17കാരിയോട് മോശം പെരുമാറ്റം : കണ്ണൂരിൽ ശിശുക്ഷേമ സമിതി ചെയർമാനെതിരെ പോക്സോ കേസ്, രഹസ്യ മൊഴി...
കണ്ണൂർ: കണ്ണൂരിൽ ചൈൽഡ് വെൽഫെയർ സമിതി അധ്യക്ഷനെതിരെ പോക്സോ കേസ്. പെൺകുട്ടി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ ചൈൽഡ് വെൽഫെയർ സമിതി അധ്യക്ഷൻ ഇഡി ജോസഫിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. തലശ്ശേരി പോലീസാണ് കേസെടുത്തത്. ലൈംഗിക അതിക്രമത്തിന് ഇരയായ 17കാരി കൌൺസിലിങ്ങിനെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.

കൌൺസിലിങ്ങിനിടെ
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകൾ പരിഗണിച്ച് പ്രശ്ന പരിഹാരം നിർദേശിക്കേണ്ട ജില്ലാ തലത്തിലുള്ള അതോറിറ്റിയാണ് ശിശുക്ഷേമ സമിതി. പീഡനത്തിനിരയായ 17കാരിയെ ഒക്ടോബർ 21നാണ് കൌൺസിലിങ്ങിന് വേണ്ടി എരഞ്ഞോളിയിലുള്ള ശിശുക്ഷേമ സമിതി ഓഫീസിലേക്ക് എത്തിച്ചത്. ഈ സമയത്ത് ജോസഫ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

മോശമായി സംസാരിച്ചു
പീഡനക്കേസ് പരിഗണിക്കുന്നതിനിടെ ഉദ്യോഗസ്ഥൻ തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയിൽ കണ്ണൂർ കുടിയാൻമല സ്റ്റേഷനിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി കൌൺസിലിങ്ങിനെത്തിയ പെൺകുട്ടിയാണ് വീണ്ടും ഉദ്യോഗസ്ഥനാൽ അപമാനിക്കപ്പെട്ടിട്ടുള്ളത്.

വാദം ഇങ്ങനെ
പെൺകുട്ടിയുടെ പരാതി പുറത്തുവന്നതോടെ 17കാരിയോട് താൻ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പെൺകുട്ടിയോട് സംസാരിക്കുമ്പോൾ വനിതാ കൌൺസിലർമാർ ഉൾപ്പെടെയുള്ളവർ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും ജോസഫിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പോലീസ് നീക്കം
കണ്ണൂരിൽ ചൈൽഡ് വെൽഫെയർ സമിതി അധ്യക്ഷനെതിരെ പെൺകുട്ടി ഗുരുതര ആരോപണങ്ങളുന്നയിച്ച സാഹചര്യത്തിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള കുടിയാൻമല പോലീസ് സ്റ്റേഷനിൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയതായി തലശ്ശേരി പോലീസ് വ്യക്തമാക്കി. ചൈൽഡ് വെൽഫെയർ സമിതി അധ്യക്ഷനിൽ നിന്ന് മൊഴിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
മാരകമായ മയക്കുമരുന്നുകളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിക്കാന്‍ യുഎന്‍; അനുകൂലിച്ച് തരൂര്‍
മോഡേണ വാക്സിൻ മൂന്ന് മാസം വരെ പ്രതിരോധ ശേഷി നൽകുമെന്ന് പഠനം: പ്രായം കുറഞ്ഞ രോഗികളിൽ കൂടുതൽ ഫലപ്രദം!!