കൊവിഡ് കാലം പീഡനക്കാലം: കണ്ണൂരിൽ അധ്യാപികയെ പീഡിപ്പിച്ച പ്രിൻസിപ്പാൽ പോലീസ് തെരയുന്നതിനിടെ മുങ്ങി!!
കണ്ണൂർ: കൊവിഡ് കാലം കണ്ണൂരിനെ സംബന്ധിച്ചിടത്തോളം ലൈംഗിക പീഡന കാലം കൂടിയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ജില്ലയിൽ കഴിഞ്ഞ ആറുമാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്വകാര്യ സ്കൂൾ അധ്യാപികയെ ലൈംഗികമായിപീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ ചൊക്ലി പോലീസ് കേസെടുത്തു. മലപ്പുറം മേൽമുറി സ്വദേശി അബ്ദുൾ ഗഫൂറിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ 24 നായിരുന്നു സംഭവം.
ഔദ്യാഗിക ആവശ്യത്തിനായി പ്രിൻസിപ്പലിന്റെ ഓഫീസിലെത്തിയ അധ്യാപികയെ പ്രിൻസിപ്പൽ കടന്നു പിടിക്കുകയായിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ട് പുറത്തേക്കോടിയ അധ്യാപിക സഹ അധ്യാപകരേയും മാനേജ്മെന്റിനേയും വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതേ തുടർന്ന് പ്രിൻസിപ്പലിനെ സർവീസിൽ നിന്നും മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രിൻസിപ്പൽ ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. പ്രതിയെ തേടി മലപ്പുറത്തേക്ക് പോകുമെന്ന് ചൊക്ളി പോലീസ് അറിയിച്ചു.

ഇതിനിടെ ആലക്കോട് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടാംപ്രതി അറസ്റ്റില്‍. രയരോരത്തെ കൊട്ടാരത്തില്‍ പ്രകാശ് കുര്യന് (35) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാളും കേസിലെ ഒന്നാംപ്രതിയുമായ ആലക്കോട് നെല്ലിപ്പാറ സ്വദേശിയായ യുവാവ് ഒളിവിലാണ്. ഇയാള്‍ സംസ്ഥാനം വട്ടതായും സൂചനയുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാറിനെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 25നാണ് കേസിനാസ്പദമായ സംഭവം. കാര്‍ത്തികപുരത്തെ ഭര്‍ത്തു വീട്ടില്‍ താമസിച്ചുവരുന്ന യുവതിയെയാണ് പീഡനത്തിനിരയാക്കിയത്. ഫോണില്‍ ബന്ധം സ്ഥാപിച്ച ശേഷമാണ് യുവാക്കള്‍ ചതിയില്‍ വീഴ്ത്തിയത്.
25ന് വീട്ടില്‍ നിന്നും പുറത്തേക്ക് പോയ യുവതിയെ പിന്നാലെ കാറില്‍ എത്തിയ ഇരുവരും തട്ടിക്കൊണ്ടുപോയ ശേഷം നെല്ലിപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വൈകുന്നേരത്തോടെയാണ് ഇവര്‍ യുവതിയെ വിട്ടയച്ചത്. തുടര്‍ന്ന് തളിപ്പറമ്പ് പോലീസില്‍ എത്തി പരാതി നല്‍കുകയായിരുന്നു. കൂട്ടബലാത്സംഗ കുറ്റം ചുമത്തി തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പീഡനം നടന്ന സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും പ്രതികള്‍ സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് ആലക്കോട് ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പ്രതിയെ പിടികൂടിയത്. സി.ഐയുടെ സംഘത്തിലുള്ള എസ്.ഐ എന്‍.കെ ഗിരീഷ്, എ.എസ്.ഐ കെ. സത്യന്, സീനിയര്‍ സി.പി.ഒമാരായ സുരേഷ് കക്കറ, ടി.കെ ഗിരീഷ്, സിന്ധു എന്നിവരാണ് സമര്‍ത്ഥമായ നീക്കത്തിലൂടെ പ്രതിയെ വലയിലാക്കിയത്. ...
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications