കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളത്തിലിറങ്ങുന്ന പ്രവാസികൾക്ക് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്

  • By Desk
Google Oneindia Malayalam News

മട്ടന്നൂർ: വിദേശരാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികൾക്ക് കൂടുതൽ പരിശോധനയുമായി ആരോഗ്യ വകുപ്പ് അധികൃതർ. വെള്ളിയാഴ്ച്ച കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ മുഴുവന്‍ പ്രവാസികളെയും റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയരാക്കി. ഉച്ചയ്ക്ക് ഒരു മണിക്ക് അബുദാബിയിൽ നിന്നെത്തിയ 195 യാത്രക്കാരെ മുഴുവനും പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമാണ് വിട്ടയച്ചത്.

കണ്ണൂരിൽ കൊവിഡ് ഭേദദമായയാൾ മരിച്ചു: രോഗം സ്ഥിരീകരിച്ചത് ചക്ക പറിക്കുന്നതിനിടെ വീണ് പരിക്കേറ്റതോടെ കണ്ണൂരിൽ കൊവിഡ് ഭേദദമായയാൾ മരിച്ചു: രോഗം സ്ഥിരീകരിച്ചത് ചക്ക പറിക്കുന്നതിനിടെ വീണ് പരിക്കേറ്റതോടെ

ഇതിൽ രോഗം ലക്ഷണം കണ്ടെത്തിയവരെ സ്രവ പരിശോധനയ്ക്കായി മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളേജിൽ സജ്ജമാക്കിയ കൊവിഡ് കെയർ സെന്റർ, അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജിലെ കൊ വിഡ് കെയർ സെന്റർ എന്നിവടങ്ങളിലേക്ക് മാറ്റി. ബാക്കിയുള്ളവരെ ഹോം ക്വാറന്റിനി ലും സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റി.

corona15-15901

കണ്ണൂർ വിമാനതാവളത്തിൽ വെള്ളിയാഴ്ച്ച മാത്രം 12 വിമാനങ്ങളാണ് ഗൾഫ് നാടുകളിൽ നിന്നും സർവീസ് നടത്തിയത് ഇതിൽ പ്രവാസി സംഘടനകൾ സ്പോൺസർ ചെയ്ത ചാർട്ടേഡ് വിമാനങ്ങളുമുണ്ട്. ഇവർക്കെല്ലാം പരിശോധനയ്ക്കാവശ്യമായ ക്രമീകരണങ്ങള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കായിരുന്നു.

നിലവില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് യാത്രക്കാരുടെ ശരീര ഊഷ്മാവ് അളക്കുകയും പ്രശ്നങ്ങളുള്ളവരെ കൂടുതല്‍ പരിശോധനകള്‍ക്കായി കോവിഡ് സെന്ററുകളിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. രോഗലക്ഷണങ്ങളൊന്നുമില്ലാത്തവരെ ഹോം ക്വാറന്റൈനിലേക്കോ നിരീക്ഷണകേന്ദ്രങ്ങളിലേക്കോ അയക്കുന്നുണ്ട്.

പുതിയ ക്രമീകരണത്തില്‍ മുഴുവന്‍പേരുടെയും പരിശോധന റാപ്പിഡ് ടെസ്റ്റിലൂടെ വിമാനത്താവളത്തില്‍തന്നെ നടത്തുന്നുണ്ട്.. ഫലം നെഗറ്റീവായവരെ മാത്രമേ പുറത്തുവിടൂ. പോസിറ്റീവായവരെ താല്‍ക്കാലികമായി ഒരുക്കുന്ന കൊവിഡ് സെന്ററുകളിലേക്ക് മാറ്റി അവിടെ ഇന്നലെ തന്നെ സ്രവപരിശോധന നടത്തി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലം വന്നശേഷം നെഗറ്റീവായവരെ ഹോം ക്വാറന്റൈനിലേക്ക് വിടും. വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കണ്ണൂർ വിമാനതാവളത്തിൽ വന്നിറങ്ങിയ രോഗലക്ഷണമില്ലാത്ത മാഹി സ്വദേശികളെ വീടുകളിലെത്തിക്കാൻ വെള്ളിയാഴ്ച്ച അർധരാത്രി വരെ മാഹിയിലേക്ക് പ്രത്യേക കെഎസ്ആർടിസി ബസും സർവീസ് നടത്തിയിരുന്നു.


English summary
Rapid antibody test for expats landed in Kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X