• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുധാകരന്റെ തട്ടകമായ കണ്ണൂരില്‍ ശശി തരൂരിന് ആവേശകരമായ വരവേല്‍പ്പ്

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശിതരൂരിന് ആവേശകരമായ സ്വീകരണം. അതേസമയം സ്വീകരണപരിപാടിയില്‍ നിന്നും ഒരുവിഭാഗം നേതാക്കള്‍ വിട്ടു നിന്നത് ശ്രദ്ധേയമായി. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ തട്ടകമായ കണ്ണൂരില്‍ ഒരുദിവസത്തെ പര്യടനത്തിനാണ് എം.കെ രാഘവന്‍ എം.പിയോടൊപ്പം ശശി തരൂര്‍ എത്തിയത്. മലബാര്‍ പര്യടനത്തിന്റെ ഭാഗമായി കണ്ണൂരില്‍ എത്തിയ തരൂരിന് ഡി.സി.സി ഓഫിസില്‍ സ്വീകരണമൊരുക്കി. ആവേശകരമായ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകരും ഒരുവിഭാഗം നേതാക്കളും ശശിതരൂരിനെ സ്വീകരിച്ചത്.

ഡി.സി.സി നേതാക്കള്‍ തരൂരിനെ ഓഫീസിലേക്ക് സ്വീകരിച്ചാനയിച്ചു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന നെഹ്രു അനുസ്മരണത്തില്‍ പങ്കെടുക്കുന്നതിനാണ് തരൂര്‍ കണ്ണൂരിലെത്തിയത്. ഡി.സി.സി അധ്യക്ഷന്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ശശി തരൂരിനെ സ്വീകരിച്ചത്. തുടര്‍ന്ന് ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന നെഹ്രു അനുസ്മരണ സെമിനാര്‍ ശശി തരൂര്‍ ഉദ്ഘാടനം ചെയ്തു. വികസനത്തിന് ജനാധിപത്യസംവിധാനം ശക്തിപ്പെടണമെന്ന് ചിന്തിച്ച നേതാവായിരുന്നു ജവഹര്‍ലാല്‍ നെഹ്രുവെന്ന് തരൂര്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

വിദേശകാര്യത്തിലും സയന്‍സ്, ടെക്‌നോളജിയുടെ കാര്യത്തിലായാലും രാജ്യത്തിന്റെ കുറിപ്പിലും നെഹ്രുവിന്റെ പങ്ക്‌വലുതായിരുന്നുവെന്ന് തരൂര്‍ പറഞ്ഞു. എല്ലാമതങ്ങളെയും ബഹുമാനിച്ചിരുന്ന രാജ്യത്തിന്റെ സ്ഥിതി ഇന്ന് അപകടകരമാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലാണ്ജഹര്‍ലാല്‍ നെഹ്രുസ്മാരക ലൈബ്രറി സെമിനാര്‍ നടത്തിയത്. ലൈബ്രറി വര്‍ക്കിങ് ചെയര്‍മാന്‍ ടി. ഒ മോഹനന്‍ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി, മാര്‍ട്ടിന്‍ ജോര്‍ജ്, ലൈബ്രറി സെക്രട്ടറി രത്‌നകുമാര്‍, വി.പി കിഷോര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂരിലേക്ക് വരും വഴി രാവിലെ തലശേരി ബിഷപ്പ് ഹൗസിലും ശശി തരൂര്‍ സന്ദര്‍ശനം നടത്തിയിരുന്നു.

തനിക്കെതിരെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എയ്യുന്ന വിമര്‍ശനങ്ങളുടെ ഒളിയമ്പുകളെ പ്രതിരോധിച്ചുകൊണ്ടാണ് തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് തലശേരിയില്‍ പ്രതികരിച്ചത്.തനിക്കെതിരേ ഉയരുന്ന വിഭാഗീയ ആരോപണം വിഷമുണ്ടാക്കുന്നതാണെന്നു ശശി തരൂര്‍ എം.പി പറഞ്ഞു. തലശേരി ബിഷപ്പ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാറില്‍ വ്യത്യസ്ത പരിപാടികളിലാണ് താന്‍ പങ്കെടുത്തത്. അതില്‍ മതമേലധ്യക്ഷന്‍മാരെ സന്ദര്‍ശിക്കുന്നതും പൊവിഡന്‍സ് വിമണ്‍സ് കോളജ് സന്ദര്‍ശനവും മറ്റു സെമിനാറുകളുമടക്കമുണ്ട്. എല്ലാം പൊതുപരിപാടികളാണ്. ഇതില്‍ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് എനിക്കറിയണം. വിഭാഗീയത ഔദ്യോഗികമായി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. ആരാണ് വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നതെന്നു എല്ലാര്‍ക്കുമറിയാം. ഊതി വീര്‍പ്പിച്ച ബലൂണല്ല. ആരുടെ ബലൂണാണ് പൊട്ടുന്നതെന്നു നോക്കാം. ആരെയും അധിക്ഷേപിക്കുന്ന വ്യക്തിയല്ല. മലബാര്‍ ഭാഗത്തേക്കുള്ള ഈ സന്ദര്‍ശനം എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടതിനാലാണ്. രണ്ട് കോണ്‍ഗ്രസ് എം.പിമര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ ആര്‍ക്കാണ് വിഷമം. തന്നെ ആരെങ്കിലും ഭയക്കുന്നുണ്ടോയെന്നതു തനിക്കറിയണമെന്നു തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ന് രാവിലെ ഒമ്പതോടെയാണ് ശശിതരൂര്‍ എം.പി തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിക്കാനെത്തിയത്. എം.കെ രാഘവന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് റിജില്‍ മാക്കുറ്റി, നേതാക്കളായ ജയിംസണ്‍ തോമസ്, പി.പി സദാനന്ദന്‍ അദ്ദേഹത്തോടൊുപ്പമെത്തിയിരുന്നു. അതേസമയം ഒരു രാഷ്ട്രീയവും ചര്‍ച്ച ചെയ്തിട്ടില്ലെന്നും സ്വാഭാവിക കൂടിക്കാഴ്ച മാത്രമുണ്ടായിരുന്നതെന്നു തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഗുജറാത്തിൽ ആദ്യ ഘട്ടത്തിൽ വിധിയെഴുതുക 89 മണ്ഡലങ്ങൾ; 2019 ആവർത്തിക്കുമോ? പ്രതീക്ഷയോടെ ബിജെപിഗുജറാത്തിൽ ആദ്യ ഘട്ടത്തിൽ വിധിയെഴുതുക 89 മണ്ഡലങ്ങൾ; 2019 ആവർത്തിക്കുമോ? പ്രതീക്ഷയോടെ ബിജെപി

'ബിജെപി അനുകൂലിയെങ്കിലും ഞാന്‍ ദേശീയവാദി, രാജ്യത്തിനെതിരെ സംസാരിക്കില്ല'; ഉണ്ണി മുകുന്ദൻ'ബിജെപി അനുകൂലിയെങ്കിലും ഞാന്‍ ദേശീയവാദി, രാജ്യത്തിനെതിരെ സംസാരിക്കില്ല'; ഉണ്ണി മുകുന്ദൻ

'ഇതാണ് കേരള വികസന മാതൃകയും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസം'; കുറിപ്പുമായി ഐസക്'ഇതാണ് കേരള വികസന മാതൃകയും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസം'; കുറിപ്പുമായി ഐസക്

English summary
Shashi Tharoor Gets Warm Welcome in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X