'വേദ തത്വങ്ങള്‍ കവിതാരൂപത്തിൽ അവതരിപ്പിക്കാന്‍ ഗുരുദേവനോളം മറ്റൊരാള്‍ക്കും കഴിഞ്ഞില്ല'
പാനൂര്‍: വേദത്തിന്റെ തത്വങ്ങള്‍ കവിതാരൂപത്തിലൂടെ അവതരിപ്പിക്കാന്‍ ഗുരുദേവനോളം സാധിച്ച മറ്റൊരാളും ജനിച്ചിട്ടില്ല എന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.പൊയിലൂര്‍ ശ്രീനാരായണ മഠം സുവര്‍ണ്ണജൂബിലി ആഘോഷസമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശ്രമങ്ങളും സന്ദേശങ്ങളും വഴികാട്ടിയാണെന്നും കുട്ടികളെ അതിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.ആത്മീയ സദസ്സുകള്‍ ഒരു പഠന കളരി പോലെയാണ്.മാനവരാശിക്ക് വഴികാട്ടിയായി നില്‍ക്കാന്‍ ഗുരുവിന് സാധിച്ചു.സാഹിത്യം ,സംഗീതം എന്നിവ മനുഷ്യന്റെ ഭാഷയില്‍ ജനങ്ങള്‍ക്ക് അദ്ദേഹം പകര്‍ന്നു നല്‍കി.പരമമായ അവകാശമുള്ളത് ജനങ്ങള്‍ക്ക് മാത്രമാണ് എന്നും ജനങ്ങളുടെ വഴികാട്ടികളാണ് ഋഷീശ്വരന്മാര്‍ എന്നും അദ്ദേഹം പറഞ്ഞു.

ധര്‍മ്മം മതമല്ല .ആത്മീയതയുടെ ഉള്‍വിളി അന്തര്‍ലീനമായ സംസ്‌കൃതിയുടെ പിന്‍ഗാമികള്‍ ആണ് നമ്മള്‍ .ലോകം ആത്മീയതയുടെ പാതയിലേക്ക് വരികയാണ്.ആത്മീയതയാണ് മാനവരാശിക്ക് ഉള്ള ഭാരതത്തിന്റെ സംഭാവന.ഇന്ന് ലോകക്രമം മാറിക്കൊണ്ടിരിക്കുകയാണ് എന്നും വിശ്വ ഗുരുവായി ഭാരതം മാറുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഒടുവിലത്തെ സെന്‍സസ് അനുസരിച്ച് ഭാരതത്തില്‍ .25 ശതമാനം ആളുകളാണ് ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവര്‍ .മറ്റു ലോകരാജ്യങ്ങളില്‍ ഭൂരിപക്ഷം പേരും അവിശ്വാസികളാണ്.ആത്മീയതയില്‍ ഊന്നി നിന്നുള്ള പ്രവര്‍ത്തനം ആ ധാര്‍മികതയാണ് ഈ നാടിന്റെ മുതല്‍ക്കൂട്ട്.ഇന്ത്യന്‍ വംശജര്‍ ഇന്ന് ബ്രിട്ടന്റെയും പോര്‍ച്ചുഗലിന്റെയും ഭരണസാരഥ്യത്തിലേക്ക് എത്തിച്ചേര്‍ന്നു.അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
കെ പി മോഹനന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. .ശിവഗിരി മഠം പ്രസിഡണ്ട് സച്ചിദാനന്ദ സ്വാമികള്‍ അനുഗ്രഹ ഭാഷണം നടത്തി. ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസ് സംസാരിച്ചു.വാസു അത്തോളില്‍ ഉപഹാര സമര്‍പ്പണം നടത്തി. രവീന്ദ്രന്‍ പൊയിലൂര്‍ സ്വാഗതവും കെ.കെ ദിനേശന്‍ നന്ദിയും പറഞ്ഞു.
ഇന്നലെ നടന്ന ശ്രീ നാരായണ ദാര്‍ശനിക സെമിനാര്‍ കേരള നിയമസഭ സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം പ്രസിഡണ്ട് സച്ചിദാനന്ദ സ്വാമികള്‍ അനുഗ്രഹ ഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് കെ.ലത അധ്യക്ഷത വഹിച്ചു. ഇ.പി ബിജു സ്വാഗതവും ബാബു മോളി നന്ദിയും പറഞ്ഞു.
വാര്‍ഷികാഘോഷ സമാപന സമ്മേളനം അഡ്വ.കെ.എന്‍ എ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സി.കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ധര്‍മ്മചൈതന്യസ്വാമികള്‍ അനുഗ്രഹ ഭാഷണം നടത്തി. കെ.ശശിധരന്‍ , സുഭാഷ് പൊയില്‍ ,സ്നേഹ നാരായണ്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications