Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യാമ്പലത്തെ അക്രമം; കേസ് ദുര്‍ബലപ്പെടുത്തുന്ന പോലീസ് നീക്കമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ക്കു നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ അന്വേഷണം ദുര്‍ബലപ്പെടുത്താനുള്ള പോലീസ് നീക്കം സംശയാസ്പദമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്. തെരഞ്ഞെടുപ്പ് കാലത്ത് വലിയ തോതില്‍ സംഘര്‍ഷത്തിന് നീക്കമിട്ട് ബോധപൂര്‍വ്വം നടന്ന അതിക്രമമാണ് ഇതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തിയതാണ്.

സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ക്കു നേരെ മാത്രമാണ് അതിക്രമം നടത്തിയത് എന്നതു കൊണ്ടുതന്നെ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന തരത്തിലാണ് സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായത്.

martin-george

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തയാള്‍ സിപിഎം പശ്ചാത്തലമുള്ളയാളാണെന്നാണ് മനസിലാക്കാന്‍ സാധിച്ചത് . വേണ്ട ഗൗരവത്തില്‍ അല്ല തുടര്‍നടപടികള്‍ ഉണ്ടായിരിക്കുന്നത്. അന്വേഷണം ഊര്‍ജിതമായി മുന്നോട്ടു കൊണ്ടു പോകുന്നതില്‍ പോലീസിനു മേല്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടെന്ന സംശയം ബലപ്പെടുകയാണ്.

കൂടുതലാളുകള്‍ സംഭവത്തിനു പിന്നിലുണ്ടോയെന്നത് അന്വേഷിക്കണം. അറസ്റ്റിലായ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലവും അന്വേഷിക്കണം. രാഷ്ട്രീയ മുതലെടുപ്പിനായി ബോധപൂര്‍വം നിയോഗിച്ചതാണോ ഇയാളെയെന്ന് സംശയമുണ്ട്. സംഭവത്തിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന രീതിയില്‍ നടന്ന പ്രചാരണങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കൃത്യമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന സംശയം ബലപ്പെടുകയാണെന്ന് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങള്‍ വികൃതമാക്കിയെന്ന ആരോപണത്തില്‍ ചാല പടിഞ്ഞാറെ സ്വദേശിയായ മധ്യവയസ്‌കനെ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും സ്തൂപങ്ങളില്‍ തളിച്ചത് ശീതളപാനീയമാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+