്‍ധനവും നേരത്തെയുള്ള കടങ്ങള്‍ വീട്ടുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധിയിലും സര്‍ക്കാര്‍ ജീവനക്കാരെ ചേര്‍ത്തുപിടിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം യാഥാര്‍ഥ്യമാക്കി. ജീവനക്കാരുടെ അര്‍ഹതപ്പെട്ട അവകാശത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 78 ലക്ഷം രൂപ ചെലവഴിച്ചാണ് കണ്ണൂര്‍ ഡിപ്പോയില്‍ യാര്‍ഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കെഎസ്ആര്‍ടിസി ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിന് എത്തിയ ഗതാഗത വകുപ്പ് മന്ത്രിയെ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ ബഹിഷ്‌ക്കരിച്ചു.

തൊഴിലാളികള്‍ക്ക് എതിരെ മന്ത്രി നടത്തുന്ന പ്രസ്താവനകളില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം. നേതാക്കള്‍ക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായിരിക്കുമെന്നുംടബഹിഷ്‌കരണം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അവരുമായി ചര്‍ച്ച ചെയ്തു പരിഹരിക്കും. സര്‍ക്കാര്‍ സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ തൊഴിലാളി സംഘടനകള്‍ക്ക് ആത്യപ്തി ഉണ്ട് . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിംഗിള്‍ ഡ്യൂട്ടിയടക്കം നടപ്പിലാക്കേണ്ടി വരും.

തൊഴിലാളി സംഘടനകളും ചില വീട്ടു വീഴ്ച്ച നടത്തണം. ഈ രീതിയില്‍ മുന്നോട്ട് പോകാനാവില്ല. ഭീമമായ നഷ്ടത്തിലാണ് കെ.എസ്.ആര്‍.ടി.സിയെന്നും പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി നിര്‍ണ്ണായക പങ്കു വഹിക്കുമെന്നും ആന്റണി രാജു കണ്ണൂരില്‍ പറഞ്ഞു.

English summary
new ksrtc centres in kannur for better transportation says minister antony raju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X