നടുവില്‍ പഞ്ചായത്തില്‍ പ്രതിഷേധം ശക്തം: പാര്‍ട്ടി യോഗം നടത്താന്‍ അനുവദിക്കാതെ കോണ്‍ഗ്രസ് വിമതവിഭാഗം
ആലക്കോട്: നടുവില്‍ പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉടലെടുത്ത സംഘടനാ വിഷയങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെടാതെ പുകയുന്നു.
കെ.റെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ഡി.സി.സി നിര്‍ദ്ദേശപ്രകാരം വിളിച്ച് ചേര്‍ത്ത ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗം പ്രതിഷേധക്കാര്‍ തടസപ്പെടുത്തി.
പാര്‍ട്ടിയുടെ മേല്‍ക്കമ്മിറ്റി എടുക്കുന്ന തിരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള യന്ത്രങ്ങളല്ല പാര്‍ട്ടി കമ്മിറ്റികളെന്നും കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങള്‍ വില വെയ്ക്കാത്ത സാഹചര്യത്തില്‍ കമ്മിറ്റി യോഗം നടത്തേണ്ടതില്ലെന്നും ഭാരവാഹികളില്‍ ഭൂരിപക്ഷവും, നിലപാടെടുത്തു നടുവിലിലെ സംഘടനാവിരുദ്ധമായ വിഷയങ്ങവ കഴിഞ്ഞ ദിവസം ചേര്‍ന്ന ഡി.സി സി യോഗത്തില്‍ അവതരിപ്പിച്ച ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടിന് ഡി.സി സി യോഗത്തില്‍ മറുപടി പോലും ലഭിക്കാത്ത സാഹ ചര്യത്തില്‍ എന്തിനാണ് ഈ കമ്മിറ്റികള്‍ എന്ന ചോദ്യത്തിന് ഡി.സിസി ഭാരവാഹികളായ തോമസ് വെക്കത്താനം ജോസ് വട്ടമല ബിജു പുളിയം തൊട്ടി എന്നിവര്‍ നിശബ്ദരായി.

നടുവില്‍ ,,കരുവന്‍ചാല്‍ മണ്ഡലം കമ്മറ്റികളുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ ഈ സംഘടനാ സംവിധാനങ്ങളെ ഇരുട്ടില്‍ നിറുത്തി ഡി.സിസി നടുവില്‍ പഞ്ചായത്ത് വിഷയത്തില്‍ സി.പിഎം പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബേബി ഓടംപള്ളിയെ തിരിച്ചെടുക്കുകയും പിന്നീട് നടുവുല്‍ പഞ്ചായത്ത് പ്രസിഡന്റായിഅവരോധിക്കുകയും ചെയ്ത ഡി.സി.സിയുടെ നടപടിയാണ് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടാകാന്‍ കാരണം.
്ഡിസിസിയുടെ ഏകപക്ഷീയമായ നിലപാട് ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് പാര്‍ട്ടി ഭാരവാഹികള്‍ എതിര്‍ക്കുന്നത് ബ്ലോക്ക് ഭാരവാഹികളായ വര്‍ഗിസ് പയ്യംപള്ളില്‍ ടി എന്‍ ബാലകൃഷ്ണന്‍ ജോണ്‍സണ്‍ മഞ്ഞക്കുന്നേല്‍ ബിജു പുതുപറമ്പില്‍ റോയി ചക്കാ നിക്കുന്നേല്‍ ബെന്നി പീടിയേക്കല്‍ വിന്‍സന്റ് പല്ലാട്ട് ടോമി കുമ്പിടിയാമ്മാക്കല്‍ ഷാജി പാണംകുഴി ബാബു പള്ളിപ്പുറം കെ ഗോവിന്ദന്‍ മാസ്റ്റര്‍ പി.പി രാഘവന്‍ ബാബു കിഴക്കേപ്പറമ്പില്‍ പി.പി അജയന്‍ ത്രേസ്യാമ്മ ജോസഫ് നേതാക്കള്‍ ഈ വിഷയത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. ഇതോടെ പഞ്ചായത്ത് ഭരണം എല്‍.ഡി. എഫില്‍ നിന്നും പിടിച്ചെടുത്തുവെങ്കിലും പാര്‍ട്ടി യോഗങ്ങള്‍ ചേരാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് മലയോരത്തെ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ നടുവില്‍ പഞ്ചായത്ത്.












Click it and Unblock the Notifications