കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ്; സിപിഎമ്മില്‍ കൂട്ടനടപടി; ആരോപണം ഉന്നയിച്ചയാള്‍ക്കെതിരേയും നടപടി

Google Oneindia Malayalam News

കണ്ണൂര്‍: പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പില്‍ സി പി ഐ എമ്മില്‍ കൂട്ട നടപടി. ആരോപണ വിധേയനായ ടി ഐ മധുസൂദനന്‍ എം എല്‍ എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പരാതി ഉന്നയിച്ച ഏരിയ കമ്മിറ്റി സെക്രട്ടറി വി കുഞ്ഞികൃഷ്ണനെതിരേയും നടപടിയെടുത്തിട്ടുണ്ട്. കുഞ്ഞികൃഷ്ണനെ ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുകയാണ്.

സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം എല്‍ എയുമായ ടി വി രാജേഷിനാണ് പകരം ചുമതല. രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്ക് എതിരേയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് വി കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു. ധനരാജ് രക്തസാക്ഷി ഫണ്ട്, 2017 ലെ ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ട്, 2021 ലെ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ക്രമക്കേട് നടത്തി എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

നുപുര്‍ ശര്‍മ മുങ്ങി; ഡല്‍ഹിയില്‍ തിരഞ്ഞത് 4 ദിവസം, അറസ്റ്റ് ചെയ്യാനാകാതെ പോലീസ്നുപുര്‍ ശര്‍മ മുങ്ങി; ഡല്‍ഹിയില്‍ തിരഞ്ഞത് 4 ദിവസം, അറസ്റ്റ് ചെയ്യാനാകാതെ പോലീസ്

1

ഇതിന് പിന്നാലെ എം എല്‍ എയ്ക്ക് പുറമെ ഏരിയ കമ്മിറ്റി അംഗങ്ങളായ ടി വിശ്വനാഥന്‍, കെ കെ ഗംഗാധരന്‍ ഓഫിസ് സെക്രട്ടറി കരിവെള്ളൂര്‍ കരുണാകരന്‍, മുന്‍ ഏരിയ സെക്രട്ടറി കെ പി മധു, സജീഷ് കുമാര്‍ എന്നിവര്‍ക്കും പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.

2

പുതിയ ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ പേരില്‍ നടന്ന ഫണ്ട് തട്ടിപ്പാണ് ആദ്യം പുറത്തുവന്നത്. 2017 ലാണ് സി പി ഐ എം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസായ എ കെ ജി ഭവന്‍ നിര്‍മിച്ചത്. എം എല്‍ എ ടി ഐ മധുസൂദനന്‍ ആയിരുന്നു ആ കാലയളവില്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്നത്.

3

15,000 പേരില്‍ നിന്ന് 1,000 രൂപ വീതം പിരിച്ച് ചിട്ടി നടത്തിയാണ് ഏരിയാ കമ്മിറ്റി കെട്ടിട നിര്‍മാണത്തിന് പണം കണ്ടെത്തിയിരുന്നത്. എന്നാല്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുക ചിട്ടിക്കണക്കില്‍ ഉള്‍പ്പെടുത്താതെയായിരുന്നു ലക്ഷങ്ങള്‍ വെട്ടിച്ചത് എന്ന് ആരോപണം ഉയര്‍ന്നു. ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ പേരില്‍ നടന്ന ഫണ്ട് വെട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടന്നെന്ന വാര്‍ത്തയും പുറത്തായത്.

4

42 ലക്ഷം രൂപ രണ്ട് നേതാക്കളുടെ പേരില്‍ ജോയിന്റ് അക്കൗണ്ട് ആയി പയ്യന്നൂര്‍ റൂറല്‍ ബാങ്കില്‍ നിക്ഷേപിച്ചെങ്കിലും അത് പാര്‍ട്ടി അറിയാതെ പിന്‍വലിച്ചു എന്ന് കണ്ടെത്തിയിരുന്നു. പണം പൂര്‍ണമായും പിന്‍വലിക്കുന്നതിന് മുമ്പ് തന്നെ പലിശയിനത്തിലെ തുകയും ഇവര്‍ കൈപ്പറ്റിയിരുന്നു എന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇത് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അന്വേഷിച്ചിരുന്നില്ല. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിലാണ് പിന്നീട് തട്ടിപ്പ് നടന്നത്.

5

പയ്യന്നൂരിലെ മലബാര്‍ പ്രിന്റിങ് പ്രസില്‍ നിന്ന് വ്യാജ രസീതി അടിച്ചായിരുന്നു തട്ടിപ്പ് എന്നാണ് ആരോപണം. ടി വി രാജേഷ് ആയിരുന്നു സംഭവം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മീഷന്റെ ചെയര്‍മാന്‍. അന്വേഷണ കമ്മീഷന് മുന്നില്‍ എം എല്‍ എയുടെ പേര് സ്വകാര്യ പ്രസ് ഉടമ വെളുപ്പെടുത്തിയിരുന്നു. ഇതോടെയാണ് മധുസൂദനനെതിരെ സി പി ഐ എം നടപടിയെടുത്തത്. സംഭവം പാര്‍ട്ടിക്ക് പുറത്ത് വിവാദമായതിന്റെ പേരിലാണ് കുഞ്ഞികൃഷ്ണന് എതിരായ നടപടിയ്ക്ക് കാരണം എന്നാണ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

സ്റ്റാര്‍ട്ട്.... ക്യാമറ... ആക്ഷന്‍..; സംവിധായിക വേഷത്തില്‍ ഷാലിന്‍; കലക്കിയല്ലോയെന്ന് സോഷ്യല്‍ മീഡിയ

English summary
Payyannur Fund Scam: TI Madusoodanan MLA degraded, collective action in the CPIM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X