കണ്ണൂർ കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണം നിലച്ചു: യാത്രക്കാർ ദുരിതത്തിൽ
കണ്ണൂര്‍: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാര്‍ഡ് നവീകരണപ്രവര്‍ത്തനങ്ങള്‍ കൊവിഡ് വ്യാപനം കാരണം സ്തംഭിച്ചു'. ഡിപ്പോയിലെ രണ്ട് ഓഫിസര്‍മാര്‍ക്കും യാര്‍ഡ് പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും കൊവിഡ് ബാധിച്ചതിനാലാണ് സിമന്റുകട്ട പാകുന്നത് തല്‍ക്കാലം നില്‍ക്കാലം നിര്‍ത്തിവച്ചത്. പ്രവൃത്തി എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
മഴക്കാലത്തിന് മുമ്പ് യാര്‍ഡ് നവീകരണ പ്രവര്‍ത്തികള്‍ തീര്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും രണ്ടാഴ്ച്ചയായി പ്രവൃത്തികളൊന്നും ഇവിടെ നടക്കുന്നില്ല. യാര്‍ഡ് നവീകരണ പ്രവൃത്തി തുടങ്ങി മാസങ്ങളായെങ്കിലും ഇനിയും കര പിടിച്ചിട്ടില്ല. ന്യൂനമർദ്ദം കാരത്തം കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ചെളിക്കുളമായി മാറിയിരിക്കുകയാണ് ഡിപ്പോ.

ഉത്തരമലബാറില്‍ ഏറ്റവും കൂടുതല്‍ ഷെഡ്യൂള്‍ നടത്തുന്നതും വരുമാനത്തില്‍ മുന്നിലുമുള്ള ഡിപ്പോയാണ് കണ്ണൂര്‍. എന്നാല്‍ വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ബസ് യാര്‍ഡ് നവീകരിക്കാനുള്ള നടപടികളൊന്നും ഉണ്ടായിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് പ്രവൃത്തി ഉദ്ഘാടനം നടത്തിയെങ്കിലും ഓവുചാല്‍ നിര്‍മാണം മാത്രമാണ് നടന്നത്.
മുന്‍മന്ത്രിയും ഇപ്പോഴത്തെ എം.എല്‍.എയുമായ കടന്നപ്പളളി രാമചന്ദ്രന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 72 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം നടത്തുന്നത്. മഴക്കാലമായാല്‍ ചെളിയും വെള്ളക്കെട്ടും നിറഞ്ഞ അവസ്ഥയാണ് ഡിപ്പോയുടേത്. ഡിപ്പോയുടെ ശോചനീയവസ്ഥ കാരണം യാത്രക്കാര്‍ സ്റ്റാന്‍ഡില്‍ വരുന്നത് വളരെ കുറവായിരുന്നു.
എല്ലാരും കാല്‍ടെക്‌സില്‍ നിന്നാണ് വണ്ടികയറിയിരുന്നത്. ജീവനക്കാര്‍ക്ക് മഴക്കാലത്തും വേനല്‍കാലത്തും ഒരുപോലെ ദുരിതമാണ്. ഇവിടെ പുതുതായി പണിത ഓഫിസ് കെട്ടിടം തുറക്കാത്തതില്‍ ജീവനക്കാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട് നിലവില്‍ ഷോപ്പിങ് കോപ്ലക്‌സിലെ കെട്ടിടത്തിലാണ് താല്‍ക്കാലിക ഓഫിസ് പ്രവര്‍ത്തിക്കുന്നത്. മഴക്കാലമായാല്‍ ഇവിടെ ചോര്‍ന്നൊലിക്കാന്‍ തുടങ്ങും. സീലിങ് അടര്‍ന്നുവീഴുന്ന പ്രശ്‌നവുമുണ്ട്. പുതുതായി പണിത ഓഫിസ് കെട്ടിടം എത്രയും പെട്ടെന്ന് തുറന്നു നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.












Click it and Unblock the Notifications