Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ്: മാധ്യമങ്ങള്‍ അപവാദ പ്രചാരണം നിര്‍ത്തണമെന്ന് സി.പി.എം

പയ്യന്നൂര്‍: പയ്യന്നൂരിലെ ഒരു കോടിയുടെ ഫണ്ട് തരിമറി ആരോപണത്തില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന അപവാദ പ്രചരണം നിര്‍ത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്. പയ്യന്നൂരിലെ സി.പി.എമ്മിനെതിരെ ചില മാധ്യമങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

cpm


പയ്യന്നൂരിലെ സംഘടനാ പ്രശ്‌നങ്ങള്‍ പാര്‍ട്ടി മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ശരിയായ രീതിയില്‍ കൈകാര്യം ചെയ്യും. അതു തകര്‍ക്കുകയാണ് ചില മാധ്യമങ്ങളുടെ ലക്ഷ്യമെന്നും ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ഇതിനിടെ പയ്യന്നുരില്‍ നടന്ന ഫണ്ട് വെട്ടിപ്പു പാര്‍ട്ടിക്കുള്ളില്‍ വിവാദമായി കത്തിപ്പടരുമ്പോഴും സി.പി.എം നേതാക്കള്‍ ഇതുവരെ നിഷേധിച്ചിട്ടില്ല സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞുവെങ്കിലും പ്രതിരോധം തീര്‍ത്തും ദുര്‍ബലമായിരുന്നു. പയ്യന്നുരിലെ ആരോപണങ്ങള്‍ സംഘടനാ പ്രശ്‌നങ്ങളാണെന്നും ഇതു സംഘടനാ തലത്തില്‍ തന്നെ പരിഹരിക്കുമെന്ന ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ പ്രതികരണത്തെ തിരുത്തി കൊണ്ടായിരുന്നു ഇ.പി ജയരാജന്റെ രംഗപ്രവേശം.

എന്തു തന്നെയായാലും പാര്‍ട്ടി ഫണ്ട് വെട്ടിപ്പുനടത്തിയ സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന ആവശ്യം സി.പി.എമ്മില്‍ ശക്തമായിട്ടുണ്ട്. ആരോപണ വിധേയരായ ഉന്നത നേതാവിനെതിരെ നടപടിയെടുത്താല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് കോട്ടം തട്ടുമെന്നതിനാല്‍ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയിലെ ഏതാനും ഡമ്മി കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുത്ത് പ്രശ്‌നം ഒതുക്കി തീര്‍ക്കാനാണ് സി.പി.എം നേതൃത്വത്തിന്റെ നീക്കമെന്ന ആരോപണവും സജീവമാണ്.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് നാട്ടിലെത്തിയാല്‍ ഉടന്‍ ഈക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+