Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് ബോംബാക്രമണം; കണ്ണൂരില്‍ വീട്ടമ്മ മരിച്ചു

കണ്ണൂര്‍: ആര്‍എസ്എസ് ബോംബാക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. കണ്ണൂര്‍ പിണറായിയിലെ വെണ്ടുട്ടായിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഷൈജന്റെ അമ്മ സരോജിനിയമ്മ (63) ആണു മരിച്ചത്. ഫിബ്രുവരി ഒന്നിന് ഇവരുടെ വീട്ടിനുള്ളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് സരോജിനിയുടെ മരണം.

ആക്രമണത്തില്‍ ഷെജന്റെ അച്ഛന്‍ പലേരി അച്യുതന്‍ (70), സഹോദരന്‍ ഷാജി (42) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. പുലര്‍ച്ചെ വീടു തകര്‍ത്ത് ഉള്ളില്‍ കയറിയശേഷം ബോംബെറിയുകയായിരുന്നു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ഷൈജന്റെയും സുഹൃത്തുക്കളുടെയും വാഹനങ്ങളും അക്രമികള്‍ തകര്‍ത്തിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഇതാദ്യമായാണ് ഒരു സ്ത്രീ കൊല്ലപ്പെടുന്നത്.

kannur-map-copy

ആര്‍എസ് എസ് ആക്രമണത്തില്‍ കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പില്‍ പ്രേമന്‍ എന്നയാള്‍ മരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് മറ്റൊരു മരണം കൂടി നടന്നതിരിക്കുന്നത്. കണ്ണൂര്‍ വീണ്ടും അശാന്തിയിലേക്ക് പോകുകയാണെന്ന് ജനങ്ങള്‍ ആശങ്കപ്പെടുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സമാധാനം പുന:സ്ഥാപിക്കാനായി സര്‍വകക്ഷിയോഗം സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

കതിരൂരിലെ മനോജ് കുമാര്‍ കൊലപ്പെട്ടശേഷം ആര്‍എസ്എസ് തലശ്ശേരി പ്രദേശങ്ങളില്‍ വ്യാപകമായ അക്രമമാണ് നടത്തിവരുന്നതെന്ന് സിപിഎം ആരോപിച്ചു. കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണത്തിന്റെ തണലിലാണ് ആര്‍എസ്എസ് അഴിഞ്ഞാടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ആരോപിച്ചിരുന്നു. തലശ്ശേരി കൂത്തുപറമ്പ് എന്നിവടങ്ങളില്‍ പോലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+