'കൊലപാതകി എത്തിയത് വിഷ്ണുപ്രിയ വീഡിയോ കോള്‍ ചെയ്യുമ്പോള്‍'; നിര്‍ണായകമായത് ഈ സംഭവം
കണ്ണൂര്‍: പാനൂരിൽ അതിക്രൂരമായ പെൺകുട്ടി കൊല്ലപ്പെട്ട വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് കേരളം.സംഭവത്തില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് ഇയാളാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതേസമയം. പ്രതി എന്ന് സംശയിക്കുന്ന ആൾ പിടിയിലാവാൻ കാരണം പെൺകുട്ടിയുടെ സുഹൃത്ത് നൽകിയ മൊഴിയും വാട്സ് ആപ്പ് വീഡിയോ റെക്കോർഡും ആണെന്നാണ് വിവരം. കൊലപാതകി എത്തിയത് വിഷ്ണുപ്രിയ സുഹൃത്തുമായി വീഡിയോ കോള്‍ ചെയ്യുമ്പോഴായിരുന്നെന്ന് പൊലീസ് കണ്ടെത്തിയതായാണ് റിപ്പോർട്ട്. അക്രമിയെ കണ്ട ഉടന്‍ അയാളുടെ പേര് വിഷ്ണുപ്രിയ വിളിച്ചുപറഞ്ഞതും കേസില്‍ പ്രതിയിലേക്ക് എത്തുന്നതിൽ നിർണായകമായി.

കൊലയാളി ബെഡ്‌റൂമിലേക്ക് പ്രവേശിക്കുന്നത് വീഡിയോ കോളിലൂടെ വിഷ്ണുപ്രിയ സുഹൃത്തിന് കാണിച്ചുകൊടുത്തിരുന്നു. അതേസമയം, പ്രതിയുടെ പേരും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിരുന്നു. ഇതുപറഞ്ഞതിന് തൊട്ടു പിന്നാലെ മൊബൈല്‍ സ്വിച്ച് ഓഫായി. സംശയം തോന്നിയ സുഹൃത്ത് വിവരം മറ്റ് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. ഇത് പോലീസിന്റെ അന്വേഷണത്തിൽ വളരെ നിർണായകമായി.
തൊപ്പിയും മാസ്കും ധരിച്ചെത്തി, തുരുതുരെ വെട്ടി; വിഷ്ണുപ്രിയയുടെ കഴുത്ത് അറ്റുതൂങ്ങിയ നിലയില്‍

സംഭവത്തിൽ മാനന്തേരി സ്വദേശിയും വിഷ്ണുപ്രിയയുടെ സുഹൃത്തുമായ യുവാവണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്.. ഇയാള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു. ഇയാളെ കൂത്തുപറമ്പ് എ.എസ്.പി പ്രദീപന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്. ഇയാള്‍ കുറ്റം സമ്മതിച്ചതായി സൂചന ഉണ്ടെഹ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിഷ്ണുപ്രിയയുടെ സുഹൃത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ഇന്ന് രാവിലെയാണ് പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയ (23)യെ വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത് മരണം നടന്ന വീട്ടില്‍ നിന്ന് കുളിച്ച് വസ്ത്രം മാറുന്നതിന് വേണ്ടയാണ് വീവിഷ്ണുപ്രിയ വീട്ടിലേക്ക് പോയത്. തിരിച്ചെത്താന്‍ വൈകിയതോടെ അമ്മ അന്വേഷിച്ചെത്തിയപ്പോഴാണ് മകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കഴുത്തറുത്ത നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇന്ന് രാവിലെ 10 മണിയോടെ ആണ് കൃത്യം നടന്നതെന്നാണ് കരുതുന്നത്. ബന്ധുവിന്റെ മരണാനന്തരചടങ്ങിനായി വീട്ടിലെ
എല്ലാവരും പോയിരുന്നു.

സി സി ടി വി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചായിരുന്നു സംഭവത്തിൽ അനേവഷണം നടത്തിയത്. സംഭവസമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലും സമീപത്തെ വീട്ടിലും ആരുമുണ്ടായിരുന്നില്ല. സമീപത്തെ മരണവീട്ടിലെ ബഹളം കാരണമായിരിക്കാം കൊല്ലപ്പെടുമ്പോൾ കരച്ചിലൊന്നും കേള്‍ക്കാതെ പോയത് എന്നാണ് പോലീസിന്റെ നിഗമനം.

അയല്‍ക്കാരനാണ് മുഖം മൂടി ധരിച്ച ഒരാളെ വീടിന് പരിസരത്ത് കണ്ടത്. ഈ മൊഴി അടിസ്ഥാനപ്പെടുത്തിയായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. വീട്ടിൽ വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ട് എന്ന് പൊലീസ് പറയുന്നു. സ്വകാര്യലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ.
പാനൂര്‍ വിഷ്ണുപ്രിയയുടെ കൊലപാതകം; മാനന്തേരി സ്വദേശി കസ്റ്റഡിയില്‍