കാറും ശമ്പളവും നല്‍കി ഇവരെ നിയമിച്ചിരിക്കുന്നതെന്തിനാണ്? എംസി ജോസഫൈനെതിരെ ടി പത്മനാഭൻ
കണ്ണൂര്‍: 87കാരിയായ വൃദ്ധയെ അധിക്ഷേപിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍. വൃദ്ധയോട് കാണിച്ചത് ക്രൂരതയാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷയുടേത് ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണെന്നും പത്മനാഭന്‍ ചൂണ്ടിക്കാണിക്കുന്നു. കാറും ശമ്പളവും നല്‍കി ഇവരെ നിയമിച്ചതെന്തിനാണെന്നും പത്മനാഭന്‍ ചോദിക്കുന്നു.

വയോധികയുടെ പരാതി
കഴിഞ്ഞ ദിവസമാണ് വനിത കമ്മീഷനില്‍ പരാതി നല്‍കിയ പത്തനംതിട്ട സ്വദേശിയായ വയോധികയെ അധിക്ഷേപിക്കുന്ന തരത്തിൽ ജോസഫൈന്‍ അവരുടെ ബന്ധുവിനോട് ഫോണില്‍ സംസാരിച്ചത് വിവാദമായതിനായിരുന്നു. എന്തിനാണ് 87 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതികൊടുപ്പിച്ചതെന്നും ഇത് പൊലീസ് സ്റ്റേഷനില്‍ കൊടുത്താല്‍ മതിയായിരുന്നില്ലേ എന്നും ജോസഫൈന്‍ ചോദിച്ചിരുന്നു. അയല്‍വാസി മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് വയോധിക പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചിട്ടുള്ളത്.

പദവിക്ക് നിരക്കാത്ത പദം
ഈ സംഭവവുമായി ബന്ധപ്പെട്ട് ജോസഫൈന്‍ ഉപയോഗിച്ചത് പദവിയ്ക്ക് നിരക്കാത്ത വാക്കുകളാണെന്നും പത്മനാഭന്‍ കുറ്റപ്പെടുത്തിയിരുന്നു. തന്റെ വീട്ടിലെത്തിയ പി ജയരാജനെയാണ് ടി പത്മനാഭന്‍ ഈ വിഷയത്തിൽ വിമര്‍ശനം അറിയിച്ചിട്ടുള്ളത്. ഈ വിമർശനം ജോസഫൈന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് പി ജയരാജന്‍ പത്മനാഭന് മറുപടിയും നല്‍കിയിട്ടുണ്ട്.

ഫോൺ സംഭാഷണം പുറത്ത്
പരാതി ബോധിപ്പിക്കുന്നതിനായി പ്രായമായ സ്ത്രീയെയും കൊണ്ട് അമ്പത് കിലോമീറ്ററിലധികം ദൂരെയുള്ള വനിതാ കമ്മീഷന്‍ ഓഫീസില്‍ എത്താന്‍ സാധിക്കില്ലെന്നും അതിനാൽ വിഷയം ധരിപ്പിക്കാൻ വീടിന് സമീപത്തുള്ള ഏതെങ്കിലും ജാഗ്രതാ സമിതിയിലേക്ക് എത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വൃദ്ധയുടെ ബന്ധു ജോസഫൈനെ വിളിച്ചത്. എന്നാല്‍ ജോസഫൈന്‍ വയോധികയുടെ ബന്ധുവിനോട് മോശമായി സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്.

വിമർശനം രൂക്ഷം
സോഷ്യൽ മീഡിയയിൽ നിരവധി പേര്‍ ജോസഫൈനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ ഫോണ്‍ സംഭാഷണത്തെ ആവശ്യക്കാര്‍ വളച്ചൊടിക്കുകയായിരുന്നവെന്നാണ് ജോസഫൈന്‍ സംഭവത്തോട് പ്രതികരിച്ചത്. തനിക്കെതിരെ ഇപ്പോൾ പ്രചരിക്കുന്നത് അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടുള്ളതും വസ്തുുതയ്ക്ക് നിരയ്ക്കാത്തതുമായ വാർത്തകളാണ്. വിഷയത്തിന്റെ ഒരു വശം മാത്രം പെരുപ്പിച്ച് കാണിച്ച് മാധ്യമങ്ങൾ സംയുക്ത പ്രചാരണങ്ങൾ നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് ചിന്തിക്കണമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

കമ്മീഷന് അധികാരമില്ല
കോടതിയുടെ പരിഗണനയിലുള്ള കേസിൽ അക്കാര്യം മറികടന്ന് വനിതാ കമ്മീഷന് ഇടപെടാൻ അധികാരമില്ല. എന്നാൽപ്പോലും വയോധികയുടെ പരാതി പരിഗണിച്ച് വരികയായിരുന്നുവെന്നും ജോസഫൈൻ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പോലീസും വനിതാ കമ്മീഷനും നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിനിടെ വനിതാ കമ്മീഷൻ അധ്യക്ഷയെ ഫോണിൽ വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടിയിരുന്നില്ലെന്നും ജോസഫൈൻ ചൂണ്ടിക്കാണിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications