യുക്രൈയ്‌നില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും നാട്ടിലേക്ക് കൊണ്ടുവരും: പിഎസ് ശ്രീധരൻ പിളള
കണ്ണൂര്‍: ഭാരതസര്‍ക്കാര്‍ യുക്രൈയ്‌നില്‍ യുദ്ധക്കെടുതിയില്‍ കുടുങ്ങിയ പരമാവധി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ള പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ രാജ്യങ്ങളും അവര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നുള്ളഅഭിപ്രായമാണ് കഴിഞ്ഞ ദിവസം അമേരിക്ക പ്രകടിപ്പിച്ചത്, അതേ സമയം ഭാരത സര്‍ക്കാര്‍ റഷ്യയുടെയും അനുമതിയോടു കൂടി കഴിയാവുന്നത്ര ആളുകളെ നാട്ടിലെത്തിക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

കേരളാഗവര്‍ണറെ നീക്കം ചെയ്യാന്‍ സംസ്ഥാനത്തിന് അധികാരം വേണമെന്ന സംസ്ഥാ നസര്‍ക്കാറിന്റെ അഭിപ്രായത്തോട് ഗവര്‍ണറെന്ന നിലയില്‍ താന്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അക്കാദമിക്ക് തലത്തില്‍ ഒരു പാട് ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണിത്. ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുള്ളത് പോലെ സംസ്ഥാനത്തിനും അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഈക്കാര്യത്തില്‍ തന്റെനിലപാട് താനെഴുതിയ പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം ആരുനടത്തിയാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അപലപിക്കപ്പെടേണ്ടതാണെന്നും് ശ്രീധരന്‍പിള്ള പറഞ്ഞു. ഈ വിഷയത്തില്‍ താന്‍ നേരത്തെ അഭിപ്രായം വ്യക്തമാക്കിയതാണ്. താന്‍ എഴുതിയ പുസ്തകങ്ങളില്‍ ഈക്കാര്യം പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകരാഷ്ട്രീയമവസാനിപ്പിക്കാന്‍ എല്ലാവരും തയ്യാറാകണം. ആശയപരമായുള്ള പോരാട്ടമാണ് വേണ്ടെന്നും അതാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications