കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പി ജയരാജനുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടില്ല: കെ സുരേന്ദ്രൻ്റെ ആരോപണം നിഷേധിച്ച് പ്രസീത അഴീക്കോട്

Google Oneindia Malayalam News

കണ്ണൂർ: സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പണം കൈമാറിയ വിഷയത്തിൽ തുറന്ന പ്രതികരണവുമായി ജെ.ആർ.എഫ് ട്രഷറർ പ്രസീത അഴീക്കോട്. സി.പി.എം സംസ്ഥാന സമിതിയംഗം പി.ജയരാജനുമായി താൻ ഒരവസരത്തിലും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും തെളിവുണ്ടെങ്കില്‍ സുരേന്ദ്രന്‍ പുറത്തുവിടട്ടെയെന്നും ജെ.ആർ.എഫ് സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് പറഞ്ഞു.

കണ്ണൂർ അഴീക്കോട്ടെ വസതിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയെന്ന ആരോപണം പ്രസീത ഉന്നയിച്ചത് പി.ജയരാജനുമായി ഗുഡാലോചന നടത്തിയാണെന്ന് കഴിഞ്ഞ ദിവസം കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രസീത രംഗത്തെത്തിയത്.

kerala


സി.കെ ജാനുവിനെ എന്‍.ഡി.എ മുന്നണിയിലെടുത്തതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ കുടുതല്‍ പ്രതികരണവുമായി ജെ.ആര്‍.പി ട്രഷറര്‍ പ്രസീത അഴീക്കോട് രംഗത്തെത്തിയത് ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു. സി.പി.എം നേതാവ് പി.ജയരാജനുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയ പ്രതികരണത്തിലാണ് പ്രസീത മറുപടിയുമായി എത്തിയത്.


അടുത്തകാലത്തൊന്നും താന്‍ പി.ജയരാജനെ കണ്ടിട്ടില്ല. സുരേന്ദ്രന്റെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ പുറത്തുവിടട്ടെ. തിരഞ്ഞെടുപ്പിനു ശേഷം സുരേന്ദ്രന്‍ മുന്നണി ബന്ധങ്ങളൊന്നും പാലിച്ചിട്ടില്ല. ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കില്ല. മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അവര്‍ പറയുന്നു.


നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ്പിയില്‍ ചേര്‍ന്ന് മത്സരിക്കുന്നതിനായി സി.കെ ജാനുവിന് 10 ലക്ഷം രൂപ നല്‍കിയെന്നും പാര്‍ട്ടിക്ക് ഒരു ലക്ഷം രൂപ ലഭിച്ചുവെന്നുമാണ് പ്രസീത ആരോപിച്ചിരുന്നത്. കൊടകര കുഴല്‍പ്പണ വിവാദവും മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയുടെ പിന്മാറ്റത്തില്‍ കോഴ കൊടുത്തുവെന്ന ആരോപണവും ഉയരുന്നതിനിടെയാണ് സി.കെ ജാനുവിന്റെ എന്‍.ഡി.എ പ്രവേശനത്തിലും സാമ്പത്തിക ഇടപാട് നടന്നുവെന്ന ആരോപണവുമായി പ്രസീത അഴീക്കോട് എത്തിയത്.ഇതിനിടെ കെ.സുരേന്ദ്രനെതിരെ വിമർശനം ശക്തമാക്കി സി.പി.എം നേതാവ് പി.ജയരാജൻ രംഗത്തെത്തി.

കോഴപ്പണ വിവാദത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പി.ജയരാജൻ പറഞ്ഞു.

'നേരത്തെ ജെ.ആർ.എഫ് നേതാവ് 'സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ സുൽത്താൻ ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് കെ.സുരേന്ദ്രൻ കോഴപ്പണം കൊടുത്തുവെന്ന ആരോപണം ഉന്നയിച്ച പാർട്ടി ട്രഷറർ പ്രസിത അഴിക്കോടിന് പിന്നിൽ പ്രവർത്തിച്ചത് പി.ജയരാജനാണെന്ന ആരോപണം കെ.സുരേന്ദ്രൻ ഉന്നയിച്ചിരുന്നു. ഇതു രാഷ്ട്രീയ വിവാദമായതോടെയാണ് ശക്തമായ പ്രതികരണവുമായി പി.ജയരാജൻ രംഗത്തുവന്നത്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് താൻ പ്രസിത അഴീക്കോടുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണം പി.ജയരാജൻ നിഷേധിച്ചിട്ടില്ല.

സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കോഴപ്പണം നൽകിയെന്ന ആരോപണമുന്നയിച്ച പ്രസീത അഴീക്കോടിന് പിന്നിൽ താനാണ് പ്രവർത്തിച്ചതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുൻപിൽ ഒഴിഞ്ഞുമാറുകയായിരുന്നു സി.പി.എം സംസ്ഥാന സമിതിയംഗം കൂടിയായ പി.ജയരാജൻ.

കെ സുരേന്ദ്രൻ്റെത് തൊണ്ടിമുതലുമായി പിടിക്കപ്പെട്ട കുറ്റവാളിയുടെ വെപ്രാളമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. സുരേന്ദ്രനെതിരെ ഡിജിറ്റൽ തെളിവുമായാണ് ജാനുവിൻ്റെ പാർട്ടി ട്രഷറർ പ്രസീത രംഗത്ത് വന്നിരിക്കുന്നത്. താൻ പ്രസീതയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന സുരേന്ദ്രൻ്റെ ആരോപണം അപ്രസക്തമാണ്.സുരേന്ദ്രൻ സി.കെ. ജാനുവിന് പണം നൽകിയോ ഇല്ലയോയെന്നതാണ്.ഈക്കാര്യത്തിനാണ് സുരേന്ദ്രൻ മറുപടി പറയേണ്ടത് 'കാസർകോട്ടെ ബി.എസ്.പി സ്ഥാനാർത്ഥി സുന്ദരയ്ക്ക് തെരഞ്ഞെടുപ്പിൽ നിന്നും പിൻമാറുന്നതിനായി രണ്ടു ലക്ഷം രൂപ കോഴ കൊടുത്ത സംഭവം തെളിഞ്ഞിരിക്കുകയാണ്.


താൻ നേരിട്ട് പണം കൊടുത്തില്ലെന്നാണ് സുരേന്ദ്രൻ പറയുന്നത്. എന്നാൽ സുരേന്ദ്രൻ്റെ ഉറ്റ അനുയായി സുനിൽ നായ്ക്ക് സുന്ദരയെ കണ്ടുവെന്നതിൻ്റെ തെളിവുകൾ അദ്ദേഹം തന്നെ പുറത്തുവിട്ടിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമ പ്രകാരം സ്ഥാനാർത്ഥിക്ക് വേണ്ടി മറ്റൊരാൾ കാണുന്നതും കുറ്റകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ പറഞ്ഞിട്ടുണ്ട്.സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് അഴിമതി കേസെടുക്കണമെന്നും ജയരാജൻ പറഞ്ഞു.


ജനാധിപത്യത്തിൽ പണാധിപത്യം കൊണ്ടുവരാനാണ് ബി.ജെ.പിയും അവരുടെ മാതൃസംഘടനയായ ആർ.എസ്.എസും ജനാധിപത്യത്തിൽ പണാധിപത്യം കൊണ്ടുവരാനാണ് ശ്രമിക്കുന്നത് ഇതിനായി ഓരോ ഗ്രൂപ്പ് നേതാക്കളെയും പണം കൊടുത്ത് ഒതുക്കുകയാണ് ചെയ്യുന്നത്. താൻ പ്രസീതയെ കണ്ടത് രണ്ടര വർഷം മുൻപാണെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അങ്ങനെയാണെങ്കിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായിരിക്കുമതെന്നും ജയരാജൻ വ്യക്തമാക്കി. കൊടകര കുഴൽപ്പണ കേസ്, കാസർകോട് ബി.എസ് പി സ്ഥാനാത്ഥി സുന്ദരയുടെ വെളിപ്പെടുത്തൽ, എന്നിവ കൂടാതെ സി.കെ ജാനുവിന് പണം കൈമാറിയെന്ന ആരോപണവും ശക്തമായി നില നിൽക്കുന്നത് ബി.ജെ.പിയെ രാഷ്ട്രീയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രസീത അഴീക്കോട് കെ.സുരേന്ദ്രനുമായി നടത്തിയ പണമിടപാടിനെ സംബന്ധിച്ചുള്ള വാട്സ് ആപ്പ് സന്ദേശവും പുറത്തുവിട്ടിരുന്നു.

English summary
She Has not met P Jayarajan: Praseetha Azhikode denies K Surendran's allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X