• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുഴൽ ഫോൺകേന്ദ്രത്തിൽ നിന്നും കോൾ: തീവ്രവാദ- മാവോയിസ്റ്റ് സാന്നിധ്യം അന്വേഷിക്കുന്നു!!

  • By Desk

ഇരിട്ടി: ആറളത്തിനടുത്തെ കാക്കയങ്ങാട് മുഴക്കുന്ന് റോഡിൽ കംപ്യൂട്ടർ സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിച്ച അനധികൃത ടെലഫോൺ എക്സ്ചേഞ്ച് തീവ്രവാദ സംഘടനകൾക്ക് സഹായകകരമായിട്ടുണ്ടോയെന്നു അന്വേഷിക്കുന്നു. ചുരുങ്ങിയ ചെലവിൽ വിദേശ രാജ്യങ്ങളിലുള്ളവർക്ക് മൊബെൽ ആപ്പുപയോഗിച്ച് ബന്ധപ്പെടാൻ സഹായകരമായ കേന്ദ്രമാണിത്. ചുരുങ്ങിയ ഡാറ്റ ഉപയോഗിച്ച് ആശയവിനിമയം നടത്താവുന്ന ഇത്തരം ഫോൺ കേന്ദ്രങ്ങളിലൂടെയുള്ള കുഴൽ ഫോണുകൾ എന്നാണ് വടക്കെ മലബാറിൽ അറിയപ്പെടുന്നത്.

തിരുവനന്തപുരത്ത് 3 പെണ്‍കുട്ടികളെ കാണാതായി; ഒരാളുടെ മൃതദേഹം കടലില്‍ നിന്നും കണ്ടെടുത്തു

സാധാരണയായി ഗൾഫിലെ ലേബർ ക്യാംപുകളിലാണ് ഇത്തരം കുഴൽ ഫോണുകൾ നാട്ടിലെക്ക് വിളിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ കാക്കയങ്ങാട് നിന്നും യൂറോപ്പ്, പാകിസ്താൻ എന്നിവങ്ങളിലേക്ക് കോളുകൾ പോയത് രാജ്യസുരക്ഷയ്ക്കു് ഭീഷണിയായിട്ടുണ്ടെന്നാണ് പോലീസും ഇന്റലിജൻസ് വിഭാഗവും സൂചിപ്പിക്കുന്നത്.

 കേസ് എൻഐഎയ്ക്ക്

കേസ് എൻഐഎയ്ക്ക്

രാജ്യമാകെ പടർന്നു പിടിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങൾ ഈ അനധികൃത ടെലഫോൺ കേന്ദ്രം ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കാൻ സംസ്ഥാന പോലീസിന് മാത്രം പരിമിതികളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എൻഐക്ക് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. സംസ്ഥാന ഇന്റലിജൻസ് വിഭാഗവും ഈ കാര്യത്തിൽ അനുകൂലമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ പ്രവർത്തിക്കുന്ന ചില തീവ്രവാദ സംഘടനകൾക്കു ഏറെ സ്വാധീനമുള്ള സ്ഥലമാണ് കാക്കയങ്ങാട്. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ആറളം, അമ്പായത്തോട്, കൊട്ടിയൂർ എന്നീ സ്ഥലങ്ങളും കാക്കയങ്ങാടിന് ചുറ്റുവട്ടത്താണ്. ഈ സാഹചര്യത്തിൽ ഇവിടെ നിന്നും പാകിസ്താനിലേക്കും ഗൾഫു രാജ്യങ്ങളിലേക്കും പ്രതിമാസം മൂവായിരത്തിലേറെ കോളുകൾ പോയത് സംസ്ഥാന ഇന്റലിജൻസ് ഗൗരവകരമായാണ് കാണുന്നത്.

കേസിൽ ഒരാൾ അറസ്റ്റിൽ

കേസിൽ ഒരാൾ അറസ്റ്റിൽ

ഇതിനിടെ കാക്കയങ്ങാട് മുഴക്കുന്ന് റോഡിൽ പ്രവർത്തിച്ചിരുന്ന അനധികൃത ടെലഫോൺ എക്സ്ചേഞ്ചിന് വ്യാപക ഗൾഫ് കണക്ഷനുണ്ടെന്നും ഇതു കണ്ടെത്താൻ തുടങ്ങിയിട്ടുണ്ടെന്നും മുഴക്കുന്ന് പൊലീസ് പറഞ്ഞു. ഇതിൽ ചില നമ്പറുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഗൾഫിലെ ലേബർ ക്യാംപുകളിലേതാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിധത്തിന പാകിസ്താൻ, ഗൾഫ്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് പ്രതിമാസം മൂവായിരത്തിലേറെ കോളുകൾ ഇവിടെക്കു വരി ക യും ഇവിടെ നിന്നും കൈമാറുകയും ചെയ്തിട്ടുണ്ടെന്നാണ്. കാക്കയങ്ങാട് മുഴക്കുന്ന് റോഡിൽ കംപ്യൂട്ടർ സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന അനധികൃത ടെലഫോൺ എക്സ്ചേഞ്ചാണ് കഴിഞ്ഞ ദിവസം പോലീസ് റെയ്ഡുചെയ്തു പൂട്ടിച്ചത്. സംഭവത്തിൽ കടയുടമയായ കാക്കയങ്ങാട് കുടലോട് സ്വദേശി കോറോത്ത് അബ്ദുള്‍ ഗഫൂറിനെ (33) അറസ്റ്റു ചെയ്തിട്ടുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

സംസ്ഥാന ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഴക്കുന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ കംപ്യൂട്ടർ ആപ്പിലെ പ്രത്യേക സംവിധാനത്തിലൂടെ നിരക്ക് കുറച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ഇയാള്‍ചെയ്തത്.

വൻ തട്ടിപ്പ്

വൻ തട്ടിപ്പ്

2018 മുതല്‍ തുടങ്ങിയ കാക്കയങ്ങാട്- മുഴക്കുന്ന് റോഡില്‍ സിഫ് സോഫ്റ്റ് ടെക്‌നോളജി എന്ന കപ്യൂട്ടര്‍ സര്‍വ്വീസ് സെന്ററിന്റെ മറവിലായിരുന്നു ദേശീയ സുരക്ഷയെ പോലുംബാധിക്കുന്ന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിദിനം ഗൾഫിൽ നിന്നും യൂറോപ്പിൽ നിന്നും മറ്റുമുള്ള വിദേശകോളുകള്‍ കാള്‍റൂട്ടിംങ്ങ് ഡിവൈസ് ഉപയോഗിച്ച് ഉപഭോക്താകള്‍ക്ക് മിതമായി നിരക്കില്‍ ലഭ്യമാക്കിയായിരുന്നു തട്ടിപ്പ്. മറ്റ് മൊബൈല്‍ സേവന ദാതാക്കള്‍ക്കും സര്‍ക്കാറിനും വലിയ നഷ്ടംവരുത്തി വെക്കുന്ന രിതിയിലുള്ള വന്‍ തട്ടിപ്പാണ് നടത്തിയത്.

പാകിസ്താനുമായി ബന്ധമില്ലെന്ന്

പാകിസ്താനുമായി ബന്ധമില്ലെന്ന്

ദിനം പ്രതി 3000നും 5000നും ഇടയില്‍ കോളുകള്‍ ഇത്തരത്തില്‍ നടത്തിയിരുന്നതായും കണ്ടെത്തി. ഇയാളുടെ സ്ഥാപനത്തില്‍ നിന്നും ഒരു കപ്യൂട്ടറും ലാപ്‌ടോപ്പും മൊബൈല്‍ ഫോണ്‍, കോള്‍ റൂട്ടിംങ്ങ് ഡിവൈസ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ തനിക്ക് പാകിസ്താനുമായി ബന്ധമില്ലെന്നാണ് പിടിയിലായ യുവാവ് മൊഴി നല്‍കിയിരിക്കുന്നത്. എങ്കിലും ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ ഇത് മുഖവിലക്കെടുത്തിട്ടില്ല. സ്വകാര്യ കമ്പനിയുടെ നെറ്റ് വര്‍ക്ക് ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

 ലക്ഷങ്ങൾ നഷ്ടം

ലക്ഷങ്ങൾ നഷ്ടം

സൈബര്‍ സെല്ലില്‍ നിന്നുള്ള വിദഗ്തര്‍ ഉള്‍പ്പെടെ ഇത് പരിശോധിച്ച് വരികയാണ്. ഇത്തരം തട്ടിപ്പുകളിലൂടെ ലക്ഷങ്ങളാണ് ഇയാള്‍ ഉണ്ടാക്കിയതെന്നും പ്രാഥമിക പരിശോധനയില്‍ വ്യക്തമായിടുണ്ട് . ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതാണെന്നാണ് പിടിയിലായ ഗഫുർ പറയുന്നത്. ഐബിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധമുണ്ട് എന്ന് കണ്ടെത്തിയാല്‍ ഇയാളെ എന്‍ഐഎക്കു കൈമാറും. ഇതിനിടെ കഴിഞ്ഞ ദിവസം തന്നെ സ്ഥാപനം പൂട്ടി പോലീസ് സീല്‍ ചെയ്തു.

English summary
Police investigates terror links of phone calls from Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X