Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ സിപിഎമ്മിന്റെ കള്ളവോട്ടിന് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ പോളിംഗ് പൊതുവേ സമാധാനപരമായെങ്കിലും സിപിഎമ്മിന്റെ ചില ശക്തികേന്ദ്രങ്ങളില്‍ കള്ളവോട്ടും അതിക്രമങ്ങളും നടന്നതായി ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. യുഡിഎഫ് പോളിംഗ് ഏജന്റുമാര്‍ക്കു നേരെ ചിലയിടങ്ങളില്‍ അക്രമമുണ്ടായി. കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ അതിക്രമങ്ങള്‍ നടന്നത്. കള്ളവോട്ട് തടയാന്‍ പോളിംഗ് ഉദ്യോഗസ്ഥരും പോലീസും ഫലപ്രദമായി ഇടപെട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരിക്കൂര്‍ കാവുമ്പായി 103-ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് ബൂത്ത് ഏജന്റായിരുന്ന രവീന്ദ്രനെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ 119-ാം ബൂത്തില്‍ യുഡിഎഫ് ഏജന്റായിരുന്ന സിഎംപി നേതാവ് വിവി രവീന്ദ്രനെ കള്ളവോട്ട് എതിര്‍ത്തപ്പോള്‍ അക്രമിച്ച് 10,000 രൂപ തട്ടിപ്പറിച്ചു. രാവിലെ പതിനായിരം രൂപ തിരികെ തരാമെന്നും പകരം കള്ളവോട്ട് മാര്‍ക്ക് ചെയ്ത വോട്ടര്‍പട്ടിക തിരികെ വേണമെന്നും പറഞ്ഞ് ഇയാളെ സിപിഎമ്മുകാര്‍ സമീപിച്ചെങ്കിലും അവരെ തിരിച്ചയക്കുകയാണുണ്ടായത്.

kannur-martin-george

ഇതേ പ്രദേശത്ത് 120-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടിനെ എതിര്‍ത്ത റിട്ടേണിംഗ് ഓഫീസറെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചെങ്കിലും ഭയം കാരണം ഇയാള്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.പയ്യന്നൂര്‍ കാറമേല്‍ 78 -ാം ബൂത്തില്‍ യുഡിഎഫ് ബൂത്ത് ഏജന്റ് ദളിത് വിഭാഗക്കാരി കൂടിയായ ചന്ദ്രിയെ സിപിഎം പ്രവര്‍ത്തകര്‍ കണ്ണടയടക്കം കൂട്ടിയടിച്ചു പരിക്കേല്‍പ്പിച്ചു. മറ്റൊരു ഏജന്റായ വി വി രഞ്ജിത്തിനും അക്രമത്തില്‍ പരിക്കേറ്റു.മമ്പറത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി നരേന്ദ്രബാബു സ്‌കൂട്ടര്‍ തകര്‍ത്തു.

രാത്രി നൂറോളം കുലച്ച വാഴകള്‍ വെട്ടി നശിപ്പിച്ചു. തളിപ്പറമ്പ് കൊളച്ചേരി ഇ ടി കൃഷ്ണന്‍ സ്മാരക എല്‍പി സ്‌കൂളില്‍ 186-ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് ഏജന്റുമാരില്‍ നിന്ന് മൂന്നു തവണ മാര്‍ക്ക് ചെയ്ത വോട്ടര്‍പട്ടിക തട്ടിപ്പറിച്ചു കൊണ്ടു പോയി.അന്നൂര്‍ 84 -ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് എതിര്‍ത്ത യുഡിഎഫ് ബൂത്ത് ഏജന്റുമാരായ നവനീത് നാരായണന്‍, സികെ വിനോദ്കുമാര്‍ എന്നിവരെ മര്‍ദ്ദിച്ചു. ഇവിടെ വോട്ടര്‍പട്ടികയില്‍ 348 റോള്‍ നമ്പരിലുള്ള ഗള്‍ഫിലുള്ള മുഹമ്മദ് ഷറഫലി അക്കാത്ത് ഹൗസ് എന്നയാളുടെ വോട്ട് ചെയ്യാന്‍ എം കെ മൃദുല്‍രാജ് എന്നയാളെത്തിയത് തടഞ്ഞപ്പോഴാണ് അക്രമം നടന്നത്.

പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അശോകന്‍, കടന്നപ്പള്ളി മണ്ഡലം പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളി ,കരിവെള്ളൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റും ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ശശിമാസ്റ്റര്‍ എന്നിവരുടെ വാഹനങ്ങള്‍ തകര്‍ത്തു. മലപ്പട്ടം, പരിയാരം, കുറ്റ്യേരി, വെള്ളാവ് തുടങ്ങിയ പ്രദേശങ്ങളിലും ഇത്തരം അതിക്രമങ്ങള്‍ നടന്നു. പോളിംഗ് ഉദ്യോഗസ്ഥരും പോലീസും ശക്തമായ നടപടി സ്വീകരിച്ച സ്ഥലങ്ങളില്‍ പോളിംഗ് സുഗമമായി നടന്നിട്ടുണ്ട്. എന്നാല്‍ സിപിഎം ഭീഷണിക്ക് ഉദ്യോഗസ്ഥര്‍ വഴങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായ ക്രമക്കേടുകള്‍ നടന്നത്. കള്ളവോട്ടുകളെ സംബന്ധിച്ച് വിശദമായ പരാതി തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കുമെന്നും അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+