പളുങ്കു ബസാറിലെ കവർച്ച കേസ്; പ്രതികൾ ഇപ്പോഴും കാണാമറയത്ത് തന്നെ, പോലീസ് ഇരുട്ടിൽ തപ്പുന്നു
തളിപ്പറമ്പ്: പരിയാരം പോലീസ് സ്റ്റേഷനിൽ മാസങ്ങൾക്കു മുൻപെ നടന്ന കവർച്ചാ കേസുകളിൽ പ്രതികളെ കണ്ടെത്താനാവാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. പരിയാരം സ്റ്റേഷൻ പരിധിയിലെ ചിതപ്പിലെ പൊയില്‍ പളുങ്കു ബസാറിലെ വീട്ടിൽ കവര്‍ച്ച നടന്നിട്ട് ഏഴുമാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 29 ന് രാത്രി നബിദിനാഘോഷത്തിനായി വീട്ടുകാര്‍ പള്ളിയില്‍ പോയപ്പോഴാണ് പ്രവാസിയായ മാടാളന്‍ അബ്ദുള്ളയുടെ വീട്ടില്‍ കവര്‍ച്ച നടന്നത് വീടിന്റെ പിറക് വശത്തെ ജനലിന്റെ കമ്പികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷണം നടത്തിയത്. 25 പവന്‍ സ്വര്‍ണ്ണവും, 18000 രൂപയുമാണ് കവര്‍ച്ച നടത്തിയത്. അന്നേ ദിനം തന്നെ ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണം തുടങ്ങിയെങ്കിലും ഇപ്പോഴും പ്രതികള്‍ കാണാമറയത്താണ്.

ഇതിനിടെ ബസാറിന്റെ സമീപ പ്രദേശമായ ചിതപ്പിലെ പൊയിലിലെ പെട്രോള്‍ പമ്പിന് സമീപം ഒക്ടോബര്‍ 20ന് വയോധികയെ കെട്ടിയിട്ട് കവര്‍ച്ച നടന്നിരുന്നു .ഇതിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രതേക അന്വേഷണ സംഘം രുപീകരിച്ചിരുന്നു. ഈ കേസിലെ പ്രതികളെയും അന്വേഷണ സംഘം പിടികൂടി അറസ്റ്റ് ചെയ്യുകയും മോഷണമുതല്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവരല്ല പളുങ്ക് ബസാര്‍ കവര്‍ച്ച് പിന്നിലെന്ന് പോലീസിന് ബോധ്യമാകുകയായിരുന്നു. തുടര്‍ന്നും പളുങ്കു ബസാര്‍ കവര്‍ച്ച കേസില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. ഇത്തരത്തില്‍ പരിയാരം സ്റ്റേഷന്‍ പരിധിയില്‍ നിരവധി കവര്‍ച്ച കേസുകളാണ് തെളിയാനുള്ളത്. രാത്രികാലങ്ങളിൽ വീടു കുത്തി തുറന്ന് വീട്ടുകാരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി നടക്കുന്നകവര്‍ച്ചകളില്‍ പ്രതേക അന്വേഷണ സംഘം രൂപീകരിക്കുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ പോലീസിന് കഴിയാത്തത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പളുങ്കു ബസാറിലെ പോലെ നാടിനെ ഞെട്ടിച്ച കവര്‍ച്ചകളിലെ അന്വേഷണത്തിന് പോലീസ് പ്രാധാന്യ നല്‍കുന്നില്ല എന്നും അതു കൊണ്ടാണ് കവര്‍ച്ചക്കാരെ പിടിക്കാന്‍ സാധിക്കാത്തതെന്നും പ്രദേശവാസികൾ ആരോപിച്ചു. കണ്ണൂർ ജില്ലയിൽ ഇതര സംസ്ഥാനക്കാരായ കവർച്ചാസംഘങ്ങൾ എത്തുകയും ഇവർ വീടുകളിൽ കയറി കവർച്ച നടത്തി സ്വദേശത്തേക്ക് മുങ്ങുകയുമാണെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications