കണ്ണൂരിലെ മുഹമ്മദിന് സുമനസുകള്‍ സമാഹരിച്ചത് 46.78 കോടി; 18 കോടിയുടെ മരുന്ന് അടുത്ത മാസം എത്തും
കണ്ണൂര്‍: എസ്എംഎ രോഗം ബാധിതനായ കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനായി സുമനുകള്‍ സംഭാവനയായി നല്‍കിയത് 46.78 കോടി രൂപ. 18 കോടിയുടെ മരുന്നിന് വേണ്ടിയായിരുന്നു ധനശേഖരണം നടത്തിയത്. എന്നാല്‍ മരുന്നിന്റെ ഇരട്ടിയിലധികം തുകയാണ് അക്കൗണ്ടിലേക്കെത്തിയത്. കുഞ്ഞിന്റെ ചികിത്സയ്ക്കായുള്ള സോള്‍ജെസ്മ മരുന്ന് അടുത്ത മാസം ആറിന് എത്തുമെന്ന് മുഹമ്മദിന്റെ മാതാപിതാക്കള്‍ അറിയിച്ചു.
അഞ്ച് ലക്ഷം രൂപയാണ് അക്കൗണ്ടില്‍ ഒറ്റത്തവണയെത്തിയ ഏറ്റവും വലി തുക. ഏറ്റവും കുറഞ്ഞ തുക ഒരു രൂപയും. മുഹമ്മദിന്റെ സഹോദരി അഫ്രയ്ക്കും ചികിത്സയ്ക്ക് വേണ്ട തുകയ്ക്ക ശേഷം ബാക്കി സമാന അസുഖമുള്ള കുട്ടികള്‍ക്ക് നല്‍കുമെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബാക്കി തുക വിനിയോഗിക്കുന്ന കാര്യം സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം
പേശികളെ ക്ഷയിപ്പിക്കുന്ന സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗമാണ് ഈ മുഹമ്മദിനെ ബാധിച്ചിരിക്കുന്നത്. ഈ രോഗത്തെ ചികിത്സിക്കാന്‍ സോള്‍ജെസ്മ എന്ന മരുന്നാണ് വേണ്ടത്. 18 കോടിയോളം ചെലവാക്കിയാല്‍ മാത്രമേ ഈ മരുന്ന് ഇന്ത്യയില്‍ എത്തുകയുള്ളൂ. മുഹമ്മദിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സഹായം എത്തുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലെ ക്യാംപയിനും ധനസമാഹരണത്തിന് സഹായകരമായി. മുഹമ്മദിന്റെ സഹോദരി അഫ്രയ്ക്കും സമാനമായ രോഗമാണ്. രണ്ട് വയസിന് മുമ്പ് ഈ രോഗത്തിന് മരുന്ന് നല്‍കിയാല്‍ മാത്രമേ രോഗം ഭേദമാകുമെന്ന് വിദഗ്ദര്‍ പറയുന്നു. എന്നാല്‍ വിദേശത്ത് നിന്ന് എത്തിക്കേണ്ടത് കൊണ്ടാണ് ഇത്രയും ചെലവ് വരുന്നത്. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന ഈ രോഗം ഒരു ജനിതക രോഗമാണ്. പേശികളുടെ ശക്തി തിരിച്ചു കിട്ടാത്ത വണ്ണം ക്രമേണ കുറഞ്ഞുവരുന്ന ഒരു രോഗമാണിത്.
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി












Click it and Unblock the Notifications