കണ്ണൂര്‍ നഗരത്തില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് റാഗിങ്: 5 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു
കണ്ണൂര്‍: തളിപറമ്പിലും പരിസര പ്രദേശങ്ങളിലെയും വിവിധ സ്കൂളില്‍ റാഗിങ് അക്രമങ്ങള്‍ വര്‍ധിക്കുന്നതായി പരാതി. റാഗിങ് എന്ന പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായ അക്രമത്തിനാണ് ഇരയാക്കുന്നത്. ഏതാനും ദിവസംമുന്പ് പരിയാരം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒരു സംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ചു സീനിയര്‍ വിദ്യാര്‍ത്ഥികളെ തിരിച്ചടിക്കുകയും ചെയ്തു.
സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടു ദിവസം വിദ്യാലയം അടച്ചിടേണ്ടി വന്നിരുന്നു. ഇതിനു ശേഷം അധ്യാപക, രക്ഷാകര്‍തൃസമിതി യോഗം ചേരുകയും റാഗിങിനെ കര്‍ശനമായി നേരിടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. അഞ്ചു രക്ഷിതാക്കള്‍ വിധം അധ്യയന വേളയില്‍ സ്കൂളിന് കാവല്‍ നില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ രക്ഷിതാക്കളുടെ കാവലിലാണ് സ്കൂളില്‍ ശാന്തമായ അന്തരീക്ഷത്തില്‍ അധ്യയനം നടക്കുന്നത്.

കഴിഞ്ഞ ദിവസം സീതിസാഹിബ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായ റാഗിങിനെ ഇരയാക്കിയിരുന്നു. മാരകമായി പരുക്കേറ്റ ചുടല സ്വദേശി കെ.കെ അഫ്സലിനെ (17)തളിപറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സ്കൂള്‍ ഭക്ഷണം കഴിക്കുന്നതിനായി ഇടവേളയ്ക്കു വിട്ടപ്പോള്‍ സ്കൂളിന് പുറത്തുവെച്ചു ഒരു സംഘം അഫ്സലിനെ ചോദ്യം ചെയ്തിരുന്നു. അല്പസമയം നീണ്ടവാക്തര്ക്കത്തിനു ശേഷം ബസില്‍ കയറി അഫ്സല് തളിപറമ്പ് ഹൈവെ ജുമാമസ്ജിദില്‍ നിസ്കാരത്തിന് എത്തി.
ഇതേ സമയം ഇരുപത്തിയഞ്ചോളം പേരടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ അഫ്സലിനെ പിന്തുടര്ന്ന് ഹൈവേയില്‍ എത്തുകയായിരുന്നു. പളളിയിലേക്ക് പോവുകയായിരുന്ന അഫ്സലിനെ ഇവര്‍ തന്ത്രപൂര്‍വ്വം നേര് എതിര്‍വശത്തുളള സിറ്റിസെന്ററിന്റെ കാര്‍പാര്‍ക്കിങ് സ്ഥലത്തു കൊണ്ടു പോയി. അവിടെ വെച്ചു പട്ടിക കഷ്ണം ഉള്‍പ്പെടെ ഉപയോഗിച്ചു മര്‍ദ്ദിച്ചുവെന്നാണ് പരാതി. പരുക്കേറ്റ് അവശനായ അഫ്സല് ഹൈവെയിലെ വ്യാപാരിയായ പിതാവ് ഇസ്മയിലിനെ ഫോണ്‍ ചെയ്തുവിവരമറിയിക്കുകയായിരുന്നു. ഇസ്മയിലെത്തിയാണ് മകനെ തളിപറമ്പ് സഹകരണാശുപത്രിയിലെത്തിച്ചത്. തളിപറമ്പ് പൊലിസില്‍ സ്കൂള്‍ അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തു അന്വേഷണമാരംഭിച്ചത്.
നേരത്തെ തന്നെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ ഒരു സംഘത്തിന്റെ ഭീഷണി അഫ്സലിനുണ്ടായിരുന്നു. വാട്സ് ആപ്പില്‍ അവര്‍ പറയുന്ന രീതിയിലുളള സന്ദേശം അയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തിയത്. ഇതിന് സമാനമായി കഴിഞ്ഞ ദിവസം ജാമിയ ഹംദര്‍ദ് കോളേജില്‍ ബി. എസ്.സി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗിങിന് ഇരയാക്കിയത് അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കണ്ണൂര്‍ സിറ്റി പൊലിസ് കേസെടുത്തിട്ടുണ്ട്. ബി. എസ്.സി സൈക്കോളജി ഒന്നാം വര്‍ഷവിദ്യാര്‍ത്ഥി മുഹമ്മദ് ഹിഷാമിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു വഴിയില്‍ ഉപേക്ഷിച്ചത്.
സംഭവവുമായി ബന്ധപ്പെട്ടു സ്ഥാപന മേധാവിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. കഴിഞ്ഞജൂലായ് 29 ന് വൈകിട്ട് അഞ്ചുമണിയോടെ കോളേജില്‍ നിന്നും ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹിഷാമിനെ കാംപസിന് സമീപത്തു നിന്നും വിദ്യാര്‍ത്ഥികള്‍ സ്വിഫ്റ്റ് കാറില്‍ തട്ടിക്കൊണ്ടു പോവുകയും മര്‍ദ്ദിച്ചതിനു ശേഷം പഴയബസ്സ്റ്റാന്‍ഡ് പരിസരത്ത് ഇറക്കിവിടുകയുമായിരുന്നു. പെരളശേരി മുണ്ടലൂരിലെ കെ. മുഹമ്മദ് സിനാന്, കൈതേരിപൊയിലിലെ എം.മുഹമ്മദ് സജീര്‍, കോട്ടയം മലബാറിലെ എന്‍.അബ്ദുള്‍ ബാസിത്ത്, പൊന്ന്യം സ്രാമ്പിയിലെ ടി.നിഹാല്‍, കക്കാട് സ്വദേശി മഠത്തില്‍ സിയാന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കോളേജിലെ മേധാവിയായ ഡോ.ടി.പി മമ്മൂട്ടിയാണ് റാഗിങിനെതിരെ പൊലിസില്‍ പരാതി നല്‍കിയത്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications