വീടുകൾ അമ്പാടി മുറ്റങ്ങളായി: മയിൽപ്പീലികളുമായി ആറാടി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും
തലശേരി: കൊവിഡ് പ്രതിസന്ധിയ്ക്കിടെയിലും ശ്രീകൃഷ്ണ ജയന്തി വിപുലമായി നാടും നഗരവും ആലോഷിച്ചു. ഘോഷയാത്രയും മറ്റു പൊലിമകളുമില്ലാതെ വളരെ ലളിതമായാണ് ശ്രീകൃഷ്ണ ജയന്തി കൊ വിഡ്നിയന്ത്രണങ്ങൾ പരിഗണിച്ച് ബാലഗോകുലം നടത്തിയത്.വീടുകൾ കേന്ദ്രീകരിച്ചുള്ളഅമ്പാടി മുറ്റങ്ങളിൽ കളി ചിരികളും ഉറിയടിയും ഊഞ്ഞാലാട്ടവുമായി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും ആറാടി.
കൊവിഡ്നിയന്ത്രണങ്ങളുള്ളതിനാൽ റോഡുകളിലും തെരുവുകളിലും നടന്നിരുന്ന ' വർണശബളമായ ശോഭായാത്ര ഒഴിവാക്കി ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തിയാഘോഷം ബാലഗോകുലം വീടുകളിൽ തന്നെയാണ് നടത്തിയത്. കൊവിഡ് കാലത്തെ പ്രതീകാത്മകമായി സൂചിപ്പിച്ചു കൊണ്ട് വിഷാദം കൈവെടിയാം വിജയം വരിക്കാമെന്നാണ് ഇത്തവണത്തെ സന്ദേശം' സാധാരണ ശോഭായാത്രയ്ക്കു പോകുന്നതു പോലെ വീടുകളിൽ നിന്നും ശ്രീകൃഷ്ണ വേഷത്തിൽ അണിഞ്ഞൊരുങ്ങിയാണ് ഇത്തവണയും ഉണ്ണിക്കണ്ണൻമാരും ഗോപികമാരുമെത്തിയത്. അഞ്ച് വീടുകൾ ചേർത്താണ് ഒരു അമ്പാടി മുറ്റം സൃഷ്ടിച്ചത്.

ഇവിടെ കൃഷ്ണകുടീരം അലങ്കരിച്ചും കൃഷ്ണപുക്കളം ഇട്ടും കണ്ണനട്ട് 1 ഗോപികാ നൃത്തം ഉറിയടി എന്നിവയും നടന്നു.ബാലഗോകുലം പ്രാർത്ഥനയോടെ വൈകുന്നേരമാണ് പരിപാടി തുടങ്ങിയത്. കരിമുകൽ വർണൻ്റെ തിരുവടൽ എന്നു തുടങ്ങുന്ന ശ്രീകൃഷ്ണന്മയന്തി ആഘോഷ ഗീതം എല്ലാവരും ആലപിച്ചു മംഗ്ള ശ്ളോകത്തോടെ അവസാനിക്കുന്ന പരിപാടിയിൽ പ്രസാദ വിതരണവും നടന്നു.ജന്മാഷ്ടമിയോടനുബന്ധിച്ച് ഗോപൂജ, വൃക്ഷ പൂജ, ജലവന്ദനം എന്നിവയും നടന്നു.

ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യാലയത്തില്‍ തുളിച്ചേരി ശ്രീ നാരായണ ഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീകൃഷ്ണ ജയന്തിയാഘോഷ പരിപാടിക്ക് ബാലഗോകുലം മേഖല സമിതിയംഗം പി.വി. ഭാര്‍ഗ്ഗവന്‍, ബാലഗോകുലം ജില്ലാ സംഘടനാ സെക്രട്ടറി ബിജേഷ്, ഗോകുലം രക്ഷാധികാരി ഹിമ, ബാലഗോകുലം കണ്ണൂര്‍ താലൂക്ക് കാര്യദര്‍ശി അതുല്‍ സുജിത്ത് എന്നിവര്‍നേതൃത്വം നൽകി.












Click it and Unblock the Notifications